Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
വിദേശ സംഭാവന നിയന്ത്രണ ബില്‍: ഉചിതമായ സമയത്ത് ബില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു
Text By: UK Malayalam Pathram
ഉചിതമായ സമയത്ത് ബില്‍ അവതരിപ്പിക്കും. നിലവില്‍ മറ്റ് നിയമനിര്‍മ്മാണങ്ങള്‍ നടത്തേണ്ടതുണ്ട് - വിദേശ സംഭാവന നിയന്ത്രണ ചട്ട ഭേദഗതി ബില്ലില്‍നിന്ന് പിന്നോട്ടുപോയിട്ടില്ലെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. ക്രൈസ്തവ സഭകളുടെ പ്രതിഷേധത്തിനും കേരളത്തിലെ തിരഞ്ഞെടുപ്പ് സമ്മര്‍ദത്തിനുമിടെ വിദേശ സംഭാവന നിയന്ത്രണച്ചട്ട ഭേദഗതി ബില്‍ പരിഗണിക്കുന്നത് ലോക് സഭ മാറ്റിവെച്ചിരുന്നു.

ബില്‍ പിന്‍വലിക്കമെന്ന് ആവശ്യപ്പെട്ട് സഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തിയിരുന്നു. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോണ്‍ഗ്രസും സിപിഐഎമ്മും അനാവശ്യ വിവാദമുണ്ടാക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു കുറ്റപ്പെടുത്തിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ ആരുടെയും അവകാശങ്ങള്‍ കവര്‍ന്നെടുക്കില്ല എന്നും വ്യാജ പ്രചാരണങ്ങള്‍ നടത്തരുത് എന്നും സഭയില്‍ കിരണ്‍ റിജിജു. കേരളത്തിലെ പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കേരള ബിജെപി നേതാക്കള്‍ ഇന്നലെ വൈകി കേന്ദ്ര സഹായം തേടിയെന്ന സൂചനയുണ്ട്.
 
Other News in this category

 
 




 
Close Window