Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
യുകെയില്‍ മലയാളി നഴ്സ് ഏയ്ഞ്ചല്‍ ജെറോം അന്തരിച്ചു; വിടവാങ്ങിയത് 28-ാം വയസ്സില്‍
reporter

ലണ്ടന്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് യുകെയില്‍ ചികിത്സയിലായിരുന്ന മലയാളി നഴ്സ് ഏയ്ഞ്ചല്‍ ജെറോം (28) അന്തരിച്ചു. പത്തനംതിട്ട നാരങ്ങാനം ചാന്തുകാവ് സ്വദേശിയും ബാസില്‍ഡണ്‍ ക്രൈസ്റ്റ്വേ ചര്‍ച്ച് അംഗവുമായ ജെറോം ജെറിയുടെ ഭാര്യയാണ്. ബാസില്‍ഡണ്‍ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തിരുന്ന ഏയ്ഞ്ചലിന് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ഇതേ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിവരികയായിരുന്നു.

ദമ്പതികള്‍ക്ക് ഏഴുമാസം പ്രായമുള്ള കുഞ്ഞുണ്ട്. ഏയ്ഞ്ചലിന്റെ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും യുകെയിലെ മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി. പൊതുദര്‍ശനവും സംസ്‌കാരവും സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കും.

 
Other News in this category

 
 




 
Close Window