Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
ബജറ്റില്‍ വെട്ടിച്ചുരുക്കുന്നത് നാഷണല്‍ ഇന്‍ഷൂറന്‍സ് മാത്രം, വേപ്പുകള്‍ക്കും സിഗരറ്റുകള്‍ക്കും നികുതി കൂടും
reporter

ലണ്ടന്‍: ഇക്കുറി ബജറ്റില്‍ സുപ്രധാന നികുതി കുറവുകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷ മങ്ങുന്നു. അടുത്ത ആഴ്ച ബജറ്റ് അവതരിപ്പിക്കുമ്പോള്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വെട്ടിക്കുറയ്ക്കാനുള്ള നടപടി മാത്രമാണ് ചാന്‍സലര്‍ ഹണ്ട് ഉള്‍പ്പെടുത്തുകയെന്നാണ് ഏറ്റവും പുതിയ വിവരം. സുപ്രധാന സാമ്പത്തിക പാക്കേജിന്റെ ഭാഗമായി എന്‍ഐസികളില്‍ നിന്നുമായി ജോലിക്കാര്‍ക്ക് വേണ്ടി ഒരു പെന്നി കുറയ്ക്കുമെന്നാണ് അഭ്യൂഹം. ഇതിന് പുറമെ ഫ്യൂവല്‍ ഡ്യൂട്ടി മരവിപ്പിച്ച് നിര്‍ത്തിയ നടപടിയും തുടര്‍ന്നേക്കും. ഇത് രണ്ടും ചേര്‍ന്ന് ട്രഷറിക്ക് പ്രതിവര്‍ഷം 5.5 ബില്ല്യണ്‍ പൗണ്ട് ചെലവാണ് വരുന്നത്. എന്നാല്‍ ടോറി എംപിമാരെ തൃപ്തിപ്പെടുത്താന്‍ ഇതുവഴി സാധിക്കില്ല. തെരഞ്ഞെടുപ്പ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇന്‍കം ടാക്സില്‍ ഇളവ് പ്രഖ്യാപിച്ച് നാടകീയ നീക്കം നടത്തണമെന്നാണ് ഇവര്‍ വാദിക്കുന്നത്.

വേപ്പിംഗ് ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നവര്‍ക്കും, നിര്‍മ്മാതാക്കള്‍ക്കും പുതിയ ചാര്‍ജ്ജ് ഏര്‍പ്പെടുത്താന്‍ ബജറ്റ് തയ്യാറായേക്കും. ഈ ശീലത്തിന്റെ ആകര്‍ഷണം കുറയ്ക്കാനുള്ള നടപടികള്‍ വരുമാനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. പുകയില ഡ്യൂട്ടികളും വര്‍ദ്ധിപ്പിച്ച് വേപ്പിംഗ് സിഗററ്റിനേക്കാള്‍ ലാഭകരമാക്കി നിലനിര്‍ത്തുകയും ചെയ്യും. കാര്യങ്ങള്‍ ഈ വിധത്തില്‍ നീങ്ങിയാല്‍ ദശകത്തിന്റെ അവാസനത്തോടെ നികുതി ഭാരം 100 ബില്ല്യണ്‍ പൗണ്ട് കടക്കുമെന്നാണ് ഇക്കണോമിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കുന്നത്. അടുത്ത രണ്ട് വര്‍ഷത്തില്‍ നികുതി വരുമാനം വന്‍തോതില്‍ വര്‍ദ്ധിക്കുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സ്റ്റഡീസ് പറയുന്നു. വന്‍തോതില്‍ നികുതികള്‍ വെട്ടിക്കുറയ്ക്കാന്‍ കഴിയുമെന്നാണ് ഹണ്ട് പ്രതീക്ഷിച്ചിരുന്നതെങ്കിലും നിലവിലെ പൊതുസാമ്പത്തിക രംഗം ഉദ്ദേശിച്ചതിലും മോശമായതോടെയാണ് ഇത് ഉപേക്ഷിക്കേണ്ടി വരുന്നത്.

 
Other News in this category

 
 




 
Close Window