Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
UK Special
  18-06-2026
ബ്രിട്ടനില്‍ പണപ്പെരുപ്പം 2.8 ശതമാനത്തില്‍ തന്നെ; മോര്‍ട്ട്ഗേജ് വിപണിക്ക് ആശ്വാസം

ലണ്ടന്‍: ബ്രിട്ടനില്‍ പണപ്പെരുപ്പം പ്രതീക്ഷിച്ചതുപോലെ ഉയരാതെ 2.8 ശതമാനത്തില്‍ തുടരുന്നത് മോര്‍ട്ട്ഗേജ് വിപണിക്ക് ആശ്വാസമായി. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ഏപ്രിലില്‍ 2.8 ശതമാനമായിരുന്ന കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഫ്‌ലേഷന്‍ മേയ് മാസത്തിലും അതേ നിലയില്‍ തുടരുകയായിരുന്നു. വിപണിയില്‍ ചിലര്‍ നിരക്ക് 3 ശതമാനത്തിന് സമീപം ഉയരുമെന്ന് കണക്കാക്കിയിരുന്ന സാഹചര്യത്തിലാണ് ഈ മാറ്റമില്ലാത്ത നില ശ്രദ്ധേയമായത്.

പണപ്പെരുപ്പം നിയന്ത്രിതമായി തുടരുന്നത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പലിശനിരക്കില്‍ ഉടന്‍ കടുത്ത വര്‍ധനവ് വരുത്തേണ്ട സമ്മര്‍ദ്ദം കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ

Full Story
  18-06-2026
യുകെയില്‍ £139 മില്യണ്‍ മൂല്യമുള്ള കഞ്ചാവ് വേട്ട; സൗത്ത് വെയില്‍സില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

ലണ്ടന്‍: യുകെയില്‍ ഇതുവരെ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടകളിലൊന്നില്‍ സൗത്ത് വെയില്‍സില്‍ നിന്നുള്ള മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏകദേശം £139 മില്യണ്‍, ഇന്ത്യന്‍ രൂപയില്‍ ഏകദേശം 1,600 കോടി രൂപ മൂല്യമുള്ള 12 ടണ്‍ കഞ്ചാവാണ് പിടികൂടിയത്. മേയ് 6ന് ഇംഗ്ലണ്ടിന്റെ തെക്കന്‍ തീരത്തുള്ള തുറമുഖത്തിലേക്ക് കൊണ്ടുപോകുകയായിരുന്ന ചരക്ക് കണ്ടെയ്നറുകളില്‍ നിന്നാണ് വന്‍തോതിലുള്ള ലഹരിമരുന്ന് കണ്ടെത്തിയത്. കാനഡയില്‍ നിന്ന് യുകെയിലേക്ക് ഇറക്കുമതി ചെയ്ത ചരക്കിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. തെരുവ് വിപണിയില്‍ ഇതിന് ഏകദേശം £139 മില്യണ്‍ വിലവരുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി

Full Story
  17-06-2026
യുകെയില്‍ കുടിച്ചു ലക്കുകെട്ട് കാര്‍ ഓടിച്ച മലയാളിക്ക് ശിക്ഷ: 20 മാസം കാറോടിക്കരുതെന്ന് കോടതി: മിത് സുബിഷി കാറിടിച്ച് പരിക്കേറ്റത് 2 കുട്ടികള്‍
നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ മലയാളിയ്ക്ക് 20 മാസം ഡ്രൈവിംഗ് വിലക്ക് ശിക്ഷ. ബെല്‍ഫാസ്റ്റ് മജിസ്ട്രേറ്റ് കോടതി 20 മാസം ഡ്രൈവിംഗ് വിലക്കും 80 മണിക്കൂര്‍ സാമൂഹിക സേവനവും ആണ് ശിക്ഷ വിധിച്ചത് . ബെല്‍ഫാസ്റ്റ് കോസ്ഗ്രേവ് കോര്‍ട്ടില്‍ താമസിക്കുന്ന 46 കാരനാണ് കോടതി ശിക്ഷ വിധിച്ചത്. പൊലീസ് പിടിയിലായപ്പോള്‍ ത്രോട്ട് ഇന്‍ഫെക്ഷന്‍ മരുന്നായാണ് മദ്യപിച്ചതെന്നായിരുന്നു മലയാളിയുടെ വാദം. പിന്നാലെ പരിശോധനയില്‍ അനുവദനീയമായതിന്റെ മൂന്നിരട്ടി മദ്യ അളവു ശരീരത്തില്‍ കണ്ടെത്തുകയായിരുന്നു.

