Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6705 INR  1 EURO=106.7122 INR
ukmalayalampathram.com
Tue 03rd Feb 2026
 
 
UK Special
  Add your Comment comment
ആല്‍ക്കഹോള്‍ നികുതി മരവിപ്പിച്ച് സര്‍ക്കാര്‍, പിന്റിന്റെയും സ്പിരിറ്റിന്റെയും വില വര്‍ധിക്കാത്തത് പബ്ബുകള്‍ക്ക് സന്തോഷം
reporter

ലണ്ടന്‍: ലോട്ടറിയും, മദ്യവും വിറ്റുകിട്ടുന്ന വരുമാനത്തില്‍ ജീവിച്ച് പോകുന്ന പരിപാടിയാണ് കേരളത്തിലെ ഗവണ്‍മെന്റിന്റെ ശീലം. ഇതിന് പുറത്തുള്ള വരുമാന ശ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തുന്നതിലെ വീഴ്ചകളാണ് ഈ വിമര്‍ശനത്തിന് പിന്നില്‍. മദ്യപാനം കുറയ്ക്കാനെന്ന പേരില്‍ നികുതി വര്‍ദ്ധിപ്പിക്കുന്ന ഗവണ്‍മെന്റിന് മദ്യം കുടിച്ച് പകരംവീട്ടിയാണ് കേരള ജനത തിരിച്ചടി നല്‍കാറുള്ളത്! എന്നാല്‍ അങ്ങ് ബ്രിട്ടനിലെ ഗവണ്‍മെന്റ് ഇതിന് വിരുദ്ധമായൊരു നിലപാടാണ് സ്വീകരിച്ചത്. ആല്‍ക്കഹോള്‍ ടാക്സ് മരവിപ്പിച്ചാണ് ജെറമി ഹണ്ട് മദ്യപാനികള്‍ക്കും, പബ്ബുകള്‍ക്കും സന്തോഷവാര്‍ത്ത പങ്കുവെച്ചത്. പണപ്പെരുപ്പത്തിന് ആനുപാതികമായി വര്‍ദ്ധിപ്പിക്കുന്നതിന് പകരം നിലവിലെ നിലയില്‍ നിരക്ക് നിലനിര്‍ത്താനാണ് ചാന്‍സലര്‍ തയ്യാറായത്.

'2025 ഫെബ്രുവരി വരെയാണ് ആല്‍ക്കഹോള്‍ ഡ്യൂട്ടി മരവിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. യുകെയിലെ 38,000 പബ്ബുകള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ഓട്ടം ബജറ്റില്‍ പ്രഖ്യാപിച്ച 75 ശതമാനം ബിസിനസ്സ് നിരക്ക് ഡിസ്‌കൗണ്ടിലൂടെ ലഭിച്ച 13,000 പൗണ്ടിന്റെ ലാഭത്തിന് പുറമെയാണിത്. ഹോസ്പിറ്റാലിറ്റി വ്യവസായത്തിന് മൂല്യം നല്‍കുകയും, ബ്രിട്ടീഷ് പബ്ബുകള്‍ക്ക് പിന്തുണ നല്‍കുകയുമാണ് ഉദ്ദേശം', ചാന്‍സലര്‍ വ്യക്തമാക്കി. ആയിരക്കണക്കിന് പബ്ബുകളെ സഹായിക്കുന്ന നീക്കത്തിന് മേഖലയില്‍ നിന്നും കൈയടി ലഭിച്ച് കഴിഞ്ഞു. സാധാരണയായി ആല്‍ക്കഹോള്‍ ഡ്യൂട്ടി പണപ്പെരുപ്പത്തിന് ആനുപാതികമായി ഉയര്‍ത്താറുള്ളത്. എന്നാല്‍ ഇത് കഴിഞ്ഞ വര്‍ഷം 2025 വരെ മരവിപ്പിച്ചിരുന്നു. ഇതോടെ ഉത്പാദകര്‍ക്ക് ബിയര്‍, വൈന്‍, മറ്റ് സ്പിരിറ്റുകള്‍ എന്നിവയ്ക്ക് വില വര്‍ദ്ധിപ്പിക്കേണ്ടി വരില്ല.

 
Other News in this category

 
 




 
Close Window