Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
UK Special
  22-06-2026
യുകെയില്‍ മലയാളിക്ക് സാമ്പത്തിക തട്ടിപ്പും ക്രൂരമായ ആക്രമണവും; വിദ്യാര്‍ഥിക്കെതിരെ പരാതി

ലണ്ടന്‍: മാനുഷിക പരിഗണനയുടെ പേരില്‍ സഹായിക്കാന്‍ മുന്നോട്ടുവന്ന യുകെ മലയാളിക്ക് ഗുരുതരമായ ശാരീരിക ആക്രമണവും വന്‍ സാമ്പത്തിക നഷ്ടവും നേരിട്ടതായി പരാതി. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട മലയാളി യുവാവിന് സാമ്പത്തിക സഹായം നല്‍കിയതാണ് പിന്നീട് തട്ടിപ്പിലേക്കും ആക്രമണത്തിലേക്കും നയിച്ചതെന്ന് കൊല്ലം ഇരവിപുരം സ്വദേശിയും യുകെ താമസക്കാരനുമായ ഹരന്‍ ഹാരിസണ്‍ ആരോപിക്കുന്നു. വിദ്യാര്‍ഥി വിസയില്‍ യുകെയിലെത്തിയ ഇരവിപുരം സ്വദേശിയായ 28കാരന്‍ ടിനു ആന്റണിക്കെതിരെയാണ് പരാതി. യൂണിവേഴ്സിറ്റി ഫീസ് അടയ്ക്കാന്‍ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ച് സഹായം അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് പണം നല്‍കിയതെന്ന് ഹരന്‍ പറയുന്നു. ആദ്യം ആവശ്യപ്പെട്ട മുഴുവന്‍ തുകയും നല്‍കാന്‍

Full Story
  20-06-2026
യുകെയില്‍ ഒരു ട്രെയിനില്‍ മറ്റൊരു ട്രെയിന്‍ ഇടിച്ചു കയറി; കേട്ടു കേള്‍വി ഇല്ലാത്ത സംഭവത്തില്‍ ഒരാള്‍ മരിച്ചു
ബെഡ്ഫോര്‍ഡിനു സമീപം നിര്‍ത്തിയിട്ട ട്രെയിനിലേക്ക് മറ്റൊരു യാത്രാ ട്രെയിന്‍ ഇടിച്ചുകയറി ഡ്രൈവര്‍ മരിച്ചു. തൊണ്ണൂറോളം യാത്രക്കാര്‍ക്ക് പരുക്കേറ്റതായാണ് വിവരം. ഇതില്‍ 33 പേര്‍ക്ക് അതീവഗുരുതരവും, ഗുരുതരവുമായ പരുക്കേറ്റിട്ടുണ്ട്. 56 പേര്‍ക്ക് നിസ്സാര പരുക്കുമേറ്റു.

ബെഡ്ഫോര്‍ഡില്‍ വെള്ളിയാഴ്ച വൈകുന്നേരം 5.15-ഓടെയാണ് കൂട്ടിയിടി. ഈസ്റ്റ് മിഡ്ലാന്‍ഡ്സ് റെയില്‍വെ സര്‍വ്വീസിന്റെ ട്രെയിനുകളാണ് കൂട്ടിയിടിച്ചത്. അപകടം നടക്കുമെന്ന് യാതൊരു മുന്നറിയിപ്പും ഉണ്ടായില്ലെന്ന് അപകടത്തില്‍ പരുക്കേറ്റ യാത്രക്കാര്‍ പറഞ്ഞു. പെട്ടെന്നുണ്ടായ ആഘാതം ബോംബ് പൊട്ടിയത് പോലെയാണ് തോന്നിയതെന്ന് ഇവര്‍ പറയുന്നു.

യാത്രക്കാര്‍ രക്തത്തില്‍ കുളിച്ചും, എല്ലുകള്‍ ഒടിഞ്ഞ നിലയില്‍ നിലത്തും കിടക്കുന്ന ഭീതിദമായ ദൃശ്യങ്ങള്‍
Full Story
  20-06-2026
യുകെയില്‍ പഠനം ഇനി എളുപ്പവഴിയല്ല; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് കടുപ്പം കൂട്ടി പുതിയ വിസ നയങ്ങള്‍

