Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6705 INR  1 EURO=106.7122 INR
ukmalayalampathram.com
Tue 03rd Feb 2026
 
 
UK Special
  Add your Comment comment
യുകെയില്‍ ചികിത്സയ്ക്കിടെ രോഗികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത ഡോക്ടറെ സര്‍വീസില്‍ നിന്നു പുറത്താക്കി
Text By: Team ukmalayalampathram
എന്‍എച്ച്എസില്‍ ജോലി ചെയ്യുന്ന ഡോക്ടറെ അപമര്യാദയായ പെരുമാറ്റത്തിന് സര്‍വീസില്‍ നിന്നു പുറത്താക്കി. രോഗികളെ ഇയാള്‍ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നു വ്യക്തമായി. മലദ്വാരത്തില്‍ ഉപദ്രവം നടത്തിയെന്നാണ് പ്രധാന കണ്ടെത്തല്‍.
തന്റെ ലൈംഗിക സംതൃപ്തിക്ക് വേണ്ടി അനാവശ്യവും ആക്രമണാത്മകവും ആയ നടപടിക്രമകള്‍ക്ക് പ്രതി രോഗികളെ വിധേയമാക്കിയതായി കണ്ടെത്തി. പല രോഗികളെയും ഒന്നിലധികം തവണ ഇയാള്‍ ഉപദ്രവിച്ചതായി സമ്മതിച്ചു. ഡോ. യുലിയു സ്റ്റാന്‍ എന്നയാളാണു പ്രതി. റോയല്‍ കോണ്‍വാള്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിലാണു സംഭവം. വൈദ്യശാസ്ത്ര ശാഖയായ ട്രോമ, ഓര്‍ത്തോപീഡിക്സ് മേഖലയില്‍ വൈദഗ്ധ്യം നേടുന്നതിന് മുമ്പ് യുകെയില്‍ ജോലി ചെയ്തിരുന്നു. 2015 ലാണ് അദ്ദേഹം തന്റെ ഏറ്റവും ഒടുവിലെ എന്‍എച്ച്എസ് പോസ്റ്റ് ആരംഭിച്ചത്.


രോഗികളെ അനാവശ്യ പരിശോധനയ്ക്ക് ഇരയാക്കിയ ഡോ. യൂലിയു സ്റ്റാന്‍ അവരുടെ മലാശയത്തില്‍ മരുന്നുകള്‍ കയറ്റുകയായിരുന്നു. ഇവരില്‍ പലരിലും നടപടി ക്രമങ്ങള്‍ നടത്തുന്നതിന് മുന്‍പായി അനുവാദം വാങ്ങിച്ചിരുന്നില്ല.

ചില രോഗികളുടെ മലാശയത്തില്‍ എട്ടു തവണ വരെ മരുന്നുകള്‍ ഉപയോഗിച്ചതായി കണ്ടെത്തി. അഞ്ച് വര്‍ഷത്തിനിടെ ഇരുപത്തിയൊന്ന് രോഗികളെ ഇത്തരത്തില്‍ ദുരുപയോഗം ചെയ്തതായി ട്രൈബ്യുണല്‍ കണ്ടെത്തി. ഡോക്ടറുടെ അപമര്യാദയോടെയുള്ള പെരുമാറ്റത്തെ തുടര്‍ന്ന് ആന്റിബയോട്ടിക്കുകള്‍ സ്വീകരിക്കുന്നതിന് മുമ്പ് തന്നെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ ഒരു രോഗി ശ്രമിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി.
 
Other News in this category

 
 




 
Close Window