Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
UK Special
  07-03-2024
ഒരു വര്‍ഷത്തിനിടെ യുകെയിലെ കുടിയേറ്റ ജനസംഖ്യ 3.15 ലക്ഷമാകും

ലണ്ടന്‍: ഒരു വര്‍ഷത്തിനിടെ ബ്രിട്ടന്റെ കുടിയേറ്റ ജനസംഖ്യ 315,000 വര്‍ദ്ധിക്കുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. പത്ത് മില്ല്യണ്‍ ജനങ്ങളാണ് ജോലിയില്‍ നിന്നും പുറത്തിരിക്കുന്ന ഘട്ടത്തിലാണ് ഈ വാദം. ബ്രിട്ടനിലെ ആളുകള്‍ വീടുകളില്‍ തുടരുമ്പോള്‍ വിദേശ ജോലിക്കാരെ എടുക്കുന്നത് സദാചാരപരമായും, സാമ്പത്തികപരമായും തെറ്റാണെന്ന് ചാന്‍സലര്‍ ജെറമി ഹണ്ട് ബജറ്റ് പ്രഖ്യാപനത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഓഫീസ് ഫോര്‍ ബജറ്റ് റെസ്പോണ്‍സിബിലിറ്റിയുടെ ദീര്‍ഘകാല നെറ്റ് മൈഗ്രേഷന്‍ പ്രവചനങ്ങളാണ് പ്രതിവര്‍ഷ കുടിയേറ്റം 240,000-ല്‍ നിന്നും 315,000-ലേക്ക് എത്തുമെന്നാണ് മുന്നറിയിപ്പ് നല്‍കുന്നത്. 2028-ഓടെ ഈ വര്‍ദ്ധന പ്രകടമാകും. ടോറി ഭരണകൂടം പ്രശ്നം പരിഹരിക്കുമെന്ന് വാഗ്ദാനം ചെയ്യുമ്പോഴും വിജയം

Full Story
  07-03-2024
സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ച ചെയ്യാന്‍ യുകെ സര്‍ക്കാര്‍ പ്രതിനിധികള്‍ ഇന്ത്യയില്‍

ലണ്ടന്‍: സ്വതന്ത്ര വ്യാപാര കരാറിനായി ലേബര്‍ പാര്‍ട്ടി സര്‍ക്കാര്‍ അധികാരത്തിലെത്താനായി ഇന്ത്യ കാത്തിരിക്കുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ ധൃതിപിടിച്ച് ബ്രിട്ടീഷ് സീനിയര്‍ ഉദ്യോഗസ്ഥര്‍ സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് തിങ്കളാഴ്ച ന്യുഡല്‍ഹിയിലെത്തി. കരാറിലെ ഏറ്റവും കടുപ്പമേറിയ, ചരക്കുകളും സേവനങ്ങളും സംബന്ധിച്ച ചര്‍ച്ചകള്‍ അതിവേഗം പൂര്‍ത്തിയാക്കുക എന്നതാണ് ബ്രിട്ടീഷ് സംഘത്തിന്റെ ഉദ്ദേശ്യം. ലോകത്ത് അതിവേഗം വളരുന്ന സമ്പദ്ഘടനയുള്ള, 1.4 ബില്യണ്‍ ജനങ്ങള്‍ അധിവസിക്കുന്ന വന്‍ വിപണിയായ ഇന്ത്യയുമായി ലക്ഷക്കണക്കിന് പൗണ്ട് വ്യാപാര സാധ്യതകള്‍ ഉള്ള സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പിടാന്‍ ആദ്യം ബോറിസ് ജോണ്‍സനും പിന്നീട് ലിസ് ട്രസ്സും

Full Story
  07-03-2024
ഏപ്രില്‍ ഒന്നു മുതല്‍ ദേശീയ ഇന്‍ഷൂറന്‍സ് പൗണ്ടില്‍ രണ്ടു പെന്‍സ് കുറവ് വരുത്തി

ലണ്ടന്‍: തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖം മിനുക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇന്നലെ ചാന്‍സലര്‍ ജെറമി ഹണ്ട് അവതരിപ്പിച്ച ബജറ്റില്‍ ഏപ്രില്‍ മുതല്‍ തൊഴിലാളികള്‍ അടക്കുന്ന നികുതി വെട്ടിക്കുറയ്ക്കുന്നതായി ജെറമി ഹണ്ട് പ്രഖ്യാപിച്ചു.ദേശീയ ഇന്‍ഷുറന്‍സ് പൗണ്ടില്‍ 2 പെന്‍സ് കുറച്ചു. നേരത്തെ ജനുവരിയിലും സമാന രീതിയില്‍ കുറവ് പ്രഖ്യാപിച്ചിരുന്നു.

