Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 08th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
വൈദ്യുത മന്ത്രിയെ കേന്ദ്ര ഏജന്‍സി അറസ്റ്റ് ചെയ്ത ഉടനെ തമിഴ്‌നാട് മുഖ്യമന്ത്രി സിബിഐയുടെ പ്രത്യേക അധികാരം എടുത്തു കളഞ്ഞു
Text By: Team ukmalayalampathram
സിബിഐ അന്വേഷണത്തിനുള്ള പൊതുസമ്മതപത്രം തമിഴ്നാട് സര്‍ക്കാര്‍ പിന്‍വലിച്ചു. ഇനി മുതല്‍ അന്വേഷണം നടത്തുന്നതിന് മുമ്പ് സിബിഐ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വാങ്ങണം. ചില പ്രത്യേകതരം കേസുകള്‍ക്ക് നല്‍കിയ പൊതു അനുമതി പിന്‍വലിക്കുകയാണെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ബംഗാള്‍, രാജസ്ഥാന്‍, കേരളം, മിസോറാം, പഞ്ചാബ്, തെലങ്കാന തുടങ്ങി വിവിധ സംസ്ഥാനങ്ങള്‍ സമാനമായ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസില്‍ ഇഡി അറസ്റ്റ് ചെയ്ത തമിഴ്‌നാട് വൈദ്യുതി - എക്‌സൈസ് മന്ത്രി വി.സെന്തില്‍ ബാലാജിയെ റിമാന്‍ഡ് ചെയ്തതിനു പിന്നാലെയാണ് സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരുകളെ ഭീഷണിപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ആരോപിച്ചിരുന്നു.
 
Other News in this category

 
 




 
Close Window