Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ആം ആദ്മി പാര്‍ട്ടിയിലെ 7 എംപിമാര്‍ ബിജെപിയില്‍ ചേര്‍ന്നു; എല്ലാവരേയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കാന്‍ എഎപി
Text By: UK Malayalam Pathram
ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ,രാഘവ് ചദ്ദ ഉള്‍പ്പെടെ 7 എംപിമാരെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കാന്‍ ആം ആദ്മി പാര്‍ട്ടി (എഎപി) ഒരുങ്ങുന്നതായി പാര്‍ട്ടി ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
അയോഗ്യരാക്കപ്പെടേണ്ട ഏഴ് എംപിമാരുടെ പട്ടികയില്‍ രാഘവ് ചദ്ദയുടെ പേരും എഎപി ഉള്‍പ്പെടുത്തുമെന്നാണ് സൂചന. സന്ദീപ് പഥക്, സ്വാതി മലിവാള്‍ എന്നിവര്‍ക്ക് പുറമെ പാര്‍ട്ടി പിളര്‍ത്താന്‍ ചദ്ദയെ പിന്തുണയ്ക്കുന്ന മറ്റ് നാല് രാജ്യസഭാ അംഗങ്ങളും ഈ പട്ടികയില്‍ ഉണ്ടായേക്കും.
മുതിര്‍ന്ന എംപിമാരായ അശോക് മിത്തല്‍, സന്ദീപ് പഥക് എന്നിവര്‍ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍, രാജ്യസഭയിലെ എഎപി അംഗങ്ങളില്‍ ഏതാണ്ട് മൂന്നില്‍ രണ്ട് ഭാഗവും തന്നോടൊപ്പം ബിജെപിയിലേക്ക് വരുമെന്ന് ചദ്ദ അവകാശപ്പെട്ടു. തന്റെ ജീവിതത്തിലെ 15 വര്‍ഷം നല്‍കിയ പാര്‍ട്ടി ഇപ്പോള്‍ സത്യസന്ധമായ രാഷ്ട്രീയത്തില്‍ നിന്ന് വ്യതിചലിച്ചുവെന്നും താന്‍ തെറ്റായ പാര്‍ട്ടിയിലെ ശരിയായ മനുഷ്യനാണെന്നും അദ്ദേഹം പറഞ്ഞു. അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെ അധികാരത്തില്‍ വന്ന പാര്‍ട്ടി ഇപ്പോള്‍ അതിന്റെ അടിസ്ഥാന ലക്ഷ്യങ്ങളില്‍ നിന്ന് വഴിമാറിയെന്നും അദ്ദേഹം ആരോപിച്ചു.ഹര്‍ഭജന്‍ സിംഗ്, സ്വാതി മലിവാള്‍ തുടങ്ങിയ പ്രമുഖരും തന്നോടൊപ്പം ബിജെപിയില്‍ ചേരുമെന്ന് ചദ്ദ വ്യക്തമാക്കിയിട്ടുണ്ട്.
 
Other News in this category

 
 




 
Close Window