Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
ഇന്ത്യ/ കേരളം
  27-05-2026
പിണറായി വിജയന്റെ വീടിനു മുന്നില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് എതിരേ അക്രമണം: ആറു പേര്‍ക്കെതിരെ കേസ്
സിപിഎം നേതാവ് പിണറായി വിജയന്റെ വീട്ടില്‍ നടന്ന റെയ്ഡിനോടനുബന്ധിച്ച് ഇഡി ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടന്ന അക്രമത്തില്‍ ആറു പേര്‍ക്കെതിരെ കേസ്. നാല് പേരെ കസ്റ്റഡിയില്‍ എടുത്തു.സിപിഎം പാളയം ഏരിയ കമ്മിറ്റിയംഗം ഷാഹിന്‍ ഉള്‍പ്പെടെയൈള്ളവര്‍ക്ക് എതിരെയാണ് കേസ്.
പ്രതികളെ പോലീസിന് കൈമാറി .സിപിഎമ്മിന് മുന്നില്‍ വീണ്ടും പൊലീസ് കീഴ്‌പെട്ടു. പാര്‍ട്ടി ഓഫീസില്‍ കയറിയ പിടികൂടാന്‍ കഴിയില്ലെന്ന് സിപിഎം നിലപാട് വിജയിച്ചു, റിസര്‍വ് ബാങ്കിന് മുന്നില്‍ വച്ച് പ്രവര്‍ത്തകരെ പോലീസിന് കൈമാറി.

കേരളത്തിലും ബെംഗളൂരുവിലുമായി സിഎംആര്‍എല്‍ മാനേജ്മെന്റുമായും വീണ വിജയനുമായും ബന്ധപ്പെട്ട പത്തോളം കേന്ദ്രങ്ങളിലാണ് ഇ ഡി ഒരേസമയം പരിശോധന നടത്തിയത്. ഇ ഡി അന്വേഷണത്തെ ചോദ്യം ചെയ്ത് സിഎംആര്‍എല്‍ നല്‍കിയ റിട്ട് ഹര്‍ജി കേരള
Full Story
  27-05-2026
ഇ ഡി പരിശോധന സംബന്ധിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
പോലീസിനെയോ ആഭ്യന്തരവകുപ്പിനെയോ മുന്‍കൂറായി അറിയിച്ചില്ല. ഇ ഡിക്കെതിരെ ഉണ്ടായത് ആസൂത്രിത ആക്രമണമാണെന്നും കര്‍ശന നടപടിയെടുക്കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
ആളുകള്‍ കൂടിയപ്പോള്‍ ക്രമസമാധാന പരിപാലനത്തിന് പോലീസ് ഇടപെട്ടു. പോലീസില്‍ കുറ്റമില്ലെന്നും പോലീസ് സമയോചിതമായി ഇടപെട്ടുവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. മുന്‍കൂട്ടി അറിയിച്ചിരുന്നെങ്കില്‍ പ്രതിരോധിക്കാമായിരുന്നു.
ഇതും വായിക്കുക: പിണറായിയുടെ വീട്ടില്‍ റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചകേസില്‍ നാലുപേര്‍ അറസ്റ്റില്‍
നിയമം കയ്യില്‍ എടുക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ ചെന്നിത്തല പ്രകടനം നടത്തുന്നതിന് എതിരല്ലെന്നും കൂട്ടിച്ചേര്‍ത്തു. എല്ലാത്തിനും പരിധി ഉണ്ട്. ഇനിയും പ്രതികളെ പിടികൂടാന്‍ ഉണ്ട്. നിയമവാഴ്ച
Full Story
  26-05-2026
ബലാത്സംഗ കേസ്:പരാതിക്കാരി മൊഴി മാറ്റി: മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി കുറ്റ വിമുക്തന്‍

