Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.8027 INR  1 EURO=111.2718 INR
ukmalayalampathram.com
Fri 28th Aug 2026
 
 
UK Special
  Add your Comment comment
യൂറോസോണ്‍ രണ്ടാം പാദത്തില്‍ 0.4% വളര്‍ന്നു; ഒന്നാമത് അയര്‍ലന്‍ഡ്
reporter

ബര്‍ലിന്‍: ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടെ യൂറോസോണില്‍ പ്രതീക്ഷ നല്‍കുന്ന വളര്‍ച്ച. യൂറോ കറന്‍സി ഉപയോഗിക്കുന്ന 21 രാജ്യങ്ങള്‍ ഉള്‍പ്പെട്ട മേഖല 2026ന്റെ രണ്ടാം പാദത്തില്‍ മുന്‍ പാദത്തെ അപേക്ഷിച്ച് 0.4 ശതമാനം ജിഡിപി വളര്‍ച്ച കൈവരിച്ചു. 2025ന്റെ ആദ്യ പാദത്തിനുശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന ത്രൈമാസ വളര്‍ച്ചയാണിത്. യൂറോപ്യന്‍ യൂണിയന്റെ സ്ഥിതിവിവരക്കണക്ക് വിഭാഗമായ യൂറോസ്റ്റാറ്റാണ് കണക്കുകള്‍ പുറത്തുവിട്ടത്. മുന്‍വര്‍ഷത്തെ ഇതേ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ യൂറോസോണില്‍ ഒരു ശതമാനവും യൂറോപ്യന്‍ യൂണിയനില്‍ 1.2 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി.

അംഗരാജ്യങ്ങളില്‍ 3.9 ശതമാനം ത്രൈമാസ വളര്‍ച്ചയുമായി അയര്‍ലന്‍ഡാണ് ഒന്നാമത്. 1.7 ശതമാനം വളര്‍ച്ച നേടിയ ലിത്വാനിയയാണ് തൊട്ടുപിന്നില്‍. എന്നാല്‍ വന്‍കിട ബഹുരാഷ്ട്ര കമ്പനികളുടെ സാന്നിധ്യം അയര്‍ലന്‍ഡിന്റെ ജിഡിപി കണക്കുകളില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ സൃഷ്ടിക്കാറുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. യൂറോപ്പിലെ വന്‍കിട സമ്പദ്വ്യവസ്ഥകളില്‍ സ്‌പെയിന്‍ 0.7 ശതമാനം വളര്‍ച്ച നേടി മികച്ച പ്രകടനം തുടര്‍ന്നു. ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി എന്നിവ 0.2 ശതമാനം വീതം വളര്‍ന്നു. ഓസ്ട്രിയയിലും ബെല്‍ജിയത്തിലും വളര്‍ച്ച രേഖപ്പെടുത്തിയില്ല. യുഎസ്-ഇറാന്‍ യുദ്ധത്തെ തുടര്‍ന്നുള്ള ആഗോള വിപണിയിലെ അസ്ഥിരതകള്‍ക്കിടയിലും യൂറോസോണിലെ പ്രധാന സമ്പദ്വ്യവസ്ഥകള്‍ കൈവരിച്ച മുന്നേറ്റം വിപണിക്ക് ആശ്വാസമായാണ് വിലയിരുത്തപ്പെടുന്നത്.

 
Other News in this category

 
 




 
Close Window