Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.1558 INR  1 EURO=111.6196 INR
ukmalayalampathram.com
Fri 15th May 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
തൃശൂരിലെ വെടിക്കെട്ട് നിര്‍മ്മാണശാലയുടെ ലൈസന്‍സിയും മരിച്ചു; ഏറെക്കാലമായി ഈ മേഖലയില്‍ പ്രവര്‍ത്തിച്ചയാളാണ് സതീശന്‍
Text By: UK Malayalam Pathram
തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് നിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ലൈസന്‍സിയും മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ തിരുവമ്പാടിയുടെ ലൈസന്‍സി സതീശനാണ് (46) മരിച്ചത്. സതീശന് 90 ശതമാനത്തിലധികം പൊള്ളല്‍ ഏറ്റതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജിലെ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ഉച്ചയോടുകൂടി മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇനി ബേണ്‍ഡ് ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്നത് 4 പേരാണ്. സതീശന്റെ മൃതദേഹം ഉടന്‍ തന്നെ മോര്‍ച്ചറിയിലേക്ക് മാറ്റും.

തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട് സജീവമായി പ്രവര്‍ത്തിക്കുന്ന ആളായിരുന്നു സതീശന്‍ മുണ്ടത്തിക്കോട്. പിതാവ് മണിപാപ്പന്റെ പാത പിന്തുടര്‍ന്നാണ് സതീഷ് വെടിക്കെട്ട് രംഗത്തേയ്ക്ക് വന്നത്. വര്‍ഷങ്ങളായി ഈ മേഖലയില്‍ ജോലി ചെയ്യുന്നയാളാണ്. മൂന്ന് വര്‍ഷത്തിലധികമായി തിരുവമ്പാടിയുടെ പൂരം ലൈസന്‍സിയായിരുന്നു.
 
Other News in this category

 
 




 
Close Window