തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച ഗുരു-ഗാന്ധി സമാഗമ ശതാബ്ദി ആഘോഷത്തില്‍ മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരനൊപ്പം ജി സുധാകരനും പങ്കെടുത്തു. പരിപാടിയുടെ ഭാഗമായ മൊഴിയും വഴിയും ആശയ സാഗര സംഗമം സെമിനാര്‍ ഉത്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുന്‍ പൊതുമരാമത്ത് മന്ത്രിയായ ജി സുധാകരനെയും മുന്‍ ഭക്ഷ്യ മന്ത്രിയായിരുന്ന സി ദിവാകരനെയും പുകഴ്ത്തിയാണ് സംസാരിച്ചത്.
സിപിഎം കേരള സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം കൊല്ലത്ത് സമാപിച്ചു. സംസ്ഥാന സെക്രട്ടറിയായി എം.വി ഗോവിന്ദനെ വീണ്ടും തെരഞ്ഞെടുത്തു. 89 അംഗ സിപിഎം സംസ്ഥാന സമിതിയില്‍ ആര്‍ ബിന്ദു ജോണ്‍ ബ്രിട്ടാസ്, ടി ആര്‍ രഘുനാഥ് അടക്കം 17 പുതുമുഖങ്ങളാണുള്ളത്.
ബിജു കണ്ടക്കൈ, ജോണ്‍ ബ്രിട്ടാസ്, എം രാജഗോപാല്‍, കെ റഫീഖ്, എം മഹബൂബ്, വി പി അനില്‍, കെ വി അബ്ദുള്‍ ഖാദര്‍, എം പ്രകാശന്‍ മാസ്റ്റര്‍, വി കെ സനോജ്, വി വസീഫ്, കെ ശാന്തകുമാരി, ആര്‍ ബിന്ദു, എം അനില്‍കുമാര്‍, കെ പ്രസാദ്, ടി ആര്‍ രഘുനാഥ്, എസ് ജയമോഹന്‍, ഡി കെ മുരളി എന്നിവരാണ് സംസ്ഥാന കമ്മിറ്റിയിലെ 17 പുതുമുഖങ്ങള്‍.
സെക്രട്ടേറിയറ്റ് അംഗങ്ങള്‍ - പിണറായി വിജയന്‍, എം വി ഗോവിന്ദന്‍, ഇ പി ജയരാജന്‍, കെ കെ ശൈലജ, ടി എം തോമസ് ഐസക്, ടി പി രാമകൃഷ്ണന്‍, കെ എന്‍ ബാലഗോപാല്‍, പി രാജീവ്, കെ കെ
ഭാഷയ്ക്ക് വേണ്ടി ജീവന്‍ വരെ നഷ്ടപ്പെടുത്തുന്നവരാണ് തമിഴര്‍. അവരോട് കളിക്കരുത്. ഒരു ഭാഷയ്ക്കുവേണ്ടി തമിഴര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അവരോട് കളിക്കരുത്. തമിഴര്‍ക്ക്, കുട്ടികള്‍ക്ക് പോലും, അവര്‍ക്ക് എന്ത് ഭാഷയാണ് വേണ്ടതെന്ന് അറിയാം. അവര്‍ക്ക് ഏത് ഭാഷയാണ് വേണ്ടതെന്ന് തിരഞ്ഞെടുക്കാനുള്ള അറിവ് അവര്‍ക്കുണ്ട്. - മക്കള്‍ നീതി മയ്യത്തിന്റെ എട്ടാം സ്ഥാപക ദിനത്തില്‍ അണികളോട് നടന്‍ കമല്‍ ഹാസന്‍ പറഞ്ഞു. ഒരു ഭാഷയും തമിഴര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കരുതെന്നും കമല്‍ പറഞ്ഞു.
ചെന്നൈയില്‍ വെള്ളിയാഴ്ച മക്കള്‍ നീതി മയ്യത്തിന്റെ എട്ടാം സ്ഥാപക ദിനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി ആസ്ഥാനത്ത് പതാക ഉയര്‍ത്തിയ ശേഷം അണികളോട് സംസാരിക്കുകയായിരുന്നു
'ഗെറ്റ് ഔട്ട് മോദി' പ്രചാരണം ആരംഭിക്കുമെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ വെല്ലുവിളിച്ചതില്‍ രോഷാകുലനായി ഉദയനിധിയെ 'ഡാ' എന്ന് സംബോധന ചെയ്ത് തിരിച്ചും വെല്ലുവിളികളുമായി തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ. ആണാണെങ്കില്‍ ഗെറ്റ് ഔട്ട് മോദി എന്ന് പറഞ്ഞുനോക്കെടാ എന്നാണ് അണ്ണാമലൈയുടെ വെല്ലുവിളി. ഇതിനോട് പ്രതികരിച്ച് അതേ ചൂടില്‍ തന്നെ മറ്റൊരു വെല്ലുവിളിയായിരുന്നു ഉദയനിധിയുടെ മറുപടി. ധൈര്യമുണ്ടെങ്കില്‍ ഡിഎംകെ ആസ്ഥാനമാ അണ്ണ സാലയിലേക്ക് വാ എന്നായിരുന്നു ക്ഷണം. നേതാക്കളുടെ വെല്ലുവിളി ചൂടുപിടിക്കുന്നതിനിടെ എക്സില്‍ ഗെറ്റ് ഔട്ട് മോദി ഹാഷ്ടാഗ് ട്രെന്‍ഡിംഗാകുകയാണ്.
