|
സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുന്നതിനെ പിന്തുണയ്ക്കുന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തിന് ഇന്ത്യ അനുകൂലിച്ച് വോട്ട് ചെയ്തു. പലസ്തീന്‍ വിഷയത്തില്‍ സമാധാനപരമായ പരിഹാരവും ദ്വിരാഷ്ട്ര പരിഹാരവും നിര്‍ദേശിക്കുന്ന ന്യൂയോര്‍ക്ക് പ്രഖ്യാപനത്തെയാണ് ഇന്ത്യ അനുകൂലിച്ചത്. വെള്ളിയാഴ്ച ഐക്യരാഷ്ട്രസഭ പൊതുസഭയില്‍ പ്രമേയത്തെ പിന്തുണച്ച 142 രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും ചേര്‍ന്നു.
10 രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തു. അതേസമയം, 12 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ദ്വിരാഷ്ട്ര പരിഹാരം മുന്നോട്ട് കൊണ്ടുപോകാനും അടിയന്തര അന്താരാഷ്ട്ര നടപടി ആവശ്യപ്പെടുന്നതാണ് പ്രമേയം. |