Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
ഒറ്റത്തവണ നല്‍കുമെന്ന് പ്രഖ്യാപിച്ച ലംപ്‌സം തുക ഇപ്പോഴും ലഭിച്ചിട്ടില്ല
reporter

ലണ്ടന്‍: കഴിഞ്ഞ മേയില്‍ ഒറ്റത്തവണയായി നല്‍കുമെന്ന് പ്രഖ്യാപിച്ച 1655 പൗണ്ട് ലംപ്സം തുക ലഭിക്കാതെ 20,000 ആരോഗ്യ പ്രവര്‍ത്തകര്‍. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തുക ലഭിക്കാതെ വന്നതോടെ ജോലിക്കാരും, തൊഴില്‍ദാതാക്കളും ഒരു പോലെ ആശങ്കയിലാണ്. 5% ശമ്പളവര്‍ദ്ധനവിനൊപ്പമാണ് ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ഈ ലംപ്സം തുക വാഗ്ദാനം ചെയ്തത്. പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ എന്‍എച്ച്എസ് ഫ്രണ്ട്ലൈനില്‍ പ്രവര്‍ത്തിക്കുകയും, സോഷ്യല്‍ സ്ഥാപനങ്ങള്‍ നിയോഗിക്കുകയും ചെയ്ത ജീവനക്കാരെ ഒഴിവാക്കിയിരുന്നു. എന്നാല്‍ നവംബറില്‍ ഇവരെ കൂടി ഉള്‍പ്പെടുത്താനും ഫണ്ട് നല്‍കാനും മന്ത്രിമാര്‍ സമ്മതിച്ചു. എന്നാല്‍ ഈ പേയ്മെന്റുകളുടെ ഉത്തരവാദിത്വം എന്‍എച്ച്എസ് ഇതര സ്ഥാപനങ്ങള്‍ക്കാണെന്ന് ഗവണ്‍മെന്റ് ഇപ്പോള്‍ പറയുന്നു.

ഈ തുക നല്‍കാനായി എംപ്ലോയേഴ്സ് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്മെന്റില്‍ അപേക്ഷിക്കണമെന്നാണ് നിര്‍ദ്ദേശം വന്നത്. എന്നാല്‍ ഈ തുക എപ്പോള്‍ ലഭിക്കുമെന്നത് സംബന്ധിച്ച് യാതൊരു സൂചനയും ഇപ്പോള്‍ ലഭിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു. എന്‍എച്ച്എസ് ഇംഗ്ലണ്ട് ഔട്ട്സോഴ്സ് ചെയ്യുന്ന ജോലികള്‍ ഏറ്റെടുക്കുന്ന ലാഭരഹിതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് ഇവയില്‍ പലതും. കമ്മ്യൂണിറ്റി നഴ്സുമാരും, ഫിസിയോതെറാപ്പിസ്റ്റുകളും ഉള്‍പ്പെടുന്ന ഈ ജീവനക്കാര്‍ പലപ്പോഴും എന്‍എച്ച്എസ് യൂണിഫോമിലാണ് എത്തുന്നത്. എന്‍എച്ച്എസ് പേ ഡീല്‍ പ്രകാരം നല്‍കുന്ന തുക ലഭ്യമാക്കാന്‍ എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ നിന്നും ഫണ്ട് ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ഇത് ലഭിച്ചില്ലെന്ന് സോഷ്യല്‍ എന്റര്‍പ്രൈസ് യുകെ ഡയറക്ടര്‍ ഡാന്‍ ഗ്രിഗറി പറഞ്ഞു.

 
Other News in this category

 
 




 
Close Window