ലണ്ടന്‍: യുകെ സര്‍വകലാശാലയില്‍ പ്രവേശനം നേടി പഠനശേഷം പോസ്റ്റ്-സ്റ്റഡി വര്‍ക്ക് വിസയില്‍ ജോലി കണ്ടെത്തി പിന്നീട് യുകെയിലോ യൂറോപ്പിലോ സ്ഥിരതാമസം നേടുക എന്നതായിരുന്നു കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിരവധി ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രധാന കണക്കുകൂട്ടല്‍. എന്നാല്‍ പഠനത്തിനൊപ്പം കുടിയേറ്റ സാധ്യതയും ലക്ഷ്യമിട്ട് യുകെയിലേക്ക് പോകുന്നവര്‍ക്ക് ഇനി കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. വിസ ദുരുപയോഗം തടയുന്നതിനും അന്താരാഷ്ട്ര വിദ്യാര്‍ഥി റിക്രൂട്ട്‌മെന്റില്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരുന്നതിനുമായി യുകെ സര്‍ക്കാര്‍ കടുത്ത നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിദേശ വിദ്യാര്‍ഥികളെ sponsor ചെയ്യുന്ന സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും കൂടുതല്‍

Full Story
  20-06-2026
യുകെയില്‍ ഉഷ്ണതരംഗ ഭീഷണി; 34 ഡിഗ്രി കടക്കുമെന്ന് മുന്നറിയിപ്പ്

ലണ്ടന്‍: യുകെയില്‍ ഉഷ്ണതരംഗ ഭീഷണി ശക്തമാകുന്നു. അടുത്ത ആഴ്ചയുടെ തുടക്കത്തോടെ രാജ്യത്തിന്റെ തെക്കും കിഴക്കന്‍ ഭാഗങ്ങളിലും താപനില 34 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് Met Office മുന്നറിയിപ്പ് നല്‍കിയത്. ചില പ്രദേശങ്ങളില്‍ ഇതിലും കൂടുതല്‍ ചൂട് രേഖപ്പെടുത്താനുള്ള സാധ്യതയും നിലനില്‍ക്കുന്നു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ചൂട് പരമാവധിയിലേക്ക് ഉയരാനാണ് സാധ്യത. ഇതിനെ തുടര്‍ന്ന് തെക്കന്‍ ഇംഗ്ലണ്ടിന്റെയും തെക്കുകിഴക്കന്‍ വെയില്‍സിന്റെയും പല ഭാഗങ്ങള്‍ക്കും Met Office ആംബര്‍ എക്‌സ്ട്രീം ഹീറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ചൂടിനൊപ്പം ഉയര്‍ന്ന ഈര്‍പ്പവും രാത്രിയിലും താപനില കാര്യമായി കുറയാത്ത സാഹചര്യവും ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്.

Full Story
  20-06-2026
പ്രളയത്തെ തോല്‍പ്പിക്കാന്‍ ബീവറുകള്‍; ലണ്ടനില്‍ പ്രകൃതിയുടെ അപൂര്‍വ പരീക്ഷണം വിജയം

ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനിലെ ഈലിംഗ് പ്രദേശം പ്രളയത്തെ ചെറുക്കാന്‍ തിരഞ്ഞെടുത്തത് പ്രകൃതിദത്തമായ അപൂര്‍വ മാര്‍ഗം. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ബ്രിട്ടനില്‍ നിന്ന് വംശനാശം സംഭവിച്ച ബീവറുകളെ വീണ്ടും എത്തിച്ചാണ് ഈലിംഗിലെ ഗ്രീന്‍ഫോര്‍ഡ് പ്രദേശത്ത് പ്രളയനിയന്ത്രണത്തിന് പുതിയ മാതൃക സൃഷ്ടിച്ചത്. തിരക്കേറിയ നഗരജീവിതത്തിനിടയില്‍ അവഗണിക്കപ്പെട്ടുകിടന്ന ചതുപ്പുനിലം ഇന്ന് ബീവറുകളുടെ പ്രവര്‍ത്തനത്തിലൂടെ ജീവന്‍ നിറഞ്ഞ ഒരു പ്രകൃതിദത്ത ജലസംഭരണ മേഖലയായി മാറിയിരിക്കുകയാണ്. മരങ്ങള്‍ കടിച്ചുവീഴ്ത്തി തടിയും മണ്ണും ഉപയോഗിച്ച് വെള്ളത്തില്‍ സ്വാഭാവിക തടയണകള്‍ നിര്‍മ്മിക്കുന്ന കഴിവാണ് ബീവറുകളെ പ്രകൃതിയുടെ 'എഞ്ചിനീയര്‍മാര്‍' എന്നറിയപ്പെടാന്‍ കാരണം. ബീവറുകള്‍

Full Story
  20-06-2026
ബെഡ്ഫോര്‍ഡില്‍ രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ചു; ഡ്രൈവര്‍ മരിച്ചു, 89 പേര്‍ക്ക് പരിക്ക്

