Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
കോണ്‍ഗ്രസുകാരനായ തൃശ്ശൂര്‍ മേയര്‍ ബിജെപി സ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ടു പിടിച്ചുവെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുനില്‍കുമാറിന്റെ ആരോപണം
Text By: Team ukmalayalampathram
തൃശ്ശൂര്‍ മേയര്‍ എം കെ വര്‍ഗീസിനെതിരെ ഗുരുതരാരോപണവുമായി വി എസ് സുനില്‍കുമാര്‍. എം കെ വര്‍ഗീസ് ബിജെപി സ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ടു പിടിച്ചു എന്ന് വിഎസ് സുനില്‍കുമാര്‍ ആരോപിച്ചു. തൃശ്ശൂര്‍ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ തനിക്കുവേണ്ടി മേയര്‍ പ്രവര്‍ത്തിച്ചില്ലെന്നും ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിച്ചുവെന്നും വിഎസ് സുനില്‍കുമാര്‍ പറഞ്ഞു.
എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ സഹായിക്കാനാണ് തൃശൂര്‍ മേയര്‍ പ്രവര്‍ത്തിച്ചതെന്ന് തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ തനിക്ക് ഉറപ്പിച്ച് പറയാനാകുമെന്ന് വി എസ് സുനില്‍ കുമാര്‍ പറയുന്നു. മേയറുടെ കാര്യത്തില്‍ സിപിഐ ജില്ലാ കൗണ്‍സില്‍ ഒരു തീരുമാനം എടുത്തിട്ടുണ്ട്. ഈ തീരുമാനം സ്റ്റേറ്റ് കൗണ്‍സിലിനെ അറിയിച്ച് കഴിഞ്ഞെന്നും സുനില്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
 
Other News in this category

 
 




 
Close Window