Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
ഇന്ത്യ/ കേരളം
  01-06-2026
വീണ്ടും ഗള്‍ഫ് മേഖലയെ ആശങ്കയിലാക്കി ഇറാന്‍ - അമേരിക്ക പോര്: ഇറാന്‍ ഉടനെ ജലപാതകള്‍ അടയ്ക്കുമെന്നു റിപ്പോര്‍ട്ട്
വീണ്ടും ഗള്‍ഫ് മേഖലയില്‍ സമാധാനം നഷ്ടമാകുമെന്നു തോന്നും വിധം റിപ്പോര്‍ട്ടുകള്‍. ഇറാന്‍ അവരുടെ നിയന്ത്രണത്തിലുള്ള ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായി തടയുമെന്നു റിപ്പോര്‍ട്ട്. പ്രധാന ജലപാതയായ ബാബ് എല്‍ -മാന്‍ഡെബ് കടലിടുക്ക് വഴി വരുന്ന വാണിജ്യ കപ്പലുകള്‍ ആക്രമിക്കാന്‍ ഇറാന്‍ ഭരണകൂടം അനുമതി നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്കയുമായി ഇടനിലക്കാര്‍ വഴിയുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കുകയാണെന്ന് ഇറാന്‍ വ്യക്തമാക്കിക്കഴിഞ്ഞു. ലെബനനിലും, ഗസ്സയിലും ഇസ്രയേല്‍ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇറാന്റെ തസ്‌നീം ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയുമായുള്ള കരാറിന് ലെബനനില്‍ വെടിനിര്‍ത്തല്‍ അനിവാര്യമാണെന്ന് ഇറാന്‍. ലെബനനിലെ ആക്രമണങ്ങള്‍ ഏപ്രില്‍
Full Story
  01-06-2026
ഞാന്‍ മുഖ്യമന്ത്രിയല്ല; പ്രധാന സേവകനാണ്: തിരുച്ചിറപ്പള്ളിയില്‍ ജനസാഗരത്തെ സാക്ഷിയാക്കി വിജയുടെ തീപ്പൊരി പ്രസംഗം
തന്റെ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ് കടുത്ത ഭാഷയില്‍ ആഞ്ഞടിച്ചു. റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യമന്ത്രി വിജയ് ഡിഎംകെയെ പരിഹസിച്ചു: 'ഞങ്ങള്‍ അധികാരത്തില്‍ വന്നിട്ട് ഏതാനും ആഴ്ചകള്‍ പോലും തികഞ്ഞിട്ടില്ല. ആറുമാസത്തേക്ക് മിണ്ടാതിരിക്കുമെന്ന് പറഞ്ഞവര്‍ക്ക് ആറുദിവസം പോലും മിണ്ടാതിരിക്കാന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ അധികാരമേറ്റ് അരമണിക്കൂറിനുള്ളില്‍ അവര്‍ പരാതികള്‍ പറയാന്‍ തുടങ്ങി. വര്‍ഷങ്ങളായി മാറിമാറി ഭരിച്ച് തങ്ങളെ വഞ്ചിച്ച രണ്ട് പാര്‍ട്ടികളെയും തമിഴ്നാട്ടിലെ ജനങ്ങള്‍ ഇപ്പോള്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്.'
'നിങ്ങള്‍ വിജയിയെ നിങ്ങളുടെ മൂത്ത സഹോദരനായോ ഇളയ സഹോദരനായോ ആണ് തിരഞ്ഞെടുത്തത്, അല്ലാതെ ഒരു മുഖ്യമന്ത്രിയായിട്ടല്ല.
Full Story
  31-05-2026
മുഖ്യമന്ത്രി വി.ഡി. സതീശനെ നേരില്‍കണ്ട് അഭിനന്ദനങ്ങള്‍ അറിയിച്ച് തുഷാര്‍ വെള്ളാപ്പള്ളി
മുഖ്യമന്ത്രി വി.ഡി. സതീശനെ നേരില്‍കണ്ട് അഭിനന്ദനങ്ങള്‍ അറിയിച്ച് ബിഡിജെഎസ് അധ്യക്ഷനും എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളി. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയായിരുന്നു കൂടിക്കാഴ്ച. ഇത് വെറുമൊരു സൗഹൃദ സന്ദര്‍ശനം മാത്രമാണെന്നും ഇതിന് പിന്നില്‍ മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം തുഷാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. വി.ഡി. സതീശന്‍ മുഖ്യമന്ത്രിയായതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും തങ്ങള്‍ പഴയ സുഹൃത്തുക്കളാണെന്നും അദ്ദേഹം പറഞ്ഞു.
