Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ബംഗ്ലാദേശില്‍ അരാജകത്വം; വിദ്യാര്‍ഥികള്‍ സുപ്രീംകോടതി വളഞ്ഞു; അധികാര കേന്ദ്രങ്ങള്‍ കയ്യേറി ആക്രമണം
Text By: Reporter, ukmalayalampathram

ബംഗ്ലാദേശില്‍ ജനം സുപ്രീംകോടതി വളഞ്ഞു. ചീഫ് ജസ്റ്റിസും ജഡ്ജിമാരും രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളാണ് സുപ്രീംകോടതിക്കു ചുറ്റും നിലയുറപ്പിച്ചത്. സര്‍ക്കാരുമായി ആലോചിക്കാതെ ഫുള്‍ കോര്‍ട് വിളിച്ചതാണ് പ്രക്ഷോഭത്തിന് കാരണമായത്. യോഗം വിളിച്ചതിന് പിന്നാലെ ഉബൈദുള്‍ ഹസന്‍ രാജിവച്ച് പുറത്തുപോകണമെന്ന് വിദ്യാര്‍ഥി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.


ഇതിന് പിന്നാലെയാണ് പ്രക്ഷോഭം ആളിപ്പടര്‍ന്നത്. കഴിഞ്ഞ വര്‍ഷമാണ് ഹസന്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്. സുപ്രിം കോടതിയില്‍ നിന്ന് ഒളിച്ചോടിയ ചീഫ് ജസ്റ്റിസ് ഉബൈദുള്‍ ഹസന്‍ രാജി പ്രഖ്യാപിക്കുകയും ചെയ്തു. രാജ്യം വിട്ടോടേണ്ടിവന്ന മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിശ്വസ്തനായി കണക്കാക്കപ്പെടുന്നയാളാണ് ഉബൈദുള്‍ ഹസന്‍.

 
Other News in this category

 
 




 
Close Window