Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 08th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
രാഹുല്‍ ഇനിയെങ്കിലും വിവാഹം കഴിക്കണം; സോണിയയെ ഇങ്ങനെ വിഷമിപ്പിക്കല്ലേ - നേരില്‍ കണ്ടപ്പോള്‍ ലാലു പ്രസാദ് യാദവിന്റെ ഉപദേശം
Text By: Team ukmalayalampathram
53കാരനായ രാഹുല്‍ ഗാന്ധിയോട് ലാലുപ്രസാദ് യാദവിന്റെ തമാശ. രാഹുല്‍ വിവാഹം കഴിക്കണം, ലാലു പറഞ്ഞു. പാട്‌നയില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഈ സംഭവമുണ്ടായത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കല്ല്യാണം കഴിക്കണമെന്ന് ആര്‍ജെഡി പ്രസിഡന്റ് ലാലു പ്രസാദ് യാദവ് ഉപദേശിച്ചത് വലിയ വാര്‍ത്തായി.

നിങ്ങള്‍ എന്തുകൊണ്ടാണ് വിവാഹം കഴിക്കാന്‍ തയ്യാറാകാത്തത്. ഇക്കാര്യത്തില്‍ സോണിയ ഗാന്ധിയെ ഏറെ വിഷമിപ്പിക്കുന്നുണ്ട്. അവരെ ഇങ്ങനെ വിഷമിപ്പിക്കല്ലേ... ഞങ്ങളുടെ ഉപദേശവും രാഹുല്‍ കേള്‍ക്കുന്നില്ല. രാഹുലിന്റെ വിവാഹ ഘോഷയാത്രയില്‍ പ?ങ്കെടുക്കാന്‍ ഞങ്ങള്‍ക്ക് വലിയ ആഗ്രഹമുണ്ട്. ഇത്തരത്തിലായിരുന്നു ലാലു പ്രസാദ് യാദവിന്റെ വാക്കുകള്‍.

രാഹുല്‍ ?ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ഭാരത് ജോഡോ യാത്രയെ പ്രകീര്‍ത്തിച്ച ലാലു പ്രസാദ് 2000 രൂപ നോട്ട് പിന്‍വലിച്ച മോദിയുടെ നടപടിയെ ശക്തമായ ഭാഷയിലാണ് വിമര്‍ശിച്ചത്. മോദി കുര്‍ത്തക്കുള്ള കൃത്യമായ മറുപടിയാണ്
രാഹുലിന്റെ അരക്കൈ ഷര്‍ട്ടെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ ഒന്നിച്ച് പോരാടാനാണ് പ്രതിപക്ഷ കക്ഷികളുടെ തീരുമാനം. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വലിയ വിജയമാണെന്നും ഈ ഐക്യം തുടരുമെന്നും പ്രതിപക്ഷ നേതാക്കള്‍ പ്രതികരിച്ചു. ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ ജൂലൈ 10, 11 തീയതികളില്‍ വീണ്ടും പ്രതിപക്ഷ യോഗം ചേരാന്‍ തീരുമാനമായിട്ടുണ്ടെന്നും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window