Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
അടുത്തയാഴ്ചത്തെ ബജറ്റില്‍ നാഷണല്‍ ഇന്‍ഷൂറന്‍സ് നിരക്ക് വെട്ടിക്കുറയ്ക്കല്‍ ഉറപ്പായി
reporter

ലണ്ടന്‍: അടുത്ത ആഴ്ചയിലെ ബജറ്റില്‍ കൂടുതല്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വെട്ടിക്കുറയ്ക്കലുകള്‍ ഉണ്ടാകുമെന്ന് സൂചന നല്‍കി ഋഷി സുനാക്. അബെര്‍ദീനില്‍ സ്‌കോട്ടിഷ് ടോറി കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പ്രധാനമന്ത്രി. യുകെയിലെ ജോലി ചെയ്യുന്ന ആളുകളുടെ ജീവിതം കൂടുതല്‍ എളുപ്പമാക്കി മാറ്റാനാണ് ആഗ്രഹിക്കുന്നതെന്ന് സുനാക് വ്യക്തമാക്കി. സ്‌കോട്ട്ലണ്ടിലെ ഭരണപക്ഷമായ സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി ഏപ്രില്‍ മുതല്‍ 28,850 പൗണ്ടിന് മുകളില്‍ വരുമാനം നേടുന്ന എല്ലാവരില്‍ നിന്നും ഇന്‍കംടാക്സ് വര്‍ദ്ധിപ്പിക്കവെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രതികരണം. 'ടാക്സ് കൂട്ടി കഠിനാധ്വാനം ചെയ്യുന്ന ജനങ്ങളുടെ ജീവിതം ബുദ്ധിമുട്ടുള്ളതാക്കി മാറ്റുകയാണ് എസ്എന്‍പി.

ഞാന്‍ ആളുകളുടെ ജീവിതം എളുപ്പമാക്കി മാറ്റാന്‍ ആഗ്രഹിക്കുന്നു', സുനാക് പറഞ്ഞു. ജനുവരിയില്‍ യുകെയിലെ ജോലിക്കാര്‍ നല്‍കുന്ന നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്‍ 12 ശതമാനത്തില്‍ നിന്നും 10 ശതമാനമാക്കി ചുരുക്കിയിരുന്നു. ശരാശരി 35,000 പൗണ്ട് വരുമാനമുള്ള ഒരാള്‍ക്ക് 450 പൗണ്ട് നികുതി കുറവാണ് ഇതില്‍ നിന്നും ലഭിച്ചതെന്ന് സുനാക് ചൂണ്ടിക്കാണിച്ചു. 'കഠിനാധ്വാനത്തിന് ഫലം നല്‍കുന്ന രാജ്യത്തിലാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇത് സുപ്രധാനമാണ്', പ്രധാനമന്ത്രി പറഞ്ഞു. അടുത്ത ആഴ്ചയിലെ സ്പ്രിംഗ് ബജറ്റില്‍ ഹണ്ട് വ്യക്തി നികുതികള്‍ കുറയ്ക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.

 
Other News in this category

 
 




 
Close Window