|
|
|
|
|
| ബ്രിട്ടനിലെ ജയില്‍ ഓഫിസര്‍മാരും തടവുകാരും തമ്മിലുള്ള പ്രണയത്തില്‍ വന്‍ വര്‍ധന |
ലണ്ടന്‍: ബ്രിട്ടനിലെ ജയിലുകളില്‍ തടവുകാരുമായി പ്രണയത്തിലാകുന്ന ജയില്‍ ഓഫീസര്‍മാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന. അഴിമതി വിരുദ്ധ സ്‌ക്വാഡ് രംഗത്തിറങ്ങിയതോടെയാണ് ഇത്തരം നിയമലംഘനങ്ങള്‍ അധികമായി പിടിക്കപ്പെടുന്നത്. ജയിലുകളില്‍ നടക്കുന്ന അവിഹിതബന്ധങ്ങളാണ് ഈ അഴിമതി വിരുദ്ധ യൂണിറ്റിന്റെ വലയില്‍ വീഴുന്നത്. 2017 മുതല്‍ പുരുഷ, വനിതാ ജയില്‍ ഓഫീസര്‍മാര്‍ ഇത്തരം ബന്ധങ്ങളില്‍ പെടുന്ന കേസുകളുടെ എണ്ണത്തില്‍ 30 ശതമാനത്തിന്റെ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയത്. വര്‍ഷത്തില്‍ 40 കേസുകളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇതില്‍ തടവുകാരുമായി കൂടുതലും ബന്ധത്തിലാകുന്നത് പ്രായം കുറഞ്ഞ സ്ത്രീകളുമാണ്.
കഴിഞ്ഞ വര്‍ഷം |
|
Full Story
|
|
|
|
|
|
|
| ബജറ്റ് ജെറമി ഹണ്ടിന് തിരിച്ചടിയായെന്ന് റിപ്പോര്‍ട്ട് |
ലണ്ടന്‍: ജെറമി ഹണ്ടിന്റെ ബജറ്റ് തിരിച്ചടിച്ചതായി റിപ്പോര്‍ട്ട്. ആകെ നികുതിയില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് നികുതി കുറയുമെന്ന് കരുതുന്നവരേക്കാള്‍ ഇരട്ടി വോട്ടര്‍മാരാണ് ഇപ്പോള്‍ ചിന്തിക്കുന്നത്. ബജറ്റിന് ശേഷം ലേബര്‍ പാര്‍ട്ടിക്ക് എതിരെ ടോറികള്‍ രണ്ട് പോയിന്റ് പിന്നിലേക്ക് പോയെന്നും ഒബ്സേര്‍വര്‍ നടത്തിയ ഒപ്പീനിയം പോള്‍ പറയുന്നു. സമ്പദ് വ്യവസ്ഥ തിരിച്ചുവന്നുവെന്ന് ഉറപ്പിക്കാന്‍ കഴിയുന്ന ബജറ്റ് അവതരണമാണ് ഹണ്ടും, പ്രധാനമന്ത്രിയും ആഗ്രഹിച്ചിരുന്നത്. ആളുകളുടെ പോക്കറ്റില്‍ പണം തിരിച്ചെത്തിക്കുന്നുവെന്ന് വ്യക്തമാക്കാന്‍ നികുതി കുറയ്ക്കുന്നതിനാണ് സുനാക് പ്രാമുഖ്യം നല്‍കിയത്. നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷനില്‍ 2 ശതമാനം പോയിന്റ് വെട്ടിക്കുറവ് |
|
Full Story
|
|
|
|
|
|
|
| ഋഷിക്കെതിരേ പാളയത്തില്‍ പട, അണിയറ നീക്കങ്ങള്‍ ശക്തം |
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനെ പുറത്താക്കാന്‍ പാളയത്തില്‍പട തന്നെ ഒരുങ്ങുന്നതായി സൂചന. കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ അന്പതോളം എംപിമാര്‍ തന്നെ ഗൂഢ നീക്കവുമായി രംഗത്തുണ്ടെന്നാണ് സൂചന. ഋഷി സുനക്കിന് പകരക്കാരനായി മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെയാണ് ഇവര്‍ നിര്‍ദ്ദേശിക്കുന്നത്. വരുന്ന തിരഞ്ഞെടുപ്പില്‍ ഉണ്ടായേക്കാവുന്ന വിനാശകരമായ തിരിച്ചടികളെ ഭയന്നാണ് വിമത വിഭാഗത്തിന്റെ നീക്കം. കണ്‍സര്‍വേറ്റീവുകളെ വിനാശകരമായ പരാജയത്തില്‍ നിന്ന് ബോറിസ് രക്ഷിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു അടുത്ത പൊതു തിരഞ്ഞെടുപ്പിലെ പോളിംഗ് കണക്കുകള്‍ മെച്ചപ്പെടുത്തുന്നതില്‍ ചാന്‍സലര്‍ ജെറമി ഹണ്ട് അവതരിപ്പിച്ച ബജറ്റ് പരാജയപ്പെട്ടുവെന്നാണ് വിമത വിഭാഗത്തിന്റെ |
