Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5678 INR  1 EURO=110.2536 INR
ukmalayalampathram.com
Sat 19th Sep 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
അതിജീവിതയുടെ പേര് പരസ്യപ്പെടുത്തിയാല്‍ നടപടി: കമ്മീഷണര്‍
Text By: UK Malayalam Pathram
ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയില്‍ വീണ്ടും ആവശ്യപ്പെടുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എസ് കാളിരാജ് മഹേഷ് കുമാര്‍. ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ച ശേഷമാവും കസ്റ്റഡിയില്‍ ആവശ്യപ്പെടുക. അതിജീവിതയുടെ പേര് പരസ്യപ്പെടുത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.
'കാരവാനില്‍ രഞ്ജിത്ത് മാത്രമാണ് ഉണ്ടായിരുന്നത്. അതാണ് തെളിവായിട്ടുള്ളത്. വേറെ ആരെങ്കിലുമുണ്ടെന്ന് അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയാല്‍ ഭാവിയില്‍ നടപടി സ്വീകരിക്കും. ചിലരെ ചോദ്യംചെയ്തിട്ടുണ്ട്. ആഭ്യന്തര പരാതി സമിതിയുടെ (ICC) മുന്നില്‍ പരാതി നല്‍കിയോയെന്ന് അറിയില്ല. സെറ്റിലുള്ളവര്‍ക്ക് സംഭവം അറിയാം.' - കമ്മീഷണര്‍ പറഞ്ഞു.
രഞ്ജിത്തിനെ മൂന്നുദിവസത്തേക്കാണ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. ഞായറാഴ്ച തെളിവെടുപ്പ് പൂര്‍ത്തിയാക്കി. രഞ്ജിത്തിന്റെ സംവിധാനത്തില്‍ പരാതിക്കാരി ഭാഗമായ ചിത്രത്തിന്റെ ഷൂട്ടിങ് നടന്ന ആസ്പിന്‍വാളിലും അതിക്രമം നടന്നെന്ന് പറയപ്പെടുന്ന കാരവാനിലും തെളിവെടുപ്പ് നടത്തി. പ്രതിയുടെ ശാരീരികബുദ്ധിമുട്ടുകളും തിരഞ്ഞെടുപ്പിന്റെ തിരക്കും പരിഗണിച്ച് ഞായറാഴ്ച തന്നെ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് വിട്ടുനല്‍കി.
 
Other News in this category

 
 




 
Close Window