Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2505 INR  1 EURO=109.1703 INR
ukmalayalampathram.com
Sun 12th Apr 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
സ്റ്റാലിന്റെ പാര്‍ട്ടിയെ നേരിടാന്‍ വിജയ്: മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുന്നതു വിജയ്; ഇപ്പോഴത്തെ തടസ്സം താല്‍ക്കാലികമെന്നും ടിവികെ
Text By: UK Malayalam Pathram
കരൂര്‍ ദുരന്തത്തിന് കാരണം സ്റ്റാലിനും ഡിഎംകെയുമെന്ന് യോഗത്തില്‍ നടന്‍ വിജയ്. 2026 തമിഴ്നാട് തിരഞ്ഞെടുപ്പ് പോരാട്ടം ഡി എം കെയും ടി വി കെയും തമ്മില്‍. ജനറല്‍ കൗണ്‍സിലില്‍ ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വിജയ്യെ തീരുമാനിച്ചിട്ടുണ്ട്. ഇപ്പോള്‍ നേരിടുന്ന തടസ്സങ്ങള്‍ താല്‍ക്കാലികം, അവയെല്ലാം മറികടക്കും. തന്റെ പാര്‍ട്ടിയുടെ റാലികളില്‍ അന്യായമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടന്നും വിജയ് കുറ്റപ്പെടുത്തി. മഹാബലിപുരത്ത് ചേര്‍ന്ന ടിവികെ ജനറല്‍ കൗണ്‍സിലിന് പിന്നാലെയാണ് വിജയ്യുടെ പ്രതികരണം.
മഹാബലിപുരത്ത് ചേര്‍ന്ന ടിവികെ ജനറല്‍ കൗണ്‍സിലിലാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട പ്രമേയം പാസാക്കിയത്. എഐഎഡിഎംകെ സഖ്യ ശ്രമങ്ങള്‍ ടിവികെ തള്ളിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി വിജയ് തന്നെയെന്ന തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്.

കരൂര്‍ ദുരന്തത്തിന് പിന്നാലെ ഉയര്‍ന്ന അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ചുകൊണ്ടാണ്ട് ടിവികെയുടെ മുഖ്യമന്ത്രി പ്രഖ്യാപനം വന്നിരിക്കുന്നത്. ഇതോടെ 2026 ല്‍ തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് പോരാട്ടം ശക്തമായിരിക്കും എന്ന് വ്യക്തമാക്കിയിരിക്കുകയാണ്. കരൂര്‍ ദുരന്തത്തിന് പിന്നാലെ നിര്‍ജീവമായിരുന്നു ടിവികെ. പിന്നാലെ 28അംഗ പുതിയ നിര്‍വ്വാഹക സമിതി രൂപീകരിച്ചിരുന്നു. നിര്‍വാഹക സമിതി രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ പ്രധാന യോഗമാണ് നടന്നത്.
 
Other News in this category

 
 




 
Close Window