Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.91 INR  1 EURO=111.5698 INR
ukmalayalampathram.com
Sat 16th May 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
യുഎന്‍എ ഫണ്ട് തട്ടിപ്പ് കേസ്: ജാസ്മിന്‍ ഷാ ഉള്‍പ്പെടെയുള്ളവരുടെ 1. 44 കോടി രൂപയുടെ സ്വത്തുക്കള്‍ താല്‍ക്കാലികമായി കണ്ടുകെട്ടി
Text By: UK Malayalam Pathram
യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ ഫണ്ട് തട്ടിപ്പ് കേസില്‍ ജാസ്മിന്‍ ഷാ ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ താല്‍ക്കാലികമായി കണ്ടുകെട്ടി ഇഡി. 1. 44 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കല്‍ വകുപ്പിലാണ് ഇഡി കേസെടുത്തിരുന്നത്. (UNA fund fraud case)

2017-2019 കാലയളവില്‍ യുഎന്‍എ ദേശീയ അധ്യക്ഷനായിരുന്ന ജാസ്മിന്‍ ഷാ മറ്റ് ഭാരവാഹികളുമായി ചേര്‍ന്ന് നടത്തിയ തട്ടിപ്പിലാണ് നടപടി.തട്ടിപ്പ് നടക്കുന്ന സമയത്ത് സംഘടനയുടെ ദേശീയ പ്രസിഡന്റായിരുന്നു ജാസ്മിന്‍ ഷാ. നഴ്സുമാരില്‍ നിന്ന് പിരിച്ചെടുത്ത മെമ്പര്‍ഷിപ്പ് ലെവിയും മറ്റ് ഫണ്ടുകളും വ്യാപകമായി ദുരുപയോഗം ചെയ്തുവെന്നാണ് കണ്ടെത്തല്‍. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിന്റെയും, തൃശൂര്‍ സിജെഎം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെയും അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാസ്മിന്‍ഷ എം, ഷബ്ന എം എ, ബിബിന്‍ എന്‍ പോള്‍, ഷോബി ജോസഫ് എന്നിവരുടെ സ്വത്തുക്കള്‍ താല്‍ക്കാലികമായി ഇഡി കണ്ടുകെട്ടിയത്.
 
Other News in this category

 
 




 
Close Window