|
ആര്‍ എസ് എസ് പഥസഞ്ചലനത്തില്‍ പങ്കെടുത്ത് മുന്‍ ഡിജിപി ജേക്കബ് തോമസ്. ആര്‍എസ്എസ് അംഗങ്ങളുടെ ഗണവേഷത്തിലാണ് ജേക്കബ് തോമസ് എത്തിയത്. ആര്‍എസ്എസില്‍ ജേക്കബ് തോമസ് സജീവമാകുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഗണവേഷത്തില്‍ മുന്‍ ഡിജിപി എത്തിയിരിക്കുന്നത്. എറണാകുളം പള്ളിക്കരയില്‍ നടന്ന വിജയദശമി മഹോത്സവത്തിലാണ് ആര്‍എസ്എസ് ഗണവേഷത്തില്‍ ജേക്കബ് തോമസ് എത്തിയത്.
കാലോചിതമായ ശക്തി കൊണ്ടുള്ള രാഷ്ട്രനിര്‍മാണമാണ് ആര്‍എസ്എസിന്റെ ലക്ഷ്യം. വ്യക്തികള്‍ ശക്തിയാര്‍ജിക്കുമ്പോള്‍ രാഷ്ട്രം കൂടുതല്‍ ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഏറെക്കാലമായി ജേക്കബ് തോമസ് ആര്‍.എസ്.എസുമായും ബി.ജെ.പിയുമായും അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുടയില്‍ നിന്ന് ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായി അദ്ദേഹം മത്സരിച്ചിരുന്നു. ഇതിനുമുന്‍പും അദ്ദേഹം ആര്‍.എസ്.എസ്. സംഘടിപ്പിച്ച പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. |