ബലാത്സംഗ കേസില്‍ പെരുമ്പാവൂര്‍ മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ വെറുതെ വിട്ടു. നെയ്യാറ്റിന്‍കര കോടതിയുടേതാണ് ഉത്തരവ്. പരാതിക്കാരിയും 3 സാക്ഷികളും കൂറുമാറിയിരുന്നു. ഇന്നലെയാണ് കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായത്. എല്‍ദോസ് കുന്നപ്പിള്ളി തന്നെ പീഡിപ്പിച്ചിട്ടില്ല എന്നാണ് പരാതിക്കാരി കോടതിയില്‍ മൊഴി മാറ്റിയത്. എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസില്‍ നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയില്‍ തിരുവന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് 2024 മെയ് മാസത്തിലാണ് കുറ്റപത്രം നല്‍കിയത്. ബലാത്സംഗം, വധശ്രമം അടക്കമുള്ള ഗുരുതര കുറ്റങ്ങള്‍ ചുമത്തിയായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചത്. പരാതിക്കാരിയായ യുവതിയെ ഒന്നിലേറെ തവണ ബലാത്സംഗം ചെയ്തെന്ന് എല്‍ദോസ് കുന്നപ്പിള്ളിക്ക് എതിരായ

Full Story
  26-05-2026
ഇന്ത്യയിലെ 'അസ്വാഭാവിക ജനസംഖ്യാ വ്യതിയാനം' പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിച്ചു
നിയമവിരുദ്ധമായി നുഴഞ്ഞുകയറ്റവും മറ്റ് കാരണങ്ങളും മൂലം രാജ്യത്തുണ്ടാകുന്ന 'അസ്വാഭാവിക ജനസംഖ്യാ വ്യതിയാനങ്ങളെ' കുറിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ചൊവ്വാഴ്ച ഒരു ഉന്നതതല സമിതി രൂപീകരിച്ചു. റിട്ട. ജസ്റ്റിസ് പ്രകാശ് പ്രഭാകര്‍ നാവ്‌ലേക്കറാണ് ഈ സമിതിയുടെ അധ്യക്ഷന്‍.
സെന്‍സസ് കമ്മീഷണര്‍, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ദുര്‍ഗ ശങ്കര്‍ മിശ്ര, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ബാലാജി ശ്രീവാസ്തവ, സാമ്പത്തിക ശാസ്ത്രജ്ഞ ഷാമിക രവി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി (ഫോറിനേഴ്‌സ്-1) സമിതിയുടെ മെമ്പര്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കും.
രാജ്യത്തെ ജനസംഖ്യാ വ്യതിയാനം വര്‍ത്തമാനകാലത്തും ഭാവിയിലും വലിയൊരു വെല്ലുവിളിയാണെന്നും ഇത് രാജ്യത്തിന്റെ പരമാധികാരം,
Full Story
  26-05-2026
യുകെയിലെ സൗത്താംപ്റ്റണില്‍ മലപ്പുറം സ്വദേശി അന്തരിച്ചു
യുകെയിലെ സൗത്താംപ്ടണില്‍ മലയാളി യുവാവ് അന്തരിച്ചു. മലപ്പുറം മോങ്ങം സ്വദേശി നബീല്‍ (37) ആണ് മരിച്ചത്. ഭാര്യ - റംഷീന. മക്കള്‍ - റെഹാന്‍, റെയ്ന. മാതാപിതാക്കള്‍: ചേനാട്ട് കുഴിയില്‍ മുഹമ്മദ്, ഫാത്തിമ. സൗത്താംപ്ടണില്‍ ഐടി മേഖലയില്‍ ജോലി ചെയ്തു വരികയായിരുന്നു നബീല്‍. പക്ഷാഘാതമാണു മരണ കാരണം.
Full Story
  25-05-2026
മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ലെന്ന് പരാതിക്കാരി കോടതിയില്‍ മൊഴിമാറ്റി
പെരുമ്പാവൂര്‍ മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ലെന്ന് പരാതിക്കാരി കോടതിയില്‍ മൊഴിമാറ്റി. നെയ്യാറ്റിന്‍കര കോടതിയിലെ വിചാരണയ്ക്കിടെയാണ് ബലാത്സംഗക്കേസില്‍ പരാതിക്കാരി കോടതിയില്‍ മൊഴിമാറ്റിയത്. എല്‍ദോസിനൊപ്പമുണ്ടായിരുന്ന 2 സുഹൃത്തുക്കള്‍ ഭീഷണിപ്പെടുത്തിയെന്ന മൊഴിയും യുവതി മാറ്റി.
