Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
ഇന്ത്യ/ കേരളം
  24-05-2026
കേരളത്തില്‍ ബലിപെരുന്നാള്‍ പ്രമാണിച്ച് രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍
കേരളത്തില്‍ ബലിപെരുന്നാള്‍ പ്രമാണിച്ച് രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. മേയ് 27,28 തീയതികളാണ് അവധി. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. ബലി പെരുന്നാളിനോടനുബന്ധിച്ച് 27-നാണ് അവധി പ്രഖ്യാപിച്ചിരുന്നത്. മാസപ്പിറവി പ്രകാരം 28-നാണ് കേരളത്തില്‍ ബലിപ്പെരുന്നാള്‍ ആഘോഷിക്കുന്നത്.
Full Story
  23-05-2026
അന്ന് യുഡിഎഫ് പ്രവര്‍ത്തകരെ തല്ലിയ പോലീസുകാര്‍ കുറ്റക്കാരെന്ന് അന്വേഷണ സംഘം: റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
എല്‍ഡിഎഫ് ഭരണകാലത്ത് യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ മര്‍ദ്ദനം അഴിച്ചുവിട്ട അഞ്ച് പൊലീസുകാരും കുറ്റക്കാരാണെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കണ്ടെത്തി. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് അന്വേഷണ സംഘം ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു.
നവകേരള യാത്രയ്ക്കിടെ ഉണ്ടായ കരിങ്കൊടി പ്രതിഷേധത്തിനിടെ 'രക്ഷാപ്രവര്‍ത്തനം' എന്ന പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ സംഭവമാണിത്.
അനില്‍, സന്ദീപ്, ഷൈജു, വിപിന്‍, അരുണ്‍ എന്നിവരാണ് കേസിലെ പ്രതികളെന്ന് കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്കെതിരെ ഇതില്‍ വകുപ്പുകളൊന്നും ചുമത്തിയിട്ടില്ല. കുറ്റക്കാരായ ഈ അഞ്ച് പൊലീസുകാര്‍ക്കുമെതിരെ വകുപ്പുതല നടപടി സ്വീകരിക്കാനുള്ള ശുപാര്‍ശ ഉടന്‍ തന്നെ ഡിജിപിക്ക് കൈമാറും.
ലോക്കല്‍
Full Story
  23-05-2026
നരേന്ദ്രമോദിയെ അമേരിക്കയിലേക്ക് ക്ഷണിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചു. വ്യാപാര, ഊര്‍ജ്ജ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ട്രംപ് 2.0 യുടെ കീഴില്‍ ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തില്‍ ചാഞ്ചാട്ടം തുടരുന്ന സമയത്താണ് റൂബിയോയുടെ മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനം. ഇറാന്‍ സംഘര്‍ഷത്തിനിടയില്‍ ഇത് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. സുരക്ഷയും വ്യാപാരവും സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി നിര്‍ണായക ചര്‍ച്ചകള്‍ നടത്തി.

ചൈന തങ്ങളുടെ ശക്തി ഉറപ്പിക്കാന്‍ ശ്രമിച്ച ഇന്തോ-പസഫിക് മേഖലയിലേക്കും ചര്‍ച്ചകള്‍ വ്യാപിച്ചതായി പ്രധാനമന്ത്രി മോദിയുമായുള്ള
Full Story
  22-05-2026
കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നടപ്പിലാക്കിയാല്‍ 112 കോടി രൂപ നഷ്ടം ഉണ്ടാകുമെന്ന് കണക്കുകള്‍
കെഎസ്ആര്‍ടിസി ബസ്സുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നടപ്പിലാക്കിയാല്‍ കെഎസ്ആര്‍ടിസിക്ക് 112 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഏതൊക്കെ സര്‍വീസുകളില്‍ ആനുകൂല്യം ലഭിക്കുമെന്നുള്ളതും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ജൂണ്‍ 15 മുതല്‍ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് ഗതാഗത വകുപ്പ് മന്ത്രി സിപി ജോണ്‍ പ്രതികരിച്ചു.

സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര നടപ്പിലാക്കുമ്പോള്‍ കെഎസ്ആര്‍ടിസി നേരിടാന്‍ പോകുന്നത് വലിയ സാമ്പത്തിക നഷ്ടമാകും. എല്ലാ ബസ്സുകളിലും സൗജന്യ യാത്രയെങ്കില്‍ 112 കോടിയുടെ നഷ്ടം ഉണ്ടാകുമെന്നാണ് കണക്ക്. അനുകൂലം ഓര്‍ഡിനറി ബസ്സില്‍ മാത്രമായാല്‍ 57 കോടി,സിറ്റി ഫാസ്റ്റ് ഓര്‍ഡിനറി ബസ്സില്‍ 90 കോടി എന്നിങ്ങനെയാണ് നഷ്ട കണക്ക്. കഴിഞ്ഞ മൂന്നു മാസത്തെ
Full Story
  22-05-2026
നിയമസഭാ സ്പീക്കറായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍; നിയമസഭയില്‍ 25ാമത്തെ സ്പീക്കറായതില്‍ അഭിമാനം - തിരുവഞ്ചൂര്‍
നിയമസഭാ സ്പീക്കറായി മുതിര്‍ന്ന കോണ്‍ഗ്രസ് അംഗവും കോട്ടയം എം എല്‍ എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. മൂന്നു മുന്നണികളും മത്സരരംഗത്തുണ്ടായിരുന്നതിനാല്‍ വോട്ടെടുപ്പിലായിരുന്നു തിരഞ്ഞെടുപ്പ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് 101 വോട്ടും ഇടത് മുന്നണി സ്ഥാനാര്‍ത്ഥി എ സി മൊയ്തീന് 35 വോട്ടും എന്‍ഡിഎയില്‍നിന്നുള്ള ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് 3 വോട്ടും ലഭിച്ചു. നടപടികള്‍ നിയന്ത്രിച്ച പ്രോടെം സ്പീക്കര്‍ ജി സുധാകരന്‍ വോട്ട് ചെയ്തില്ല. പേര് വിളിക്കുന്നതിനനുസരിച്ച് അംഗങ്ങള്‍ സ്പീക്കറുടെ ഡയസിനു പിന്നിലൊരുക്കിയ സ്ഥലത്തുവന്ന് വോട്ടു രേഖപ്പെടുത്തി പെട്ടിയില്‍ ഇടുകയായിരുന്നു.
ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ മുഖ്യമന്ത്രി വി ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും
Full Story
  21-05-2026
ബാംഗ്ലൂരില്‍ വച്ചു പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടിയുടെ പരാതി: സുല്‍ത്താന്‍ ബത്തേരി സ്വദേശിക്കെതിരേ കേസ്
ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ ബലാത്സംഗംചെയ്തെന്ന് പരാതി. കോട്ടയം സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ ഹൈനസിനെതിരേ പോലീസ് കേസെടുത്തു. മേയ് 12നായിരുന്നു സംഭവം. സുഹൃത്തുക്കളുടെ താമസസ്ഥലത്തുവെച്ചാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്.
