Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.8027 INR  1 EURO=111.2718 INR
ukmalayalampathram.com
Fri 28th Aug 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍
Text By: UK Malayalam Pathram
ജനവികാരം കൃത്യമായി ബോധ്യപ്പെട്ടു. തട്ടിക്കൂട്ടിയ സര്‍വേകളില്‍ മാത്രമാണ് യുഡിഎഫ് പിന്നില്‍. രാഷ്ട്രീയ സാഹചര്യം വിലയിരുത്തി ജനം യുഡിഎഫിനെ പിന്തുണയ്ക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. പോസ്റ്റല്‍ വോട്ട് പലര്‍ക്കും ചെയ്യാനായില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കുറച്ച്കൂടി ജാഗ്രത പുലര്‍ത്തണമായിരുന്നു എന്നും വി ഡി സതീശന്‍ പറഞ്ഞു.

വോട്ട് ചെയ്യാതെ ആരും മാറി നില്‍ക്കരുത്. എല്ലാവരും ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കണമെന്ന് വിഡി സതീശന്‍ ആവശ്യപ്പെട്ടു. പൂര്‍ണ ആത്മവിശ്വാസത്തിലാണെന്ന് അദേഹം പറഞ്ഞു. ദേശീയ സര്‍വേകളില്‍ യുഡിഎഫ് വിജയം പ്രവചിച്ചു. കേരളത്തിലെ ചില മാധ്യമങ്ങള്‍ വിശ്വാസ്യത കളഞ്ഞുകുളിച്ചെന്ന് വിഡി സതീശന്‍ പറഞ്ഞു. നൂറിലധികം സീറ്റുമായി അധികാരത്തിലേക്ക് യുഡിഎഫ് തിരികെ വരുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.
 
Other News in this category

 
 




 
Close Window