|
Full Story
|
|
|
|
|
|
|
| 27 വര്‍ഷത്തെ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച് തെരേസ മേയ്, അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല |
ലണ്ടന്‍: അടുത്ത തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് മുന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ. പ്രധാനമന്ത്രിസ്ഥാനം ഒഴിഞ്ഞിട്ടും എംപിയായി തുടര്‍ന്നിരുന്ന തെരേസ 27 വര്‍ഷം നീണ്ട പാര്‍ലമെന്ററി ജീവിതത്തിനാണ് അവസാനം കുറിക്കന്നത്. 1997 മുതല്‍ തുടര്‍ച്ചയായി മെയ്ഡന്‍ഹെഡ് മണ്ഡലത്തെ പ്രതീനിധീകരിച്ചിരുന്ന തെരേസ മേ 2016 മുതല്‍ 2019 വരെ മൂന്നു വര്‍ഷക്കാലമാണ് ബ്രിട്ടന്റെ പ്രധാനമന്ത്രിയായിരുന്നത്. 2010 മുതല്‍ ആറുവര്‍ഷക്കാലം കാമറണ്‍ മന്ത്രിസഭയില്‍ ഹോം സെക്രട്ടറിയായിരുന്നു. ബ്രക്‌സിറ്റ് റഫറണ്ടത്തിന്റെ പശ്ചാത്തലത്തില്‍ ഡേവിഡ് കാമറണ്‍ രാജിവച്ച ഒഴിവിലാണ് അപ്രതീക്ഷിത നീക്കത്തിലൂടെ തെരേസ മേ പ്രധാനമന്ത്രിയായത്.
Full Story
|
|
|
|
|
|
|
| അണ്ടര്‍ 17 യൂറോപ്യന്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച് മലയാളികള്‍ |
ബാത്ത്: സ്വീഡനില്‍ നടക്കുന്ന അണ്ടര്‍ 17 യൂറോപ്യന്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍, ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച് സ്റ്റീവനേജില്‍ നിന്നുള്ള ജെഫ് അനി ജോസപ്പും, എസക്‌സില്‍ നിന്നുള്ള സാമുവല്‍ ദീപക് പുലിക്കോട്ടിലും ദേശീയ ടീമില്‍ ഇടം നേടി. യൂറോപ്യന്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഫ്രാന്‍സ്, ജര്‍മനി, ഡെന്‍മാര്‍ക്ക്, സ്വീഡന്‍, നെതര്‍ലന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ശക്തരായ ടീമുകളുമായാണ് ഡബിള്‍സ് വിഭാഗത്തില്‍, ജെഫ്-സാമുവല്‍ സഖ്യം മാറ്റുരക്കുക. ഇതാദ്യമായിട്ടാണ് ഇരുവരും ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ഇംഗ്ലിഷ് നാഷനല്‍ ചാംപ്യന്‍ഷിപ്പില്‍ ഡബിള്‍സ് കാറ്റഗറിയില്‍ വെങ്കല മെഡല്‍ നേടിയതോടെയാണ് |
|
Full Story
|
|
|
|
|
|
|
| എം 25 മോട്ടോര്‍വേ മൂന്നു ദിവസത്തേക്ക് അടയ്ക്കും വാരാന്ത്യത്തില്‍ ലണ്ടന്‍ യാത്രകള്‍ ദുഷ്‌കരം |
ലണ്ടന്‍: ലണ്ടന്‍ നഗരത്തെ ചുറ്റിയുള്ള സൗത്ത്, നോര്‍ത്ത് സര്‍ക്കുലാര്‍ എം-25 മോട്ടര്‍ വേ ഈ വാരാന്ത്യത്തില്‍ അടയ്ക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ന് രാത്രി മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ വരെയാണ് ഗതാഗത നിയന്ത്രണമെന്ന് നാഷനല്‍ ഹൈവേ അതോറിറ്റി വ്യക്തമാക്കി. ജംഗ്ഷന്‍ 10നും 11നും മധ്യയാണ് ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതം പൂര്‍ണമായും നിയന്ത്രിക്കുന്നത്. ഇത് ആദ്യമായാണ് എം.-25 മോട്ടര്‍വേയിലെ ഗതാഗതം ഇരുവശങ്ങളിലേക്കും പൂര്‍ണമായും നിയന്ത്രിക്കുന്നത്. മൂന്നു ദിവസംകൊണ്ട് 200,000 വാഹനങ്ങളെ നിയന്ത്രണം ബാധിച്ചേക്കുമെന്നാണ് ഏകദേശ കണക്ക്.
