Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
രണ്ടാം തവണയും റോയല്‍ കോളജ് ഓഫ് നഴ്സിങ്ങിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് ബിജോയ് സെബാസ്റ്റ്യന്‍
Text By: UK Malayalam Pathram
യുകെയിലെ നഴ്സുമാരുടെ ഏറ്റവും വലിയ സംഘടനയായ റോയല്‍ കോളജ് ഓഫ് നഴ്സിങ് (ആര്‍സിഎന്‍) പ്രസിഡന്റായി മലയാളിയായ ബിജോയ് സെബാസ്റ്റിയന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഡോ .പേഷ്യന്‍സ് ബമിസായെ, അമരാച്ചി ഉകൈറോ, സ്റ്റീവ് വാട്ട്സണ്‍ എന്നിവരെ തോല്‍പ്പിച്ചാണ് ബിജോയ് വീണ്ടും ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

പുതിയ രണ്ടു വര്‍ഷ കാലാവധിയില്‍ 2027 ജനുവരി 1ന് അദ്ദേഹം ചുമതലയേല്‍ക്കും. യുകെ മലയാളികളുടെ വന്‍ പിന്തുണയാണ് ബിജോയെ വീണ്ടും നേതൃ സ്ഥാനത്ത് എത്താന്‍ സഹായിച്ചത്.

കഴിഞ്ഞ രണ്ടുവര്‍ഷ കാലയളവിലെ ബിജോയുടെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരം കൂടിയാണ് ഈ വിജയം. 2024 ലെ ചരിത്ര വിജയത്തിന് ശേഷം വീണ്ടും ബിജോയ് അംഗങ്ങളുടെ വിശ്വാസം നേടിയിരിക്കുകയാണ്.

ആര്‍സിഎന്‍ പോലുള്ള വലിയൊരു നഴ്സിങ് സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്ത് ഒരു മലയാളി തുടര്‍ച്ചയായി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടത് യുകെയിലെ നഴ്സിങ് സമൂഹത്തിലെ മലയാളികളുടെ കരുത്തു കൂടി തെളിയിക്കുന്ന ഒന്നാണ്. തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് 2027 ജനുവരി 1 മുതല്‍ രണ്ടു വര്‍ഷത്തേക്കാണ് ചുമതലയേല്‍ക്കുക.

ആര്‍സിഎന്‍ ചരിത്രത്തില്‍ പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ മലയാളിയെന്ന നേട്ടമാണ് ബിജോയ് കഴിഞ്ഞ തവണ വിജയിച്ചതോടെ സ്വന്തമാക്കിയത്. ഏകദേശം 5.8 ലക്ഷം അംഗങ്ങളുള്ള ആര്‍സിഎന്‍ ലോകത്തെ പ്രമുഖ നഴ്സിങ് പ്രൊഫഷണല്‍ സംഘടനകളിലൊന്നാണ്.
 
Other News in this category

 
 




 
Close Window