|
അനധികൃത ഓണ്‍ലൈന്‍ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ കെ.സി. വീരേന്ദ്ര പപ്പിയുടെ 150 കോടിയിലധികം രൂപയുടെ സ്വത്തുക്കള്‍ ഇതുവരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. ഇഡിയുടെ ബെംഗളൂരു സോണല്‍ ഓഫീസ് വ്യാഴാഴ്ച നടത്തിയ പരിശോധനയില്‍ ചല്ലക്കെരെയിലെ രണ്ട് വ്യത്യസ്ത ലോക്കറുകളില്‍ നിന്ന് 50.33 കോടി രൂപ വിലമതിക്കുന്ന 40 കിലോ 24 കാരറ്റ് സ്വര്‍ണ്ണക്കട്ടി ഇഡി പിടിച്ചെടുത്തു. ബാംഗ്ലൂരിലെ എംഎല്‍എയാണ് കോണ്‍ഗ്രസ് നേതാവു കൂടിയായ കെ.സി. വീരേന്ദ്ര പപ്പിഇതോടെ കേസിലെ ആകെ പിടിച്ചെടുക്കല്‍ 150 കോടി രൂപ കവിഞ്ഞു. ഇതിനുമുമ്പ്, 21 കിലോ സ്വര്‍ണ്ണക്കട്ടികള്‍, പണം, ആഭരണങ്ങള്‍, ആഡംബര വാഹനങ്ങള്‍, ബാങ്ക് ബാലന്‍സുകള്‍ എന്നിവയുള്‍പ്പെടെ 103 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. |