Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 08th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
സാഹചര്യങ്ങളുടെ സമ്മര്‍ദം ശക്തമായിരുന്നു: കോണ്‍ഗ്രസ് പ്രസിഡന്റായി പ്രതീക്ഷിച്ചത്ര മുന്നേറാന്‍ കഴിഞ്ഞില്ല: കെ. സുധാകരന്‍
Text by: Team Ukmalayalampathram
കെപിസിസി പ്രസിഡണ്ടെന്ന നിലയില്‍ പ്രതീക്ഷിച്ചത്ര മുന്നേറാന്‍ കഴിഞ്ഞിട്ടില്ലെന്ന് കെ സുധാകരന്‍. മനഃപൂര്‍വമല്ല, സാഹചര്യങ്ങളുടെ സമ്മര്‍ദമാണ് അതിനുകാരണമെന്നും പുനഃസംഘടന പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് വലിയ പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി ദ്വിദിന ലീഡേഴ്സ് മീറ്റിലാണ് സുധാകരന്റെ തുറന്നുപറച്ചില്‍.

സംസ്ഥാന രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി രണ്ടുതവണ കോണ്‍ഗ്രസ് പ്രതിപക്ഷത്തിരിക്കേണ്ടി വന്ന സാഹചര്യത്തിലാണ് പ്രവര്‍ത്തകരുടെ മനോവീര്യം വീണ്ടെടുക്കാന്‍ കെ സുധാകരനെ കെപിസിസി അധ്യക്ഷന്‍ ആക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുത്തത്. പാര്‍ട്ടിയില്‍ കേഡര്‍ സംവിധാനം നടപ്പിലാക്കുമെന്നും പുനഃസംഘടന വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും കോണ്‍ഗ്രസ് വേദികളില്‍ ആവര്‍ത്തിച്ച കെപിസിസി അധ്യക്ഷന് പക്ഷേ വാക്കുപാലിക്കാനായില്ല.

ഗ്രൂപ്പ് സമവാക്യങ്ങള്‍ പാലിച്ചുകൊണ്ട് ഭാരവാഹിത്വം വീതം വെക്കാന്‍ കഴിയാതെ പോയതാണ് പുനഃസംഘടന അനിശ്ചിതത്വത്തില്‍ ആക്കിയത്. അതിനിടെ പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും ഏകപക്ഷീയമായാണ് തീരുമാനങ്ങള്‍ എടുക്കുന്നത് എന്ന് പരസ്യ വിമര്‍ശനവുമായി കെ മുരളീധരന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തുക കൂടി ചെയ്തതോടെ കോണ്‍ഗ്രസ് രാഷ്ട്രീയം കലങ്ങിമറിഞ്ഞു.
 
Other News in this category

 
 




 
Close Window