കേസിന്റെ തുടര്‍നടപടി കോടതി ചൊവ്വാഴ്ച പരിഗണിക്കും. 2022 സെപ്റ്റംബര്‍ 28നാണ് ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി തിരുവനന്തപുരത്ത് താമസിക്കുന്ന എറണാകുളം പറവൂര്‍ സ്വദേശിനി എല്‍ദോസ് കുന്നപ്പിള്ളിക്കെിരെ പരാതി നല്‍കിയത്. മദ്യപിച്ചു വീട്ടിലെത്തി തന്നെ ഉപദ്രവിച്ചെന്നും പിന്നീട് കാറില്‍ ബലമായി കയറ്റി കോവളത്തേക്കു പോകുമ്പോള്‍ വീണ്ടും ഉപദ്രവിച്ചെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു. പരാതി
Full Story
  25-05-2026
മധുവിനെ തല്ലി കൊലപ്പെടുത്തിയ 12 പ്രതികള്‍ക്ക് 12 ജീവപര്യന്തവും ജയില്‍: ഒന്നാം പ്രതിയെ വെറുതേ വിട്ടു
അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ട മധുവിനെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു. രണ്ടാം പ്രതി മരയ്ക്കാറിന് ഉള്‍പ്പെടെ 12 പ്രതികള്‍ക്ക് ജീവപര്യന്തവും 50,000 രൂപ പിഴയും കോടതി വിധിച്ചു. പതിനാറാം പ്രതി മുനീര്‍ ഒരു വര്‍ഷം തടവുശിക്ഷ അനുഭവിക്കണം. മധുവിന്റെ അമ്മ മല്ലിയ്ക്ക് 30 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്നും ഹൈക്കോടതി.
കേസില്‍ ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. അട്ടപ്പാടിയിലെ ചിണ്ടക്കിയില്‍ നിന്നുള്ള 30 വയസ്സുള്ള ആദിവാസി യുവാവായ മധുവിനു മേല്‍ മോഷണക്കുറ്റം ആരോപിച്ച് സംഘം ചേര്‍ന്നുള്ള മര്‍ദനത്തില്‍ അയാള്‍ കൊല്ലപ്പെട്ട് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി വരുന്നത്.
2018 ഫെബ്രുവരി 22 ന് മധുവിനെ കാട്ടില്‍ നിന്ന് പിടികൂടി കെട്ടിയിട്ട് മര്‍ദ്ദിച്ച്
Full Story
  24-05-2026
അമേരിക്കയിലെ ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള പരാമര്‍ശങ്ങള്‍ അമേരിക്കയുടെ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നതല്ല: യു.എസ് വിദേശകാര്യ സെക്രട്ടറി
അമേരിക്കയിലെ ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള വംശീയ പരാമര്‍ശങ്ങള്‍ അമേരിക്കയുടെ പൊതുവായ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നതല്ലെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ. അമേരിക്കയിലേക്ക് കുടിയേറുന്നവരോട് സൗഹാര്‍ദ്ദപരമായ നിലപാടാണ് രാജ്യം കാണിക്കുന്നതെന്നും റൂബിയോ പറഞ്ഞു.
ന്യൂഡല്‍ഹിയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍, അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്കെതിരെ നടക്കുന്ന വംശീയ അധിക്ഷേപങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു റൂബിയോ. ഇത്തരം ആശങ്കകള്‍ ഗൗരവമായി കാണണമെന്നും എന്നാല്‍ ഒറ്റപ്പെട്ട മോശം പരാമര്‍ശങ്ങള്‍ അമേരിക്കന്‍ സമൂഹത്തിന്റെ മൊത്തത്തിലുള്ള പ്രതിഫലനമായി കാണരുതെന്നും അദ്ദേഹം
Full Story
[12][13][14][15][16]
 
-->




 
Close Window