|
ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികം പ്രമാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പ്രത്യേക തപാല്‍ സ്റ്റാമ്പും നാണയവും പ്രകാശനം ചെയ്തു. പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ഈ നാണയവും സ്റ്റാമ്പും രാജ്യത്തിന് ആര്‍എസ്എസ് നല്‍കിയ സംഭാവനകള്‍ക്ക് പ്രാധാന്യം നല്‍കുന്നതായി അദ്ദേഹം പറഞ്ഞു.
'ഭാരതമാതാവിന്റെ ചിത്രം ഒരു നാണയത്തില്‍ ആലേഖനം ചെയ്യുന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ്,' പ്രധാനമന്ത്രി മോദി പറഞ്ഞു. 'രാഷ്ട്രായ് സ്വാഹാ, ഇദം രാഷ്ട്രായ, ഇദം ന മമ' (എല്ലാം രാഷ്ട്രത്തിനായി സമര്‍പ്പിക്കുന്നു, എല്ലാം രാഷ്ട്രത്തിന്റേതാണ്, എന്റേതായി ഒന്നുമില്ല) എന്ന ആര്‍എസ്എസിന്റെ ആപ്തവാക്യവും നാണയത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്.
'നാളെ വിജയദശമിയാണ്. തിന്മയുടെ മേല്‍ നന്മയുടെയും, അനീതിയുടെ മേല്‍ നീതിയുടെയും, അസത്യത്തിന്റെ മേല്‍ സത്യത്തിന്റെയും, അന്ധകാരത്തിന്റെ മേല്‍ പ്രകാശത്തിന്റെയും വിജയത്തെ പ്രതീകപ്പെടുത്തുന്ന ഉത്സവമാണത്... 100 വര്‍ഷം മുമ്പ് ദസറ ദിനത്തില്‍ ആര്‍എസ്എസ് സ്ഥാപിക്കപ്പെട്ടത് വെറുമൊരു യാദൃച്ഛികതയല്ല. ആയിരക്കണക്കിന് വര്‍ഷങ്ങളായി തുടരുന്ന ഒരു പാരമ്പര്യത്തിന്റെ പുനരുത്ഥാനമായിരുന്നു അത്. സംഘത്തിന്റെ ശതാബ്ദിക്ക് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞതില്‍ നമ്മള്‍ ഭാഗ്യവാന്മാരാണ്.' ആര്‍എസ്എസ് ശതാബ്ദി ആഘോഷത്തില്‍ സംസാരിക്കവെ, പ്രധാനമന്ത്രി മോദി പറഞ്ഞു. |