ഏപ്രില്‍ 27ന് നോര്‍ത്ത് ബെല്‍ഫാസ്റ്റിലെ ചര്‍ച്ച് സ്ട്രീറ്റില്‍ വച്ചാണ് അപകടം. ഇവിടെ സ്‌കൂളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തില്‍ മലയാളി ഓടിച്ചിരുന്ന കാര്‍
Full Story
  17-06-2026
ഒരു വയസ്സുള്ള പെണ്‍കുഞ്ഞിനും രക്ഷയില്ല: പീഡനം നടത്തിയത് 37 വയസ്സുകാരന്‍: ക്രൂരത കണ്ടില്ലെന്നു നടിച്ച ഭാര്യയും കുറ്റക്കാരി
13 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായ ലൈംഗിക ചൂഷണത്തിന് വിധേയമാക്കി കൊലപ്പെടുത്തി. സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനാണു പ്രതി. കുറ്റക്കാരനെന്ന് കോടതി. 13 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണു കേസ്. ല്‍ 37-കാരന്‍ ജാമി വാര്‍ലിയെ കാത്തിരിക്കുന്നത് ജീവപര്യന്തം ശിക്ഷയാണ്.

കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കാന്‍ ഒപ്പം നിന്ന പങ്കാളി 32-കാരന്‍ ജോണ്‍ മക്ഗോവന്‍ ഫാസാകെര്‍ലിയും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഫിനാന്‍സ് കമ്പനിയില്‍ സെയില്‍സ് മാനേജറായിരുന്ന ഇയാള്‍ കുഞ്ഞിന്റെ മരണത്തിന് ഇടയാക്കുന്ന കാരണങ്ങള്‍ അനുവദിച്ചതിനും, ലൈംഗിക കുറ്റകൃത്യങ്ങളില്‍ പങ്കെടുത്തതിനുമാണ് ശിക്ഷ നേരിടുക.

കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഭീതിജനകമായ കേസെന്നാണ്
Full Story
  17-06-2026
തൊണ്ടവേദിക്ക് 'മരുന്നായി' മദ്യം കഴിച്ചെന്ന് വാദം; ബെല്‍ഫാസ്റ്റില്‍ മലയാളിക്ക് 20 മാസം ഡ്രൈവിങ് വിലക്ക്

ബെല്‍ഫാസ്റ്റ്: മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ കേസില്‍ മലയാളി കോടതിയില്‍ ഉന്നയിച്ചതു വിചിത്ര വാദം. തൊണ്ടയിലെ ഇന്‍ഫെക്ഷന്‍ മാറാന്‍ 'മരുന്നായി' മദ്യം കഴിച്ചതാണെന്നായിരുന്നു ഇയാളുടെ വിശദീകരണം. സംഭവത്തില്‍ ബെല്‍ഫാസ്റ്റ് മജിസ്‌ട്രേറ്റ് കോടതി ജോജി തോമസിന് 20 മാസം ഡ്രൈവിങ് വിലക്കും 80 മണിക്കൂര്‍ സാമൂഹിക സേവനവും ശിക്ഷയായി വിധിച്ചു. ബെല്‍ഫാസ്റ്റിലെ കോസ്ഗ്രേവ് കോര്‍ട്ടില്‍ താമസിക്കുന്ന 46കാരനാണ് ജോജി തോമസ്. ഏപ്രില്‍ 27ന് നോര്‍ത്ത് ബെല്‍ഫാസ്റ്റിലെ ചര്‍ച്ചില്‍ സ്ട്രീറ്റ് മേഖലയിലായിരുന്നു സംഭവം. സ്‌കൂളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തില്‍ ജോജി തോമസ് ഓടിച്ചിരുന്ന മിത്സുബിഷി കാര്‍ ഇടിക്കുകയായിരുന്നു. അപകടസമയത്ത് കാറില്‍ മൂന്ന് വയസ്സും 11 വയസ്സും

Full Story
  17-06-2026
16 വയസ്സിന് താഴെയുള്ളവര്‍ക്കുള്ള സോഷ്യല്‍ മീഡിയ നിയന്ത്രണം; ആശങ്കയുമായി യുകെയിലെ കൗമാരക്കാര്‍