ലണ്ടന്‍: ലണ്ടന് വടക്കുള്ള ബെഡ്ഫോര്‍ഡിന് സമീപം രണ്ട് യാത്രാ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഒരു മരണം. ഈസ്റ്റ് മിഡ്ലാന്‍ഡ്സ് റെയില്‍വേയുടെ ട്രെയിന്‍ ഡ്രൈവറാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ 89 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ 11 പേരുടെ നില അതീവ ഗുരുതരമാണെന്നും 22 പേര്‍ക്ക് ഗുരുതര പരിക്കുകളുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വെള്ളിയാഴ്ച വൈകിട്ടാണ് അപകടം നടന്നത്. ഈസ്റ്റ് മിഡ്ലാന്‍ഡ്സ് റെയില്‍വേയുടെ രണ്ട് സര്‍വീസുകളാണ് അപകടത്തില്‍പ്പെട്ടത്. കോര്‍ബിയില്‍ നിന്ന് ലണ്ടന്‍ സെന്റ് പാന്‍ക്രാസിലേക്ക് പോയ ട്രെയിന്‍, നോട്ടിങ്ഹാമില്‍ നിന്ന് ലണ്ടന്‍ സെന്റ് പാന്‍ക്രാസിലേക്ക് പോയ മറ്റൊരു ട്രെയിനിന്റെ പിന്നിലേക്ക് ഇടിച്ചുകയറിയതായാണ് പ്രാഥമിക വിവരം.

Full Story
  20-06-2026
കോട്ടയം സ്വദേശിക്ക് ലണ്ടനില്‍ എന്‍എച്ച്എസ് ആശുപത്രിയുടെ 'ബെസ്റ്റ് എംപ്ലോയി' അവാര്‍ഡ്

കോട്ടയം / ലണ്ടന്‍: യുകെയിലെ പ്രവാസി മലയാളി സമൂഹത്തിന് അഭിമാനമായി കോട്ടയം സ്വദേശിക്ക് ലണ്ടനില്‍ ആദരം. മറ്റക്കര സ്‌നേഹാസ് വിഷന്‍ ചാരിറ്റബിള്‍ സ്ഥാപകനായ സജി കുര്യന്‍ തങ്കച്ചന്‍, യുകെയിലെ പ്രമുഖ എന്‍എച്ച്എസ് ആശുപത്രിയുടെ 'ബെസ്റ്റ് എംപ്ലോയി' അവാര്‍ഡിന് അര്‍ഹനായി. കഴിഞ്ഞ 22 വര്‍ഷമായി എന്‍എച്ച്എസ് ആശുപത്രിയില്‍ സേവനമനുഷ്ഠിക്കുന്ന സജി കുര്യന്‍, ജോലി നിഷ്ഠയിലും സഹപ്രവര്‍ത്തകരോടുള്ള സൗഹൃദപരമായ ഇടപെടലുകളിലും ശ്രദ്ധേയനാണ്. നിറപുഞ്ചിരിയോടെ എല്ലാവരോടും ഇടപെടുന്ന അദ്ദേഹത്തിന്റെ സ്വഭാവവും സേവന മനോഭാവവുമാണ് ഈ അംഗീകാരത്തിന് വഴിവെച്ചത്. ബ്രിട്ടീഷുകാര്‍ കൂടുതലായി ജോലി ചെയ്യുന്ന ആശുപത്രിയില്‍ സഹപ്രവര്‍ത്തകരുടെ വോട്ടുകളിലൂടെയാണ് അദ്ദേഹം ഈ നേട്ടം സ്വന്തമാക്കിയത്.

Full Story
  19-06-2026
യുകെ പഠനം ഇനി കൂടുതല്‍ ചെലവേറിയും കര്‍ശനവും; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ യാഥാര്‍ത്ഥ്യം

ലണ്ടന്‍: യുകെ സര്‍വകലാശാലയില്‍ ചേരുക, അന്താരാഷ്ട്ര ബിരുദം നേടുക, പഠനശേഷം പോസ്റ്റ്-സ്റ്റഡി വര്‍ക്ക് വിസയില്‍ ജോലി കണ്ടെത്തുക, പിന്നീട് യുകെയിലോ യൂറോപ്പിലോ കരിയര്‍ കെട്ടിപ്പടുക്കുക - കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ശക്തമായിരുന്ന ഈ കണക്കുകൂട്ടലിന് വലിയ മാറ്റം വരുന്നു. പഠനത്തിനൊപ്പം കുടിയേറ്റ സാധ്യതയും ലക്ഷ്യമിട്ട് യുകെയിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇനി കൂടുതല്‍ സാമ്പത്തിക തയ്യാറെടുപ്പും വ്യക്തമായ കരിയര്‍ പദ്ധതിയും ആവശ്യമായി വരും. യുകെ സര്‍ക്കാര്‍ വിസ ദുരുപയോഗം തടയുന്നതിനും അന്താരാഷ്ട്ര വിദ്യാര്‍ത്ഥി റിക്രൂട്ട്‌മെന്റില്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരുന്നതിനുമായി കര്‍ശന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Full Story
[78][79][80][81][82]
 
-->




 
Close Window