Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
യുകെയില്‍ പാര്‍ലമെന്റ് മെമ്പര്‍ക്കു പോലും പോലും രക്ഷയില്ല: ട്രെയിനില്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തിയ 63കാരന്‍ കുറ്റക്കാരനെന്നു കോടതി
Text By: UK Malayalam Pathram
ലണ്ടനിലെ വാല്‍താംസ്റ്റോ എംപി സ്റ്റല്ല ക്രേസിയെ ട്യൂബ് ട്രെയിനില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്ത കേസില്‍ 63കാരനായ ക്ലിഫോര്‍ഡ് വില്‍ബി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. കഴിഞ്ഞ വര്‍ഷം ജൂലൈ 15ന് വിക്ടോറിയ ലൈന്‍ ട്രെയിനില്‍ വാള്‍താംസ്റ്റോ സെന്‍ട്രലിനും ഫിന്‍സ്ബറി പാര്‍ക്കിനുമിടയില്‍ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. ട്രെയിനില്‍ ക്രേസിയെ സമീപിച്ച വില്‍ബി, കത്തി ആക്രമണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും എംപിയെന്ന നിലയില്‍ അവരുടെ പ്രവര്‍ത്തനത്തിലെ വീഴ്ചകളെന്ന് ആരോപിച്ച കാര്യങ്ങളും ഉന്നയിക്കുകയായിരുന്നു. തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ എംപിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താനും തുടങ്ങി. ട്രെയിനില്‍നിന്ന് പുറത്തുപോകാന്‍ കഴിയാത്തവിധം വില്‍ബി തന്റെ മുന്നില്‍ തടസ്സമായി നിന്നുവെന്നാണ് ക്രേസി കോടതിയില്‍ മൊഴി നല്‍കിയത്. വളരെ അടുത്തുനിന്ന് ഉച്ചത്തില്‍ സംസാരിച്ച ഇയാളുടെ പെരുമാറ്റം ക്രമേണ ആക്രമണസ്വഭാവത്തിലേക്ക് മാറിയെന്നും അവര്‍ പറഞ്ഞു. സംസാരിക്കാന്‍ അനുയോജ്യമായ സാഹചര്യമല്ലെന്ന് താന്‍ വ്യക്തമായി പറഞ്ഞിരുന്നുവെന്നും സംഭാഷണം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടും വില്‍ബി പിന്മാറിയില്ലെന്നും ക്രേസി കോടതിയെ അറിയിച്ചു. ട്രെയിനിന്റെ വാതിലിനരികിലേക്ക് പിന്നോട്ടുമാറിയ തനിക്ക്, ഇയാളെ അകറ്റിനിര്‍ത്താന്‍ കൈകള്‍ ഉയര്‍ത്തേണ്ടിവന്നതായും അവര്‍ വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window