Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
UK Special
  04-03-2024
രണ്ടു വര്‍ഷത്തിനിടെ നാലു തവണ സ്റ്റാംപ് വില വര്‍ധിപ്പിച്ച് റോയല്‍ മെയില്‍

ലണ്ടന്‍: രണ്ടു വര്‍ഷത്തിനിടെ നാലാമതും സ്റ്റാംപ് വില വര്‍ധിപ്പിച്ച് റോയല്‍ മെയില്‍. ഫസ്റ്റ് ക്ലാസ്, സെക്കന്‍ഡ് ക്ലാസ് സ്റ്റാംപുകള്‍ക്ക് പത്തു പെന്‍സ് വീതമാണ് വര്‍ധിപ്പിക്കുന്നത്. ഏപ്രില്‍ രണ്ടു മുതല്‍ വര്‍ധന പ്രാബല്യത്തില്‍ വരും. പുതുക്കിയ നിരക്കനുസരിച്ച് ഫസ്റ്റ്ക്ലാസ് സ്റ്റാംപിന്റെ വില ഒരു പൗണ്ട് 35 പെന്‍സായി ഉയരും. നിലവില്‍ ഇത് ഒരു പൗണ്ട് 25 പെന്‍സാണ്. സെക്കന്‍ഡ് ക്ലാസ് സ്റ്റാംപിന് നിലവിലെ 75 പെന്‍സ് 85 പെന്‍സായി മാറും. കത്ത് അയയ്ക്കുന്ന ഓരോ ദിവസവും ഉണ്ടാകുന്ന കുറവും വിതരണം ചെലവും പരിഗണിച്ചാണ് സ്റ്റാംപ് വില വര്‍ധിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചത്. രാജ്യത്തിന്റെ ഉള്‍നാടന്‍ ഗ്രാമങ്ങളിലും വിദൂര ദ്വീപുകളിലും മറ്റും ദിവസവും എഴുത്തുകള്‍ എത്തിക്കുന്നതില്‍

Full Story
  03-03-2024
മലയാളിയുടെ സമയോചിത ഇടപെടല്‍, മോഷ്ടിച്ച ബിഎംഡബ്യൂ തിരിച്ചുപിടിച്ചു

നോര്‍ത്താംപ്ടന്‍: സിംഗിള്‍ ഐഡി എന്ന ഗ്ലോബല്‍ ബ്രാന്‍ഡിന്റെ സഹസ്ഥാപകനും, ടെക്ക് ബാങ്ക് മൂവീസ് ലണ്ടന്റെ ഡയറക്ടറുമായ അഡ്വ.സുഭാഷ് ജോര്‍ജിന്റെ മാനുവലിന്റെ മോഷ്ടിക്കപ്പെട്ട ബിഎംഡബ്ല്യു സ്‌പെഷ്യല്‍ എഡിഷന്‍ 7 സീരിസ് തിരിച്ചു കിട്ടി. നോര്‍ത്താംപ്ടനിലുള്ള വീട്ട് മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ബിഎംഡബ്ല്യു 7 സീരിസ് കാര്‍ ഇന്നലെ രാവിലെ 5.30 നാണ് മോഷ്ടിക്കപ്പെട്ടത്. കാര്‍ ഡ്രൈവര്‍ ഇല്ലാതെ റിമോര്‍ട്ടില്‍ ഓടുന്നതും ടെസ്ല പോലെ സെല്‍ഫ് ഡ്രൈവുമായിരുന്നു ഇത്. ബില്‍ഡ് യുവര്‍ ബിഎംഡബ്ല്യു എന്ന ഓപ്ഷനിലൂടെ അദ്ദേഹം കാസ്റ്റമൈസ് ചെയ്ത് നിര്‍മിച്ച കാറായിരുന്നു. എന്നിട്ടും ഇതിന്റെ എല്ലാ സെക്യൂരിറ്റി സംവിധാനങ്ങളെയും നിര്‍വീര്യമാക്കികൊണ്ടായിരുന്നു മോഷ്ടാക്കള്‍ കാര്‍

Full Story
  03-03-2024
യമനില്‍ ഹൂതികള്‍ ആക്രമിച്ച ബ്രിട്ടീഷ് ചരക്കുകപ്പല്‍ മുങ്ങി

സന്‍ആ: യമനിലെ ഹൂതി വിമതരുടെ ആക്രമണത്തില്‍ സാരമായ തകരാര്‍ സംഭവിച്ച ബ്രിട്ടീഷ് ചരക്കുകപ്പല്‍ റൂബിമാര്‍ ചെങ്കടലില്‍ മുങ്ങി. യെമന്‍ ഭരണകൂടമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബ്രിട്ടനില്‍ രജിസ്റ്റര്‍ ചെയ്ത കപ്പലിന് നേരെ ഫെബ്രുവരി 18നാണ് ചെങ്കടലില്‍ യെമനിലെ അല്‍ മോഖ തുറമുഖത്തിന് 35 നോട്ടിക്കല്‍ മൈല്‍ അകലെ ഹൂതികളുടെ മിസൈല്‍ ആക്രമണമുണ്ടായത്. മധ്യ അമേരിക്കന്‍ രാജ്യമായ ബെലീസിന്റെ പതാക വഹിച്ചുള്ള കപ്പലിന് സാരമായ കേടുപാട് സംഭവിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ കപ്പല്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടിരുന്നു.

