|
എന്നാല്‍ അടുത്തിടെ മാത്രം പാര്‍ട്ടിയിലെത്തിയ ശ്രീലേഖ മേയറാകുന്നതിനോട് കൗണ്‍സിലര്‍മാരിലെ ഭൂരിപക്ഷവും എതിര്‍പ്പ് പ്രകടിപ്പിക്കുകയും തുടര്‍ന്ന് നടന്ന നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് മേയര്‍ സ്ഥാനത്തേക്ക് വിവി രാജേഷിന്റെ പേര് നിര്‍ദേശിച്ചത്. സംസ്ഥാനത്തെ ബിജെപിയുടെ ആദ്യ മേയറാവുകയാണ് വിവി രാജേഷ്. നാല് പതിറ്റാണ്ടായി തുടരുന്ന ഇടതുകോട്ട തകര്‍ത്താണ് അന്‍പത് സീറ്റുമായി ബിജെപി തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ചത്.
തങ്ങളുമായി കൂടിയാലോചനകള്‍ നടത്താതെ ശ്രീലേഖയുടെ പേരിലേക്ക് സംസ്ഥാന നേതൃത്വം പോയതില്‍ ഒരു വിഭാഗം എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തു.സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ബി.ജെ.പിക്ക് ഒരു കോര്‍പ്പറേഷന്‍ ഭരണം ലഭിക്കുന്നത്. |