Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ഉത്തര്‍പ്രദേശിലെ ബിജെപിയില്‍ പൊട്ടിത്തെറി: യോഗി ആദിത്യ നാഥിനെതിരേ മുതിര്‍ന്ന നേതാക്കള്‍ രംഗത്ത്: അധ്യക്ഷന്‍ രാജിയ്‌ക്കൊരുങ്ങി
Text By: Team ukmalayalampathram
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി യോ?ഗി ആദിത്യനാഥിനെതിരെ തുടങ്ങിയ പടയൊരുക്കം സംസ്ഥാന ബി ജെ പിയില്‍ പൊട്ടിത്തെറിയുടെ വക്കിലെത്തി. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ഭൂപേന്ദ്ര ചൗധരി രാജി സന്നദ്ധത അറിയിച്ചതാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയ വാര്‍ത്ത. ദില്ലിയിലെത്തി പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ച് നരേന്ദ്ര മോദിയെയും ജെ പി നദ്ദയെയും നേപരില്‍ കണ്ടാണ് ഭൂപേന്ദ്ര ചൗധരി രാജി സന്നദ്ധത അറിയിച്ചത്.

എന്തായാലും തത്കാലം പ്രശ്‌നം കൂടുതല്‍ വഷളാകാതെ നോക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര നേതൃത്വം. തത്കാലം പരസ്യപ്രതികരണങ്ങള്‍ ഒഴിവാക്കണമെന്ന് യോഗിക്കെതിരെ പരാതി ഉന്നയിച്ചവരോട് കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍ക്കിക്കഴിഞ്ഞു. അതിനിടെ യോഗിക്കെതിരായ പടയൊരുക്കത്തില്‍ ബി ജെ പിയെ പരിഹസിച്ച് എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവ് രംഗത്തെത്തി. ബി ജെ പിക്കുള്ളില്‍ തന്നെ 'ഓപ്പറേഷന്‍ താമര' തുടങ്ങിയെന്നാണ് അഖിലേഷ് യാദവ് പരിഹസിച്ചത്.
 
Other News in this category

 
 




 
Close Window