ലണ്ടന്‍: 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സമൂഹമാധ്യമ ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള യുകെ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ആശങ്ക പ്രകടിപ്പിച്ച് കൗമാരക്കാര്‍. കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കാനാണ് നടപടിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുമ്പോഴും, ഇത്തരമൊരു നിയന്ത്രണം യുവ പ്രതിഭകളുടെ വളര്‍ച്ചയ്ക്കും അവസരങ്ങള്‍ക്കും തിരിച്ചടിയാകുമെന്നാണ് ഒരു വിഭാഗം കൗമാരക്കാരുടെയും രക്ഷിതാക്കളുടെയും അഭിപ്രായം. സംഗീതം, നൃത്തം, അഭിനയം, ഫാഷന്‍, ഡിജിറ്റല്‍ കണ്ടന്റ് ക്രിയേഷന്‍ തുടങ്ങിയ മേഖലകളില്‍ കഴിവ് തെളിയിച്ച നിരവധി കുട്ടികള്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് തങ്ങളുടെ പ്രതിഭ ലോകത്തിനു മുന്നില്‍ എത്തിച്ചതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

Full Story
  17-06-2026
ബ്രില്ല്യന്റ് ഹോട്ടല്‍സ് ഗ്രൂപ്പ് എംഡി അനൂബ് സബാന് 'ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍' പുരസ്‌കാരം

മാഞ്ചസ്റ്റര്‍: മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ സ്വദേശിയും ബ്രില്ല്യന്റ് ഹോട്ടല്‍സ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറുമായ അനൂബ് സബാന്‍ 2026ലെ 'ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍' പുരസ്‌കാരത്തിന് അര്‍ഹനായി. മാഞ്ചസ്റ്ററിലെ പ്രശസ്തമായ O2 അപ്പോളോ വേദിയില്‍ നടന്ന അഞ്ചാമത് ആനന്ദ് ടി.വി ഫിലിം അവാര്‍ഡ്‌സ് ചടങ്ങിലാണ് അദ്ദേഹത്തിന് പുരസ്‌കാരം സമ്മാനിച്ചത്. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ കൈകളില്‍ നിന്നാണ് അനൂബ് സബാന്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഉയര്‍ന്ന വിദ്യാഭ്യാസത്തിനായി 2001ല്‍ യുകെയിലെത്തിയ അനൂബ് സബാന്‍, എം.ബി.എ പഠനത്തിനൊപ്പം ഒരു ത്രീ സ്റ്റാര്‍ ഹോട്ടലില്‍ നൈറ്റ് പോര്‍ട്ടറായി പാര്‍ട്ട് ടൈം ജോലി ആരംഭിച്ചു. ഹോട്ടല്‍ മേഖലയോടുള്ള താല്‍പര്യവും കഠിനാധ്വാനവും

Full Story
  17-06-2026
മുന്‍ കാമുകിയെ നഗ്‌നയാക്കി തിളച്ച വെള്ളമൊഴിച്ചു; മുന്‍ വോഗ് മോഡല്‍ ആര്‍ച്ചി സോംസ് കുറ്റക്കാരന്‍

ലണ്ടന്‍: മുന്‍ കാമുകിയെ നഗ്‌നയാക്കിയ ശേഷം ശരീരത്തിലേക്ക് തിളച്ച വെള്ളമൊഴിച്ച് ഗുരുതരമായി പൊള്ളലേല്‍പ്പിച്ച കേസില്‍ മുന്‍ വോഗ് മോഡലും മുന്‍ സൈനികനുമായ ആര്‍ച്ചി സോംസ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. 2019 മുതല്‍ 2025 വരെ മൂന്ന് യുവതികളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച കേസുകളിലാണ് സൗത്ത്വര്‍ക്ക് ക്രൗണ്‍ കോടതി 30കാരനായ ആര്‍ച്ചി സോംസിനെ കുറ്റക്കാരനായി കണ്ടെത്തിയത്. സെപ്റ്റംബര്‍ 21ന് ശിക്ഷ വിധിക്കും. അതുവരെ പ്രതിയെ റിമാന്‍ഡ് ചെയ്തു. മുന്‍ കാമുകിമാരായ ജെന്നാ കാലിസ്, ഗബ്രിയേല മാര്‍ഷല്‍, ടിന്‍ഡറിലൂടെ പരിചയപ്പെട്ട മറ്റൊരു യുവതി എന്നിവരാണ് കേസുകളിലെ പരാതിക്കാര്‍ എന്നാണ് റിപ്പോര്‍ട്ട്. വിചാരണയ്ക്കിടെ പ്രോസിക്യൂഷന്‍ ആര്‍ച്ചിയെ 'സ്ത്രീകളെ തുടര്‍ച്ചയായി

Full Story
[80][81][82][83][84]
 
-->




 
Close Window