വി.ഡി. സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി തന്നെ രണ്ടുമൂന്ന് തവണ ഫോണില്‍ വിളിച്ചിരുന്നുവെന്ന് തുഷാര്‍ വെളിപ്പെടുത്തി. എന്നാല്‍ ആ സമയത്ത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി
Full Story
  31-05-2026
ഒന്നര വയസ്സുള്ള കുഞ്ഞ് കരഞ്ഞപ്പോള്‍ തല ഭിത്തിയില്‍ ഇടിച്ചു കൊലപ്പെടുത്തി: അഖിലയുടെ കാമുകന്‍ അഷ്‌കറിന്റെ മൊഴി
പനവൂര്‍ കരിക്കുഴിയില്‍ ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയത് ചോറു കൊടുക്കുമ്പോള്‍ കരഞ്ഞതിലുള്ള ദേഷ്യം കാരണമാണെന്ന് അമ്മയുടെ കാമുകന്‍ അഷ്‌കറിന്റെ മൊഴി. കരിക്കുഴി നെല്ലിക്കുന്ന് റേഡിയോ പാര്‍ക്കിനു സമീപം അര്‍ച്ചിതത്തില്‍ വാടകയ്ക്കു താമസിക്കുന്ന അഖിലയുടെ മകനാണ് കൊല്ലപ്പെട്ട അര്‍ഷിദ്. കേസില്‍ അഖിലയെയും അഷ്‌കറിനെയും നെടുമങ്ങാട് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ ശരീരത്തില്‍ മരണകാരണമായ മര്‍ദനമേറ്റ പാടുകള്‍ ഉള്‍പ്പെടെ 51 മുറിവുകളാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്.
കരച്ചില്‍ നിര്‍ത്താതിരുന്നപ്പോള്‍ ദേഷ്യം വന്ന് കുഞ്ഞിന്റെ തല ഭിത്തിയില്‍ ഇടിപ്പിച്ചതായി അഷ്‌കര്‍ പോലീസിന് മൊഴി നല്‍കി. ഇതോടെ കുഞ്ഞിന്റെ ബോധം നഷ്ടപ്പെടുകയായിരുന്നു. സിഗരറ്റ് ലൈറ്റര്‍ ഉപയോഗിച്ച്
Full Story
  29-05-2026
കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മൂന്ന് ദിവസത്തെ ആര്‍ത്തവ അവധി അനുവദിച്ച് സര്‍ക്കാര്‍ പ്രഖ്യാപനം
കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആര്‍ത്തവ അവധിയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക അക്കാദമിക് പിന്തുണ ഉറപ്പുവരുത്തും. സാനിറ്ററി നാപ്കിനുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കി.
ഗവര്‍ണറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തില്‍ വമ്പന്‍ പ്രഖ്യാപനങ്ങളാണ് നടത്തിയത്. ആരോഗ്യമേഖലയ്ക്കും ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കും ഊന്നല്‍ നല്‍കിയാണ് നയപ്രഖ്യാപനം. നിലവിലെ ആരോഗ്യ മേഖലയിലെ സിസ്റ്റം മോശമാണെന്നും പുതിയ സര്‍ക്കാര്‍ പൊതുജനാരോഗ്യം ശക്തിപ്പെടുത്തുമെന്നും ചെലവുകുറഞ്ഞ ചികില്‍സ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും
Full Story
  29-05-2026
വന്ദേമാതരം ആലപിച്ചുകൊണ്ട് നിയമസഭാ നടപടികള്‍ക്കു തുടക്കം: വരികള്‍ മുഴുവന്‍ ആലപിച്ചില്ല
നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി വന്ദേമാതരം ആലപിച്ചുകൊണ്ടാണ് പതിനാറാം കേരള നിയമസഭയുടെ നടപടികള്‍ ആരംഭിച്ചത്. എന്നാല്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചില്ല. വന്ദേമാതരത്തിന്റെ ആദ്യഭാഗമാണ് പോലീസ് ബാന്‍ഡ് വായിച്ചത്. വരികള്‍ വായിക്കാതെ സംഗീതം മാത്രമാണ് ഉണ്ടായിരുന്നത്. വന്ദേമാതരം മുഴുവന്‍ വായിക്കണമെന്ന് ലോക്ഭവന്റെ നിര്‍ദേശം ഉണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇത് അംഗീകരിച്ചില്ല.