ഇത് നികുതി സമ്പ്രദായം മികച്ചതാക്കുമെന്നും യുകെ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ ലേബര്‍ പാര്‍ട്ടി പ്രഖ്യാപനത്തെ വിമര്‍ശിച്ചു. ജനങ്ങള്‍ക്ക് കാര്യമായ പ്രയോജനമില്ലെന്നും നികുതിയിളവുകള്‍ തൊഴിലാളികള്‍ക്ക് തലവേദന

Full Story
  07-03-2024
പാപ്പരായ ബര്‍മിങ്ഹാം കൗണ്‍സിലിന് ദൈനംദിന ചെലവിന് വേണ്ടത് 300 മില്യണ്‍ പൗണ്ട്

ലണ്ടന്‍: യുകെയില്‍ പാപ്പരായ കൗണ്ടി കൗണ്‍സിലുകളില്‍ ഒന്നായ ബര്‍മിങ്ഹാമില്‍ കൗണ്‍സില്‍ ടാക്‌സ് ഇപ്പോള്‍ 21% വര്‍ധിച്ചു. പ്രതിദിന ചെലവുകള്‍ക്ക് വേണ്ടത് 300 മില്യന്‍ പൗണ്ട് കണ്ടെത്തുവാന്‍ വേണ്ടിയാണ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ 21% വര്‍ധനവ് ഉണ്ടായത്. ഈ ഏപ്രിലില്‍ ബര്‍മിങ്ഹാമിലെ താമസക്കാര്‍ കൗണ്‍സില്‍ ടാക്‌സ് 10 ശതമാനവും അടുത്ത വര്‍ഷം ഏപ്രിലില്‍ 21 ശതമാനവും അടയ്ക്കേണ്ടി വരും. ടാക്‌സ് വര്‍ധനവിനൊപ്പം സേവനങ്ങളില്‍ വന്‍ വെട്ടിക്കുറവുകളും നടപ്പിലാക്കി. ചൊവ്വാഴ്ച നടന്ന സമ്പൂര്‍ണ്ണ ബജറ്റ് അവതരണത്തില്‍ ലീഡര്‍ ജോണ്‍ കോട്ടണ്‍ പുതിയ പരിഷ്‌കാരങ്ങളുടെ പേരില്‍ നഗരവാസികളോട് ക്ഷമാപണം നടത്തി. സെപ്റ്റംബറില്‍ കൗണ്‍സില്‍ തങ്ങളുടെ സാമ്പത്തിക ബാധ്യതകള്‍

Full Story
  06-03-2024
ഇംഗ്ലണ്ടിലെയും വെയില്‍സിലേയും ബലാത്സംഗ ഇരകള്‍ നീതിക്കായി കാത്തിരിക്കുന്നു

ലണ്ടന്‍: ബലാത്സംഗ കേസില്‍ ഇരയായവര്‍ക്ക് നീതി ലഭിക്കുന്നത് വൈകുന്നു. പലരും കാലങ്ങളോളം കോടതി വിചാരണയ്ക്കായി കാത്തിരിക്കേണ്ടിവരികയാണ്. വൈകി വരുന്ന നീതി ഇരയായവര്‍ക്ക് കടുത്ത അതൃപ്തിയാണ് ഉണ്ടാക്കുന്നത്. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും 180ലധികം ബലാത്സംഗ ഇരകള്‍ക്ക് അവരുടെ കേസ് രണ്ടാമതൊരു വിചാരണയ്ക്കായി കാത്തിരിക്കേണ്ടത് രണ്ടു വര്‍ഷത്തോളമാണ്. ജുഡീഷ്യറിയ്ക്ക് തന്നെ ഇതു കളങ്കമാണെന്നും മുതിര്‍ന്ന ജഡ്ജി വ്യക്തമാക്കി.

2021 ലെ കോവിഡ് പ്തിസന്ധിയും ക്രിമിനല്‍ ബാരിസ്റ്റേഴ്സ് പണിമുടക്കും കേസുകള്‍ പരിഗണിക്കുന്നത് വൈകാന്‍ കാരണമായി. നിരവധി കേസുകളാണ് കോടതി പരിഗണനയിലുള്ളത് എന്നതുകൊണ്ട് തന്നെ ഇതു എളുപ്പത്തില്‍ പരിഹരിക്കുക പ്രയാസമാണ്.

Full Story
  06-03-2024
ടെസ്‌കോ ജീവനക്കാരുടെ വേതനം വര്‍ധിപ്പിച്ചു, മണിക്കൂറില്‍ 12.02 പൗണ്ടായി വര്‍ധിപ്പിച്ചു