ബെംഗളൂരുവില്‍ പഠിക്കുന്ന പെണ്‍കുട്ടി പഠനത്തോടൊപ്പം സുഹൃത്തുക്കള്‍ നടത്തുന്ന കഫേയില്‍ പാര്‍ട്ട് ടൈം ജോലിയും ചെയ്തിരുന്നു. കഫേയ്ക്ക് സമീപത്തെ താമസസ്ഥലത്ത് എത്തിയാണ് ഹൈനസ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സുഖമില്ലാതെ താമസസ്ഥലത്ത് വിശ്രമിക്കുകയായിരുന്നു പെണ്‍കുട്ടി. ഇതിനിടെ ഹൈനസ് അവിടെയെത്തി. തുടര്‍ന്ന് സുഹൃത്തുക്കള്‍ പുറത്തുപോയ സമയത്താണ് ഇയാള്‍ മുറിയില്‍ അതിക്രമിച്ചുകയറി
Full Story
  21-05-2026
കശ്മീരിലെ പുല്‍വാമയില്‍ ഇന്ത്യക്കാരെ കൊലപ്പെടുത്തിയവരില്‍ ഒരാളെ അജ്ഞാതന്‍ വെടിവച്ചു കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്
പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍മാരില്‍ ഒരാള്‍ പാക് അധീന കശ്മീരില്‍ കൊല്ലപ്പെട്ടു.പുല്‍വാമ ഭീകരാക്രമണ കാലയളവില്‍ ഓവര്‍ ഗ്രൗണ്ട് വര്‍ക്കറായി (ഒ.ജി.ഡബ്ല്യു) പ്രവര്‍ത്തിച്ചിരുന്ന, പാകിസ്ഥാന്‍ അനുകൂല ഭീകരസംഘടനയായ അല്‍-ബദറിന്റെ മുഖ്യസൂത്രധാരനുമായ ഹംസ ബുര്‍ഹാനാണ് കൊല്ലപ്പെട്ടതെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.
ജമ്മു കശ്മീരില്‍ സജീവമായിരുന്ന ഭീകരസംഘടനയുടെ പ്രചാരണങ്ങള്‍ക്കും റിക്രൂട്ട്മെന്റുകള്‍ക്കും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ഏറ്റ കടുത്ത തിരിച്ചടിയായാണ് ഉദ്യോഗസ്ഥര്‍ ഈ കൊലപാതകത്തെ വിലയിരുത്തുന്നത്. കശ്മീരിലെ പ്രാദേശിക യുവാക്കളെ ആകര്‍ഷിക്കുന്നതിനും ഇന്ത്യ വിരുദ്ധ പ്രചാരണങ്ങള്‍ നടത്തുന്നതിനുമായി അല്‍-ബദര്‍ ഉപയോഗിച്ചിരുന്ന പോസ്റ്ററുകളും വീഡിയോകളും മറ്റ് ഓണ്‍ലൈന്‍
Full Story
  19-05-2026
മന്ത്രി ജനീഷിന് മന്‍മോഹന്‍ ബംഗ്ലാവ്, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പമ്പ: ഔദ്യോഗിക വസതികള്‍ അനുവദിച്ചു
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഔദ്യോഗിക വസതികളായി. പൊതുഭരണവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. ക്ലിഫ് ഹൗസ് കോമ്പൗണ്ടിലെ പമ്പയാണ് രമേശ് ചെന്നിത്തലയുടെ വസതി. കെ മുരളീധരന് സാനഡുവും സണ്ണി ജോസഫിന് അശോകയും ലഭിച്ചു.
പുതുമുഖമായ ഒ ജെ ജനീഷിന് മന്‍മോഹന്‍ ബംഗ്ലാവ് ലഭിച്ചു. ഇവിടെ താമസിക്കുന്നവര്‍ അധികകാലം അധികാരത്തില്‍ തുടരില്ലെന്ന വിശ്വാസത്തെ തുടര്‍ന്ന് പല മന്ത്രിമാരും മന്‍മോഹന്‍ ബംഗ്ലാവില്‍ താമസിക്കാന്‍ മടിച്ചിരുന്നു.
നിള, സാനഡു, ഗ്രേസ് എന്നീ വസതികള്‍ക്ക് ആവശ്യക്കാരേറെ വന്നത് തര്‍ക്കത്തിന് കാരണമായിരുന്നു. ഒരു വസതിക്ക് അവകാശവാദം ഉന്നയിച്ച് മൂന്നു മന്ത്രിമാര്‍ രം?ഗത്തെത്തിയിരുന്നു. അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് മാറുന്നത്
Full Story
[13][14][15][16][17]
 
-->




 
Close Window