Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കാട്ടുഭരണത്തിന് അന്ത്യം കുറിച്ചു: ബംഗാളില്‍ വോട്ടിങ് കഴിഞ്ഞ ശേഷം നരേന്ദ്രമോദി
Text By: UK Malayalam Pathram
'കഴിഞ്ഞ രാത്രി മുഴുവന്‍ തൃണമൂല്‍ അവരുടെ ഗുണ്ടകളെ ശാക്തീകരിക്കുകയായിരുന്നു. ബംഗാളിലെ ജനങ്ങളോടും ബിജെപി പ്രവര്‍ത്തകരോടും എനിക്ക് പറയാനുള്ളത് ഇതാണ്: ഇതൊരു വിപ്ലവത്തിന്റെ മണ്ണാണെന്നും വീരന്മാരുടെ മണ്ണാണെന്നും മറക്കരുത്. മെയ് 4ന് ഫലം പുറത്തുവന്നാല്‍, തൃണമൂല്‍ ഗുണ്ടകള്‍ക്ക് ഒളിക്കാന്‍ ഇടമുണ്ടാകില്ല, അവരെ രക്ഷിക്കാന്‍ ആരും വരില്ല. ഇന്നലത്തെ ഒന്നാം ഘട്ട വോട്ടെടുപ്പ് തൃണമൂലിന്റെ കാട്ടുഭരണത്തിന്റെ അന്ത്യം കുറിച്ചു കഴിഞ്ഞു,' പ്രധാനമന്ത്രി മോദി പറഞ്ഞു.

പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ 92.88 ശതമാനം എന്ന റെക്കോര്‍ഡ് പോളിംഗ് രേഖപ്പെടുത്തിയതിന് പിന്നാലെ, ബിജെപിയുടെ വിജയത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വോട്ടിംഗ് ശതമാനം തൃണമൂലിന്റെ 'ജംഗിള്‍ രാജിന്റെ അന്ത്യമാണെന്ന്' അദ്ദേഹം വിശേഷിപ്പിച്ചു. വടക്കന്‍ 24 പര്‍ഗാനാസിലെ ദം ദമ്മില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ദം ദമ്മിലെ നിലവിലെ എംഎല്‍എയും തൃണമൂല്‍ നേതാവുമായ ബ്രത്യബ്രത ബസുവിനെതിരെ ബിജെപിയുടെ അരിജിത് ബക്ഷിയാണ് ഇവിടെ മത്സരിക്കുന്നത്.
 
Other News in this category

 
 




 
Close Window