ലണ്ടന്‍: ടെസ്‌കോ ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിക്കുന്നു.മണിക്കൂറിന് നിലവില്‍ 11.02 പൗണ്ട് എന്നതു 12.02 പൗണ്ടായി ഉയരും. രണ്ടു ലക്ഷത്തിലേറെ ജീവനക്കാര്‍ക്ക് പ്രയോജനകരമായ തീരുമാനമാണ് ടെസ്‌കോയുടേത്. ലണ്ടന്‍ സ്റ്റോറുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മണിക്കൂറില്‍ 13.15 പൗണ്ട് വേതനം ലഭിക്കും. നാഷണല്‍ ലിവിങ് വേതനത്തേക്കാള്‍ അധികമാണ് ടെസ്‌കോ നല്‍കുന്ന വേതനം. നാഷണല്‍ ലിവിംഗ് വേജ് 2024 ഏപ്രില്‍ മാസത്തോടെ മണിക്കൂറിന് 11.44 പൗണ്ട് ആയി ഉയരും. മാത്രമല്ല, ഇതാദ്യമായി ഇത്തവണ മിനിമം വേതനം 21- 22പ്രായക്കാര്‍ക്കും ബാധകം തന്നെയാണ്. പ്രധാന സൂപ്പര്‍മാര്‍ക്കറ്റുകള്‍ എല്ലാം കഴിഞ്ഞ ചില ആഴ്ച്ചകളിലായി തങ്ങളുടെ ജീവനക്കാര്‍ക്ക് വേതന വര്‍ദ്ധനവ് പ്രഖ്യാപിച്ചിരുന്നു.

Full Story

  06-03-2024
പതിനേഴാം നൂറ്റാണ്ടിലെ പതിമൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന മോതിരം കൃഷിയിടത്തില്‍ കണ്ടെത്തി

ലണ്ടന്‍: മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് ഒരു കൃഷിസ്ഥലത്ത് നടത്തിയ പരിശോധനയില്‍ തടഞ്ഞത് 17-ാം നൂറ്റാണ്ടിലെ മോതിരം. ലേലത്തില്‍ ഏകദേശം 16000 പൗണ്ട് (13.26 ലക്ഷം) വിലവരുന്ന മോതിരമാണ് യുകെ സ്വദേശിയായ അലന്‍ റംസ്ബിയുടെ കൈയ്യിലെത്തിയത്. ഇംഗ്ലണ്ടിലെ നോര്‍ഫോര്‍ക്കിലെ റോയ്ഡോണിലുള്ള ഒരു വയലില്‍ നടത്തിയ തെരച്ചിലിലാണ് അലന് മോതിരം ലഭിച്ചത്. 2020 ഒക്ടോബറിലാണ് അദ്ദേഹത്തിന്റെ എക്സ്പി ഡ്യൂസ് എന്ന മെറ്റല്‍ ഡിറ്റക്ടര്‍ മോതിരം കണ്ടെത്തിയത്. ഒമ്പത് ഇഞ്ച് ആഴത്തിലായിരുന്നു സ്വര്‍ണ്ണ മോതിരം കണ്ടെത്തിയത്. 1594ല്‍ ജനിച്ച ഡൊറോത്തി ആഷ്ഫീല്‍ഡിന്റേതാണ് ഈ മോതിരം എന്നാണ് റിപ്പോര്‍ട്ട്. അക്കാലത്തെ ഒരു സ്ത്രീ ധരിച്ചിരുന്ന മോതിരം കണ്ടെത്താനായത് വളരെ അപൂര്‍വ സംഭവമാണെന്ന് വിദഗ്ധര്‍ പറയുന്നു. വരുന്ന

Full Story
  06-03-2024
കോവിഡ് ലോണ്‍ അടിച്ചുമാറ്റിയ ബ്രിട്ടനിലെ ഇന്ത്യന്‍ റെസ്റ്ററന്റ് ഉടമയായ ഇന്ത്യക്കാരന് ജയില്‍ ശിക്ഷ

ലണ്ടന്‍: ബ്രിട്ടീഷ് സര്‍ക്കാറിന്റെ കോവിഡ് ബൗണ്‍സ് ബാക്ക് ലോണില്‍ നിന്നും എടുത്ത പണം വ്യക്തിഗത നേട്ടത്തിനായി ഉപയോഗിച്ച കുറ്റത്തിന് ഇന്ത്യന്‍ റസ്റ്റോറന്റ് ഉടമയെ, കമ്പനി ഡയറക്ടര്‍ സ്ഥാനത്ത് നിന്നും രണ്ട് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി. ഒപ്പം ഇയാള്‍ക്ക് വര്‍ഷത്തക്ക് ജയില്‍ ശിക്ഷയും വിധിച്ചു. തെക്കന്‍ ഇംഗ്ലണ്ടിലെ സാലിസ്ബറിയില്‍ ചട്നീസ് ഇന്ത്യന്‍ ടേക്ക്അവേ ഫുഡ് റെസ്റ്റോറന്റ് നടത്തിയിരുന്ന ഷാ വെഞ്ച്വേഴ്സ് ലിമിറ്റഡ് ഉടമ സമാന്‍ ഷാ (53) യ്‌ക്കെതിരെയാണ് കോടതി വിധി. സമാന്‍ ഷാ യുകെ കമ്പനി നിയമം ലംഘിച്ചെന്ന് വിധിയില്‍ പറയുന്നു. സമാന്‍ ഷായുടെ ഇടപാടുകളുടെ ഇന്‍സോള്‍വന്‍സി സര്‍വീസ് പ്രകാരം ഇയാള്‍ പണം സ്വകാര്യ അക്കൌണ്ടുകളിലേക്ക് വക മാറ്റുകയും അതില്‍ കുറച്ച്

Full Story
[524][525][526][527][528]
 
-->




 
Close Window