|
തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയായ അമയ പ്രസാദിന്റെ നാമനിര്‍ദ്ദേശ പത്രിക അംഗീകരിച്ചു. ഇന്ന് നടന്ന സൂക്ഷ്മ പരിശോധനയ്ക്കുശേഷമാണ് വരണാധികാരിയായ ജില്ലാ കളക്ടര്‍
സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയാണ് ട്രാന്‍സ് വുമണായ അമയ. സ്ത്രീ സംവരണ സീറ്റില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി മത്സരിക്കുന്നത് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കോടതി വരണാധികാരിക്ക് വിടുകയായിരുന്നു.
ആലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ട്രാന്‍സ്വുമണ്‍ അരുണിമ എം. കുറുപ്പിന്റെ സ്ഥാനാര്‍ത്ഥിത്വവും അംഗീകരിച്ചു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് വയലാര്‍ ഡിവിഷനിലേക്കാണ് അരുണിമ മത്സരിക്കുന്നത്. സൂക്ഷ്മപരിശോധനയില്‍ നാമനിര്‍ദേശ പത്രിക സ്വീകരിച്ചതോടെ ഇതുമായി ബന്ധപ്പെട്ടുണ്ടായിരുന്ന എല്ലാ ആശങ്കകളും അനിശ്ചിതത്വങ്ങളും നീങ്ങി. ഇതോടെ അരുണിമയ്ക്ക് നിയമപരമായി മത്സരരംഗത്ത് തുടരാം. |