41,000 ടണ്‍ വളമാണ് കപ്പലിലുണ്ടായിരുന്നത്. കപ്പല്‍ മുങ്ങിയത് സാരമായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് യെമന്‍

Full Story
  03-03-2024
ബ്രിട്ടനിലെ ഉപതെരഞ്ഞെടുപ്പില്‍ പലസ്തീന്‍ അനുകൂല ഇടതുപക്ഷ നേതാവിന് വിജയം

ലണ്ടന്‍: ബ്രിട്ടനില്‍ ഉപതിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന ഇടതുപക്ഷ നേതാവിനു വന്‍വിജയം. മുസ്ലിം ന്യൂനപക്ഷ സാന്നിധ്യമുള്ള വടക്കന്‍ ഇംഗ്ലണ്ടിലെ റോച്ച്ഡെയല്‍ മണ്ഡലത്തില്‍നിന്നാണു 40% വോട്ടു നേടി ജോര്‍ജ് ഗാലവേ (69) വിജയിച്ചത്. പരമ്പരാഗതമായി ലേബര്‍ പാര്‍ട്ടി വിജയിക്കുന്ന മണ്ഡലമാണിത്. കാല്‍നൂറ്റാണ്ടു മുന്‍പ് തീപ്പൊരി ഇടതുപക്ഷനേതാവായി ബ്രിട്ടിഷ് രാഷ്ട്രീയത്തിലിറങ്ങിയ ഗാലവേ ഗ്ലാസ്വോയില്‍ നിന്നുള്ള ലേബര്‍ എംപിയായാണ് ആദ്യം പാര്‍ലമെന്റില്‍ എത്തിയത്. 2003ല്‍ പാര്‍ട്ടിയില്‍നിന്നു പുറത്തായി. ഏഴാം വട്ടമാണു പാര്‍ലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത്. 2012 നുശേഷം ഇത് ആദ്യവിജയം, ഗാലവേയുടെ വര്‍ക്കേഴ്സ് പാര്‍ട്ടി ഓഫ് ബ്രിട്ടന് ആദ്യസീറ്റും.

Full Story

  03-03-2024
വെയില്‍സിലെ ആരോഗ്യമേഖലയിലേക്ക് മലയാളികള്‍, കരാറില്‍ മുഖ്യമന്ത്രിയും വെയില്‍സ് സാമൂഹിക സേവന മന്ത്രിയും ഒപ്പുവച്ചു

ലണ്ടന്‍: വെയില്‍സിലേയ്ക്ക് കേരളത്തില്‍ നിന്നുളള ആരോഗ്യ മേഖലയിലെ പ്രൊഫഷണലുകളെ റിക്രൂട്ട്‌ചെയ്യുന്നതിനുളള ധാരണാപത്രം മാര്‍ച്ച് ഒന്നിന് തിരുവനന്തപുരത്ത് ഒപ്പിട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെയും, വെയില്‍സ് ആരോഗ്യ - സാമൂഹിക സേവന മന്ത്രി എലുനെഡ് മോര്‍ഗന്‍, (Mrs. Eluned Morgan), സംസ്ഥാന ആരോഗ്യ - വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്, നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. നോര്‍ക്ക റൂട്ട്‌സ് നു വേണ്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (ഇന്‍ചാര്‍ജ്) അജിത്ത് കോളശ്ശേരിയും വെല്‍ഷ് സര്‍ക്കാരിന് വേണ്ടി നഴ്സിംഗ് ഓഫീസര്‍ ഗില്ലിയന്‍ നൈറ്റുമാണ് കരാറില്‍ ഒപ്പിട്ടത്. മുഖ്യമന്ത്രിയുടെ ചേമ്പറില്‍

Full Story
  03-03-2024
യുകെയില്‍ ജീവിതം ദുസഹമാകും, കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉടന്‍ വന്നേക്കും

ലണ്ടന്‍: 2024 ല്‍ യുകെ വിസ നിയമങ്ങളും ഇമിഗ്രേഷന്‍ നയങ്ങളും കൂടുതല്‍ ശക്തമാക്കിയേക്കും. തിരഞ്ഞെടുപ്പ് നടക്കുന്ന വര്‍ഷമായതിനാല്‍ തദ്ദേശീയ ജനതയെ സംതൃപ്തിപ്പെടുത്തുന്ന കൂടുതല്‍ പ്രഖ്യാപനങ്ങള്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായേക്കുമെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. സ്വാഭാവികമായും ഇന്ത്യക്കാര്‍ ഉള്‍പ്പെടേയുള്ള വിദേശീയരെ നേരിട്ട് ബാധിക്കുന്ന പ്രഖ്യാപനങ്ങളുമായിരിക്കും ഇവ.