ഗാട്ട്വിക്ക്, ഹീത്രൂ, വിമാനത്താവളങ്ങളിലേക്കും ചാനല്‍ പോര്‍ട്ടിലേക്കുമുള്ള യാത്രക്കാരെ ഗതാഗത |
|
Full Story
|
|
|
|
|
|
|
| വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുകെയിലെത്തിയ മലയാളി വനിത ഇന്ന് രജിസ്റ്റേഡ് നഴ്‌സും കെയര്‍ഹോം ഉടമയും |
ലണ്ടന്‍: വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെയറര്‍ ജോലിക്കായി യുകെയിലെത്തിയ മലയാളി വനിത ഇന്ന് റജിസ്റ്റേഡ് നഴ്‌സും കെയര്‍ഹോം ഉടമയുമാണ്. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷൈനു ക്ലെയര്‍ മാത്യൂസ് ചാമക്കാലയെന്ന കോട്ടയം അയര്‍ക്കുന്നം സ്വദേശിനി കെയറര്‍ ജോലി ലഭിച്ചതോടെയാണ് യുകെയിലെ മാഞ്ചസ്റ്ററിലെത്തിയത്. കഠിനാധ്വാനവും സ്ഥിരോത്സാഹവും ഷൈനുവിനെ അതിവേഗം റജിസ്റ്റേഡ് നഴ്സും പിന്നീട് കെയര്‍ ഹോം മാനേജരായും മാറ്റി. ഇന്ന് ക്ലെയര്‍ മൗണ്ട്, ഏയ്ഞ്ചല്‍ മൗണ്ട്, സീയോന്‍ മൗണ്ട് എന്നീ മൂന്ന് നഴ്‌സിങ് നഴ്‌സിങ് കെയര്‍ ഹോമുകളുടെ ഉടമസ്ഥയായ ഷൈനു ആതുര സേവന രംഗത്ത് തനതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ്.
നഴ്‌സിങ് ഹോമുകള്‍ക്ക് പുറമെ മലയാളികള്‍ക്ക് |
|
Full Story
|
|
|
|
|
|
|
| ബട്ടണ്‍ ചിക്കന്‍ കഴിച്ച് യുവാവ് മരിക്കാന്‍ കാരണം അനാഫൈലക്‌സിസ് അലര്‍ജി |
ലണ്ടന്‍: ബട്ടര്‍ ചിക്കന്‍ കഴിച്ചതിനെ തുടര്‍ന്ന് കുഴഞ്ഞ് വീണ് യുവാവ് മരിച്ച സംഭവത്തിന് കാരണം അനാഫൈലക്‌സിസ് അലര്‍ജിയാണെന്ന് സ്ഥിരീകരണം. കൊറോണര്‍ കോടതിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പാഴ്‌സലായി വാങ്ങിയ ബട്ടര്‍ ചിക്കനിന്റെ ഒരു ക്ഷണം കഴിച്ചപ്പോള്‍ തന്നെ യുവാവ് കുഴഞ്ഞുവീണു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണം സംഭവിക്കുമായിരുന്നു. ബട്ടര്‍ ചിക്കനിലുണ്ടായിരുന്ന ബദാമിനോടുള്ള അലര്‍ജിയാണ് യുവാവിന്റെ മരണത്തിന് കാരണമായത്. ഇംഗ്ലണ്ടിലെ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ബറിയില്‍ നിന്നുള്ള ജോസഫ് ഹിഗ്ഗിന്‍സണ്‍ (27) ആണ് മരിച്ചത്. അണ്ടിപരിപ്പ്, ബദാം എന്നിവയോടുള്ള അലര്‍ജിയായ അനാഫൈലക്‌സിസ് ബാധിതനായിരുന്നു യുവാവ്. മെക്കാനിക്കായ ഹിഗ്ഗിന്‍സണ്‍ വാങ്ങിയ ബട്ടര്‍ |
|
Full Story
|
|
|
|
| |