ദേശീയ വിദ്യാഭ്യാസ നയത്തില്‍ ത്രിഭാഷാ സംവിധാനം അടിച്ചേല്‍പ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു
നിലപാടുകള്‍ വിവാദമാക്കേണ്ട കാര്യമില്ലെന്നും പ്രശ്‌നങ്ങളൊന്നുമില്ലെന്നും ശശി തരൂര്‍ എംപി. വിവാദമുണ്ടാക്കാനല്ല ലേഖനമെഴുതിയതെന്ന് പറഞ്ഞ തരൂര്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച പോസിറ്റീവായിരുന്നുവെന്നും വ്യക്തമാക്കി. പല വിഷയങ്ങളും ചര്‍ച്ചയായെന്നും എന്നാല്‍ പുറത്തു പറയില്ലെന്നും തരൂര്‍ പറഞ്ഞു. ആരെക്കുറിച്ചും പരാതികളില്ല. അഭിപ്രായങ്ങള്‍ മാത്രമാണ് പറഞ്ഞത്. തന്നെ എതിര്‍ക്കാനെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നിച്ചതില്‍ സന്തോഷമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
യുവാക്കള്‍ക്ക് ജോലി സാധ്യത കുറവാണ്. അതുകൊണ്ട് പുതിയ സംരംഭങ്ങള്‍ കൊണ്ടുവരണം. ഇത് ഞാന്‍ കുറെ വര്‍ഷങ്ങളായി പറയുന്നതാണ്. ഇതൊക്കെയാണ് ചര്‍ച്ച ചെയ്യേണ്ടത്. രാഷ്ട്രീയത്തില്‍ വെറും പാര്‍ട്ടി പൊളിറ്റിക്സുകള്‍ മാത്രമല്ല ചര്‍ച്ച
നടന്‍ വിജയ് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകം നടത്തുന്നത് വമ്പന്‍ നീക്കം. യൂവജന, വിദ്യാര്‍ഥി, വനിത, ഭിന്നശേഷി, കേഡര്‍, വ്യാപാരികള്‍, മത്സ്യത്തൊഴിലാളികള്‍, നെയ്ത്തുകാര്‍, വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. തൊഴിലാളികള്‍, സംരംഭകര്‍, വീടില്ലാത്തവര്‍, ഡോക്ടര്‍മാര്‍. കര്‍ഷകര്‍, കലാ സാംസ്‌കാരികം, വളണ്ടിയര്‍മാര്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, അഭിഭാഷകര്‍, മീഡിയ. ട്രാന്‍സ് ജന്‍ഡേഴ്സ്, കാലാവസ്ഥ പഠനം തുടങ്ങി വിവിധ വിഭാഗങ്ങളിലാണ് പ്രവര്‍ത്തനം നടത്തുക. പോഷക സംഘടനകളുടെ ഉത്തരവാദിത്തം നേതാക്കളായ അധവ് അര്‍ജുന, നിര്‍മല്‍ കുമാര്‍, ജഗദീഷ് രാജ്മോഹന്‍, ലയോണ മണി എന്നിവര്‍ക്കാണ്.
TVK യ്ക്ക് 28 പോഷക സംഘടനകള്‍.പാര്‍ട്ടി നേതൃത്വം തയാറാക്കിയ പട്ടികയില്‍ കുട്ടികളുടെ വിഭാഗവും. കാലാവസ്ഥ പഠനം,ഫാക്ട്‌ചെക്,
ഗാസ അമേരിക്ക സ്വന്തമാക്കിയാല്‍ പലസ്തീന്‍ ജനതയ്ക്ക് അവിടേക്ക് മടങ്ങാന്‍ അവകാശം ഉണ്ടായിരിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒരു അഭിമുഖത്തിനിടെയാണ് ട്രംപിന്റെ ഈ പരാമര്‍ശം. 'ഭാവിയിലേക്കുള്ള റിയല്‍ എസ്റ്റേറ്റ് വികസനം' എന്നാണ് ഈ പദ്ധതിയെ ട്രംപ് വിശേഷിപ്പിച്ചത്. ഫോക്സ് ന്യൂസ് ചാനലിലെ ബ്രെറ്റ് ബെയറുമായി നടത്തിയ അഭിമുഖത്തിനിടെയാണ് ട്രംപിന്റെ പ്രതികരണം.
ഗാസ താന്‍ സ്വന്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാസയ്ക്ക് പുറത്ത് ആറ് വ്യത്യസ്ത സ്ഥലങ്ങളില്‍ പലസ്തീന്‍ ജനതയ്ക്ക് താമസിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ പദ്ധതി അറബ് രാജ്യങ്ങള്‍ തള്ളിയിട്ടുണ്ട്.
ഗാസയിലെ ജനങ്ങള്‍ക്ക് മികച്ച പാര്‍പ്പിട സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലസ്തീന്‍ ജനതയ്ക്ക് ഗാസയിലേക്ക്
ഗവര്‍ണര്‍ക്ക് രാജി കത്ത് കൈമാറി. മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഒപ്പമാണ് ബിരേന്‍ സിംഗ് രാജ്ഭവനില്‍ എത്തിയത്. ബിരേന്‍ സിങിന് എതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് രാജി വച്ചത്.
മണിപ്പൂരിലെ ജനങ്ങളെ സേവിക്കാന്‍ കഴിഞ്ഞത് അഭിമാനകരമായി കാണുന്നു എന്ന് ബിരേന്‍ സിങ്ങിന്റെ രാജി കത്തില്‍ പറയുന്നു. ഓരോ മണിപ്പൂരിയുടെയും താല്‍പ്പര്യം സംരക്ഷിക്കുന്നതിനായി സമയബന്ധിതമായ നടപടികള്‍, ഇടപെടലുകള്‍, വികസന പ്രവര്‍ത്തനങ്ങള്‍, നടത്തിയതില്‍ കേന്ദ്രസര്‍ക്കാരിനോട് കടപ്പാടുണ്ടെന്നും രാജികത്തില്‍ പറയുന്നു.