Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
ഷമീമ ബീഗത്തിന് ബ്രിട്ടീഷ് പൗരത്വം തിരിച്ചു നല്‍കേണ്ടതില്ലെന്ന് ബ്രിട്ടീഷ് കോടതി
reporter

ലണ്ടന്‍: ഐഎസ്‌ഐഎസില്‍ ചേര്‍ന്ന് സിറിയയ്ക്ക് വേണ്ടി പോരാടാന്‍ പോയ ബ്രിട്ടീഷ് പൗരത്വമുണ്ടായിരുന്ന ഷമീമ ബീഗത്തിന് ഇനി ബ്രിട്ടീഷ് പൗരത്വം തിരിച്ചുനല്‍കില്ലെന്ന് ബ്രിട്ടനിലെ കോടതി വിധിച്ചു. അപകടകാരിയായ ഷമീമ ബീഗത്തെ വീണ്ടും ബ്രിട്ടനിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടതില്ലെന്ന് ബ്രിട്ടീഷ് ഉന്നത കോടതി വിധിച്ചത്.ബ്രിട്ടീഷ് പൗരത്വം തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഷമീമ ബീഗം നല്‍കിയ കേസിലാണ് ബ്രിട്ടനിലെ ഉന്നത കോടതി വിധി പുറപ്പെടുവിച്ചത്. ബ്രിട്ടനിലെ ആഭ്യന്തരസെക്രട്ടറിയായ സാജിദ് ജാവിദ് തന്നെയാണ് ഷമീമ ബീഗം അപകടകാരിയാണെന്ന നിലപാടെടുത്തതെന്നും അതാണ് കോടതി പരിഗണിച്ചതെന്നും ഷമീമ ബീഗത്തില്‍ അപ്പീലില്‍ വാദം കേട്ട മേല്‍കോടതി പറഞ്ഞു. ഷമീമ ബീഗത്തിന് പൗരത്വം തിരിച്ചുനല്‍കേണ്ടെന്ന 2019ലെ ബ്രിട്ടനിലെ കീഴ്ക്കോടതിയുടെ വിധി മേല്‍ കോടതി ശരിവെയ്ക്കുകയായിരുന്നു. സിറിയ യുദ്ധത്തില്‍ എല്ലാം നഷ്ടപ്പെട്ട ഷമീമ ബീഗം ഒടുവില്‍ ബ്രിട്ടനിലേക്ക് തിരിച്ചുവന്ന് ജീവിക്കാമെന്ന പദ്ധതിയിലായിരുന്നു. എന്നാല്‍ ഇസ്ലാമിക മതമൗലിക വാദത്തിനെതിരെ കര്‍ശന നിലപാട് സ്വീകരിക്കുകയാണ് ബ്രിട്ടന്‍.

ഫ്രാന്‍സും ജര്‍മ്മനിയും ഇറ്റലിയും ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാഷ്ട്രങ്ങളാകെ കര്‍ശനമായ ജിഹാദ് വിരുദ്ധ നിലപാടിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായാണ് ബ്രിട്ടന്റെയും ഈ തീരുമാനം.15 വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് ഷമീമ ബീഗം ബ്രിട്ടന്‍ വിട്ട് 2015ല്‍ ഐഎസ്‌ഐഎസിന് വേണ്ടി പോരാടാന്‍ സിറിയയിലേക്ക് തിരിച്ചത്. മാതാപിതാക്കള്‍ക്കൊപ്പം യുകെയിലേക്ക് കുടിയേറിയ ഷമിമ ബീഗം ബംഗ്ലാദേശ് സ്വദേശിനിയാണ്.സിറിയയിലെ അല്‍ റോജില്‍ തടങ്കലിലാണ് ഇപ്പോള്‍ ഷമീമ ബീഗം.

യഥാര്‍ത്ഥ തുറുങ്കിനേക്കാള്‍ കഠിനമാണ് തടവുകാരെ പാര്‍പ്പിക്കുന്ന ക്യാമ്പിലെന്ന് ഷമീമ ബീഗം 2023ല്‍ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. തടവിന് വിധിക്കപ്പെട്ടതാണെങ്കില്‍ ആ തടവ് എന്ന് തീരുമെന്ന് നമുക്ക് മനസ്സിലാക്കാം. പക്ഷെ ഇവിടെ എന്നാണ് തടവ് അവസാനിക്കുകയെന്ന് അറിയില്ലെന്നും ഷമീമ ബീഗം അന്ന് ബിബിസിയോട് പറഞ്ഞിരുന്നു.ഷമീമയോടൊപ്പം അന്ന് സിറിയയില്‍ പോയ കദീജ് സുല്‍ത്താനയും അമീറയും കൊല്ലപ്പെട്ടിരുന്നു. സിറിയയിലെ ഒരു പ്രദേശത്തെ ഐഎസ് ഭരണത്തിന്‍ കീഴില്‍ ഷമീമ ബീഗം മൂന്ന് വര്‍ഷത്തോളം ജീവിച്ചു. പിന്നീട് ഡച്ചുകാരനായ ഒരു ഐഎസ് പോരാളിയെ വിവാഹം കഴിച്ചതോടെയാണ് ഷമീമ ഐഎസ് വധു എന്നറിയപ്പെട്ടുതുടങ്ങിയത്. 2019ലാണ് ഇവര്‍ സിറിയയിലെ ഒരു അഭയാര്‍ത്ഥി ക്യാമ്പില്‍ എത്തപ്പെട്ടത്. അന്നാണ് അവര്‍ യുകെയിലേക്ക് മടങ്ങിപ്പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചത്. 2019ല്‍ ദേശീയ സുരക്ഷയുടെ കാരണം പറഞ്ഞാണ് ഷമീമ ബീഗത്തിന്റെ ബ്രിട്ടീഷ് പൗരത്വം എടുത്തുകളഞ്ഞത്.

 
Other News in this category

 
 




 
Close Window