Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
രോഗികളില്‍ നിന്നുള്ള അക്രമം വര്‍ധിക്കുന്നു, നഴ്‌സുമാര്‍ക്ക് ധരിക്കാന്‍ ക്യാമറ നല്‍കി എന്‍എച്ച്എസ്
reporter

ലണ്ടന്‍: എന്‍എച്ച്എസ് നഴ്സുമാര്‍ക്ക് നേരെ രോഗികളുടെയും, ഇവരുടെ ബന്ധുക്കളുടെയും ഭാഗത്ത് നിന്നും അതിക്രമങ്ങള്‍ വര്‍ദ്ധിച്ച് വരുന്നതായി നേരത്തെ തന്നെ കണക്കുകള്‍ പുറത്തുവന്നിരുന്നു. ഇപ്പോള്‍ നഴ്സുമാരെ സംരക്ഷിക്കാനായി ശരീരത്തില്‍ ധരിക്കാന്‍ കഴിയുന്ന ക്യാമറകളാണ് ഒരു ലണ്ടന്‍ എന്‍എച്ച്എസ് ട്രസ്റ്റ് നഴ്സുമാര്‍ക്ക് കൈമാറിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നഴ്സിംഗ് ജീവനക്കാര്‍ക്ക് എതിരായ അക്രമങ്ങളും, ചൂഷണങ്ങളും ഇരട്ടിയിലേറെ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സുരക്ഷയൊരുക്കാന്‍ ക്യാമറ നല്‍കേണ്ടി വന്നത്. ഹെല്‍ത്ത് കെയര്‍ ജീവനക്കാരോട് അല്‍പ്പം ദയവോടെ പെരുമാറണമെന്നും ട്രസ്റ്റ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ബാര്‍ക്കിംഗ്, ഹാവറിംഗ്, റെഡ്ബ്രിഡ്ജ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റാണ് രോഗികളുടെയും, ഇവരുടെ ബന്ധുക്കളുടെയും, മറ്റ് പൊതുജനങ്ങളുടെയും ഭാഗത്ത് നിന്നുള്ള അക്രമം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ 'നോ അബ്യൂസ് നോണ്‍ എക്സ്‌ക്യൂസ്' ക്യാംപെയിന്‍ ആരംഭിക്കുന്നത്.

വംശീയത, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തല്‍, ശാരീരികമായ ഉപദ്രവങ്ങള്‍ എന്നിവയെല്ലാം ഇതില്‍ പെടും. കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടെ തങ്ങള്‍ നേരിട്ട അക്രമണങ്ങളും, ചൂഷണങ്ങളും സംബന്ധിച്ച് തുറന്നുപറഞ്ഞ് വിഷയത്തിന്റെ തോതിനെ കുറിച്ച് ബോധവത്കരണം നടത്താനാണ് ക്യാംപെയിന്‍ ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ജീവനക്കാര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ കൈമാറാനും, വാര്‍ഡുകളില്‍ നിരീക്ഷണവും, സുരക്ഷയും വര്‍ദ്ധിപ്പിക്കാനും ട്രസ്റ്റ് തയ്യാറായിട്ടുണ്ട്. 2024 ജനുവരിയില്‍ മാത്രം രോഗികളുടെയും, ബന്ധുക്കളുടെയും, സന്ദര്‍ശകരുടെയും ഭാഗത്ത് നിന്നും തങ്ങളുടെ ജീവനക്കാര്‍ക്ക് നേരെ 75 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ബാര്‍ക്കിംഗ്, ഹാവറിംഗ് & റെഡ്ബ്രിഡ്ജ് ട്രസ്റ്റ് പറഞ്ഞു.

 
Other News in this category

 
 




 
Close Window