Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 08th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറസ്റ്റില്‍: ഇസ്ലാമാബാദ് ഹൈക്കോടതിക്ക് സമീപത്തു വച്ചാണ് അറസ്റ്റ് ചെയ്തത്
Text by: Team Ukmalayalampathram
അറസ്റ്റിനെത്തുടര്‍ന്ന് ഹൈക്കോടതിക്ക് സമീപം നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഇമ്രാന്‍ ഖാന്റെ പ്രതിഷേധിക്കാന്‍ പിടിഐ (Pakistan Tehreek-e-Insaf) ആഹ്വാനം ചെയ്തു. ഇതേത്തുടര്‍ന്ന് ഇസ്ലാമാബാദില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

അല്‍ ഖാദിര്‍ ട്രസ്റ്റ് കേസുമായി ബന്ധപ്പെട്ടാണ് പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാനെ അറസ്റ്റുചെയ്തതെന്നാണ് സൂചന. കേസില്‍ ഹാജരാകാന്‍ നിരവധി തവണ സമന്‍സ് അയച്ചിട്ടും ഇമ്രാന്‍ ഹാജരായിരുന്നില്ല. വിവിധ കോടതികളിലായി 120ലധികം കേസുകളാണ് ഇമ്രാന്‍ ഖാനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബുധനാഴ്ച എന്‍എബി കോടതിയില്‍ അദ്ദേഹത്തെ ഹാജരാക്കുമെന്നാണ് സൂചന.

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഐജിപി) ഇസ്ലാമാബാദ് ഡോ അക്ബര്‍ നാസിര്‍ ഖാന്‍ പാകിസ്ഥാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
 
Other News in this category

 
 




 
Close Window