'കഴിഞ്ഞ വര്‍ഷം, മൊത്തം കുടിയേറ്റം റെക്കോര്‍ഡ് നിരക്കായ 745000 ല്‍ എത്തി, ഇത് വളരെ ഉയര്‍ന്നതാണെന്ന് പല ബ്രിട്ടീഷുകാരും കരുതുന്നു. പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ഇതിന് വളരെ അധികം പ്രാധാന്യം

Full Story
  02-03-2024
അടുത്തയാഴ്ചത്തെ ബജറ്റില്‍ നാഷണല്‍ ഇന്‍ഷൂറന്‍സ് നിരക്ക് വെട്ടിക്കുറയ്ക്കല്‍ ഉറപ്പായി

ലണ്ടന്‍: അടുത്ത ആഴ്ചയിലെ ബജറ്റില്‍ കൂടുതല്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വെട്ടിക്കുറയ്ക്കലുകള്‍ ഉണ്ടാകുമെന്ന് സൂചന നല്‍കി ഋഷി സുനാക്. അബെര്‍ദീനില്‍ സ്‌കോട്ടിഷ് ടോറി കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പ്രധാനമന്ത്രി. യുകെയിലെ ജോലി ചെയ്യുന്ന ആളുകളുടെ ജീവിതം കൂടുതല്‍ എളുപ്പമാക്കി മാറ്റാനാണ് ആഗ്രഹിക്കുന്നതെന്ന് സുനാക് വ്യക്തമാക്കി. സ്‌കോട്ട്ലണ്ടിലെ ഭരണപക്ഷമായ സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി ഏപ്രില്‍ മുതല്‍ 28,850 പൗണ്ടിന് മുകളില്‍ വരുമാനം നേടുന്ന എല്ലാവരില്‍ നിന്നും ഇന്‍കംടാക്സ് വര്‍ദ്ധിപ്പിക്കവെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രതികരണം. 'ടാക്സ് കൂട്ടി കഠിനാധ്വാനം ചെയ്യുന്ന ജനങ്ങളുടെ ജീവിതം ബുദ്ധിമുട്ടുള്ളതാക്കി മാറ്റുകയാണ് എസ്എന്‍പി.

Full Story
  02-03-2024
തീവ്രവലതുപക്ഷ ഇസ്ലാമിക തീവ്രവാദികള്‍ ബ്രിട്ടീഷ് ജനാധിപത്യ സംവിധാനത്തിന് ഭീഷണി ഉയര്‍ത്തുന്നതായി ഋഷി സുനക്

ലണ്ടന്‍: തീവ്ര വലതുപക്ഷ ഇസ്ലാമിക തീവ്രവാദികള്‍ ബ്രിട്ടനിലെ ജനാധിപത്യ സംവിധാനത്തിന് ഭീഷണിയാകുന്നതായി പ്രധാനമന്ത്രി റിഷി സുനക്. ഇതിനെതിരെ രാജ്യം മുഴുവന്‍ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. അസാധാരണമായ രീതിയില്‍ നമ്പര്‍ 10 ഡൗണിംഗ് സ്ട്രീറ്റിന് പുറത്ത് ധൃതിപിടിച്ച് വിളിച്ചു ചേര്‍ത്ത മാധ്യമ സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇത് പറഞ്ഞത്. തങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിയണമെന്നും, പ്രതിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റോച്ച്‌ഡെയില്‍ ഉപതെരഞ്ഞെടുപ്പില്‍ ജോര്‍ജ്ജ് ഗാലോവിന്റെ വിജയം ആശങ്കയുണര്‍ത്തുന്നതാണെന്ന് പറഞ്ഞ സുനക്, ഒക്ടൊബര്‍ 7 ന് ഹമാസ് തീവ്രവാദികള്‍ ഇസ്രയേലില്‍ നടത്തിയ ആക്രമണത്തെ ലഘൂകരിച്ച വ്യക്തിക്കാണ് ജനങ്ങള്‍ വോട്ട്

Full Story
[527][528][529][530][531]
 
-->




 
Close Window