|
രാഹുല്‍ കാലുകുത്തിയാല്‍ എംഎല്‍എ സ്ഥാനം രാജിവെപ്പിക്കുമെന്ന് ഡോ. പി. സരിന്‍. ഒരു തവണ മാത്രമേ രാഹുല്‍ മാങ്കൂട്ടം എംഎല്‍എ ആയി കാലുകുത്തുവെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു. കെ പി സി സി പ്രസിഡന്റിനെ കളി പാവയാക്കിക്കൊണ്ട് അധികാരം കൈപിടിയില്‍ ഒതുക്കാന്‍ ശ്രമിച്ചയാള്‍ക്കുള്ള പതനമാണ് ഇപ്പോഴുണ്ടായതെന്ന് സരിന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ കേരളത്തിന്റെ പ്രജ്വല്‍ രേവണ്ണയാണെന്ന് ഡോ. പി സരിന്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ തെളിവുകളും പരാതികളും ഇനിയും പുറത്തുവരും.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇപ്പോള്‍ വന്നതൊക്കെ ഒരു രാത്രി കൊണ്ട് പുറത്തുവന്നതല്ല.
പ്രതിപക്ഷനേതാവ് വി ഡി സതീശനെയും പി സരിന്‍ വിമര്‍ശിച്ചു. പ്രതിപക്ഷനേതാവിന്റെ സ്ഥാനത്ത് നിന്ന് വി ഡി സതീശന്‍ ഒഴിയണം അതാണ് ആദ്യത്തെ ആവശ്യം. രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കണം എന്നുള്ളത് രണ്ടാമത്തെ കാര്യമാണ്. വി ഡി സതീശന്‍ ഒരു നേതൃഗുണവും ഇല്ലാത്ത വ്യക്തിയാണ്.
പറവൂരിലെ ജനങ്ങളെയും സതീശന്‍ വിഡ്ഢികളാക്കി. പ്രതിപക്ഷ നേതാവ് എന്നുള്ള പേര് മാറ്റി ഇനി മുതല്‍ പ്രതിപക്ഷ ആള്‍ക്ക് എന്നായിരിക്കും ഇനി മുതല്‍ താന്‍ വിളിക്കുക. ബീഹാറില്‍ പോയി ഒളിച്ചു താമസിക്കുന്നൊരാള്‍ രാഹുല്‍ ഗാന്ധിയുടെ കൂടെ നടക്കാന്‍ പോകുന്നുവെന്നാണ് പറയുന്നത്. എന്നാല്‍ കൂടെ നടക്കുന്നവരുടെ ഗുണങ്ങള്‍ അറിഞ്ഞാല്‍ രാഹുല്‍ഗാന്ധി പൊയ്ക്കോളാന്‍ പറയും. പാലക്കാട്ടെ കോണ്‍ഗ്രസുകാരുടെ എതിര്‍പ്പ് മറികടന്നാണ് ഷാഫി പറമ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കി മത്സരിപ്പിച്ചത്, സരിന്‍ കൂട്ടിച്ചേര്‍ത്തു. |