Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ജിസിസി രാജ്യങ്ങളിലേക്ക് ഇനി ആക്രമണമുണ്ടാകില്ല; ക്ഷമ ചോദിച്ച് ഇറാന്‍
Text By: UK Malayalam Pathram
അയല്‍ രാജ്യങ്ങളിലേക്ക് നടത്തിയ ആക്രമണങ്ങള്‍ക്ക് ക്ഷമ പറഞ്ഞ് ഇറാന്‍. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവേയായിരുന്നു ഇറാന്‍ പ്രസിഡന്റ് മസൂദ് പസഷ്‌കിയാന്റെ പ്രതികരണം. ജിസിസി രാജ്യങ്ങളിലേക്ക് ഇനി ആക്രമണമുണ്ടാകില്ലെന്നും ഇങ്ങോട്ട് ആക്രമണം ഉണ്ടായാല്‍ മാത്രമേ ഇനി പ്രത്യാക്രമണമുണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു. അയല്‍ രാജ്യങ്ങളിലേക്ക് കടന്നുകയറാന്‍ ഇറാന് യാതൊരു പദ്ധതിയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അയല്‍രാജ്യങ്ങളെ ഇനി ആക്രമിക്കില്ലെന്ന് ഭരണനിര്‍വഹണ ചുമതലയുള്ള ഇടക്കാല കൗണ്‍സില്‍ തീരുമാനമെടുത്തു. എന്നിരിക്കിലും ആക്രമണങ്ങള്‍ക്ക് മുന്നില്‍ ഇറാന്‍ ഒരു തരത്തിലും കീഴടങ്ങില്ലെന്നും മസൂദ് പസഷ്‌കിയാന്‍ വ്യക്തമാക്കി. ഇറാനെ എങ്ങനെയെങ്കിലും കീഴടക്കാമെന്ന സ്വപ്നം ശത്രുക്കള്‍ക്ക് തങ്ങളുടെ പട്ടടയിലേക്ക് കൊണ്ടുപോകാമെന്നാണ് അദ്ദേഹം പ്രസ്താവിച്ചിരിക്കുന്നത്.
 
Other News in this category

 
 




 
Close Window