പതിനാറാം കേരള നിയമസഭയുടെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ആരംഭിച്ചു. വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനമാണ് ഗവര്‍ണര്‍ നടത്തുന്നത്. നയപ്രഖ്യാപന പ്രസംഗത്തിനായി എത്തിയ ഗവര്‍ണറെ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുഖ്യമന്ത്രി വി ഡി സതീശന്‍,
Full Story
  28-05-2026
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണ്ണ വിളക്ക്, 78 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണം എന്നിവ കാണാതായതില്‍ പോലീസ് പരിശോധന
തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കള്‍ മോഷണം പോയതില്‍ ദുരൂഹത തുടരുന്നു. പൊലീസ് റിപ്പോര്‍ട്ടിന് പിന്നാലെ നാളെ ക്ഷേത്ര ഭരണസമിതിയുടെ അടിയന്തരയോഗം ചേരും. കവടിയാര്‍ കൊട്ടാരത്തിലെ മോഷണവുമായി ഇതിന് ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നു. കള്ളന്‍ കപ്പലില്‍ തന്നെയോ എന്ന് അന്വേഷിക്കുമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന്‍ പറഞ്ഞു.

സംസ്ഥാന ഇന്റലിജന്‍സ് മേധാവി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡിജിപി സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ കത്തിലാണ് മോഷണ വിവരങ്ങള്‍. കഴിഞ്ഞ 6-7 മാസങ്ങള്‍ക്കിടയില്‍ ശ്രീകോവിലിനുള്ളിലെ വൈരനാമ, ക്ഷേത്രത്തിലെ സ്വര്‍ണ്ണ വിളക്ക്, 78 ഗ്രാം തൂക്കം വരുന്ന മറ്റ് സ്വര്‍ണ്ണം തുടങ്ങിയവ കാണാതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ മോഷണത്തിന് കവടിയാര്‍
Full Story
  28-05-2026
20 വര്‍ഷം സൗദിയിലെ ജയില്‍ വാസം കഴിഞ്ഞ് അബ്ദുല്‍ റഹീം തിരികെ കോഴിക്കോടുള്ള വീട്ടിലെത്തി: വധശിക്ഷയില്‍ നിന്ന് മോചനം
സൗദി പൗരനായ ബാലന്റെ കൊലപാതക കേസില്‍ സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി റിയാദ് ജയിലില്‍ കഴിഞ്ഞിരുന്ന അബ്ദുല്‍ റഹീം ബലിപെരുന്നാള്‍ ദിനത്തില്‍ നാട്ടില്‍ തിരിച്ചെത്തി.
കോഴിക്കോട് കോടമ്പുഴ സ്വദേശിയാണ് അബ്ദുല്‍ റഹീം. മെയ് 28 രാവിലെ 7.32ന് റിയാദില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് റഹീം കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്. മോചനത്തിനായി പ്രവര്‍ത്തിച്ച ലീഗല്‍ കമ്മിറ്റി അറ്റോര്‍ണി സിദ്ദീഖ് തുവ്വൂരും റഹീമിനൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ജയില്‍ ശിക്ഷാകാലാവധി പൂര്‍ത്തിയാവുകയും ഫൈനല്‍ എക്‌സിറ്റ് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ അവസാനിക്കുകയും ചെയ്തതോടെയാണ് റഹീമിന്റെ മടക്കം സാധ്യമായത്.
2006 നവംബറിലാണ് ഹൗസ് ഡ്രൈവര്‍
Full Story
[11][12][13][14][15]
 
-->




 
Close Window