Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
കാന്റീനില്‍ അവശേഷിച്ചിരുന്ന സാന്‍ഡ് വിച്ച് എടുത്തതിന് ഇന്ത്യക്കാരിയായ ശുചീകരണ തൊഴിലാളിയെ പിരിച്ചുവിട്ടു, നിയമനടപടിയുമായി യുവതി
reporter

 ലണ്ടന്‍: കാന്റീനില്‍ അവശേഷിച്ച സാന്‍ഡ്‌വിച്ച് എടുത്തതിന് ശുചീകരണ തൊഴിലാളിയെ പിരിച്ചുവിടാന്‍ ഉത്തരവിട്ട് കമ്പനി. എന്നാല്‍, അതേ കമ്പനിക്കെതിരെ ഇപ്പോള്‍ നിയമപോരാട്ടത്തിന് ഇറങ്ങിയിരിക്കുകയാണ് ശുചീകരണ തൊഴിലാളിയായ സ്ത്രീ. ഇക്വഡോറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളിയായ ഗബ്രിയേല റോഡ്രിഗസ് രണ്ട് വര്‍ഷമായി ഡെവോണ്‍ഷെയര്‍ സോളിസിറ്റേഴ്സിന്റെ ഓഫീസിലെ ശുചീകരണ തൊഴിലാളിയാണ്. കഴിഞ്ഞ ഡിസംബറിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ശേഷം കാന്റീനില്‍ അവശേഷിച്ച ട്യൂണ സാന്‍ഡ്വിച്ച് എടുത്തതിനാണ് കമ്പനി ഗബ്രിയേലയെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടത്.

ദ ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ ഗബ്രിയേല പറയുന്നത് ഇങ്ങനെ, സ്റ്റാഫ് അംഗങ്ങള്‍ കാന്റീനില്‍ നിന്ന് അവശേഷിക്കുന്ന ഭക്ഷണം എടുക്കുന്നത് സാധാരണമാണ്. അഭിഭാഷകരുടെ മീറ്റിംഗുകള്‍ക്ക് ശേഷം ബാക്കി വന്ന സാന്‍ഡ്വിച്ചുകള്‍ കാന്റീനില്‍ ഉപേക്ഷിച്ചിരുന്നു. അതില്‍ ഒരെണ്ണം മാത്രമാണ് ഞാന്‍ എടുത്തത്. എന്നാല്‍, അതിന്റെ പേരില്‍ എന്നെ ജോലിയില്‍ നിന്ന് പുറത്താക്കി. കമ്പനിയുടെ നടപടിക്കെതിരെ ഇവര്‍ നല്‍കിയ പരാതി കോടതി സ്വീകരിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.

ഗബ്രിയേലയെ തിരികെ ജോലിയില്‍ എടുക്കണം എന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് വോയ്സ് ഓഫ് വേള്‍ഡ് യൂണിയന്‍ (യുവിഡബ്ല്യു) വാലന്റൈന്‍സ് ദിനത്തില്‍ ഡെവണ്‍ഷെയേഴ്സ് സോളിസിറ്റേഴ്സ് ഓഫീസുകള്‍ക്ക് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധക്കാര്‍ 100 -ലധികം ട്യൂണ ക്യാനുകളും 300 സാന്‍ഡ്വിച്ചുകളുമായി എത്തിയാണ് പ്രകടനം നടത്തിയത്. റോഡ്രിഗസിനുള്ള പിന്തുണയുടെ പ്രതീകമായി ഹൃദയാകൃതിയിലുള്ള ബലൂണുകളും അവര്‍ പറത്തി. കുടിയേറ്റ തൊഴിലാളികളെ കമ്പനികള്‍ ചൂഷണം ചെയ്യുകയും വിവേചനം കാണിക്കുകയും ചെയ്യുന്നത് പതിവായിരിക്കുകയാണെന്ന് യുവിഡബ്ല്യു ജനറല്‍ സെക്രട്ടറി പെട്രോസ് ഏലിയ പറഞ്ഞു.

 
Other News in this category

 
 




 
Close Window