Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
55 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്: കണ്ണൂരും കോന്നിയും ഉള്‍പ്പെടെ സീറ്റുകള്‍ പിന്നീട് പ്രഖ്യാപിക്കും
Text By: UK Malayalam Pathram
കോണ്‍ഗ്രസ് 55 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കണ്ണൂരും കോന്നിയും ഉള്‍പ്പെടെ തര്‍ക്കം നിലനില്‍ക്കുന്ന സീറ്റുകള്‍ ഒഴിച്ചിട്ടാണ് പ്രഖ്യാപനം. പ്രാദേശികമായ എതിര്‍പ്പുകളെ അവഗണിച്ച് ചിറയിന്‍കീഴില്‍ രമ്യാ ഹരിദാസിന് സീറ്റ് നല്‍കി. കോണ്‍ഗ്രസില്‍ നിന്നു പുറത്തായ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിനിധീകരിക്കുന്ന പാലക്കാട്, കെ ബാബു ഒഴിഞ്ഞ തൃപ്പൂണിത്തുറ മണ്ഡലങ്ങളിലൊഴികെ സിറ്റിങ് എംഎല്‍എമാരെല്ലാം മത്സരത്തിനുണ്ട്.

പാലക്കാട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നടന്‍ രമേഷ് പിഷാരടി മല്‍സരിക്കും. നേരത്തെ പല പേരുകളും ഉയര്‍ന്നുവന്നിരുന്നെങ്കിലും ജില്ലയിലെ പ്രധാന നേതാക്കളെല്ലാം ഒറ്റക്കെട്ടായി രമേഷ് പിഷാരടിയെ തന്നെ പിന്തുണയ്ക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥിക ഇന്ന് പ്രഖ്യാപിക്കുമ്പോള്‍ പാലക്കാട്ടെ സ്ഥാനാര്‍ഥി പ്രഖ്യാപനവും ഉണ്ടാകുമോ എന്നുള്ളതാണ് ഇനി അറിയാനുള്ളത്. നേരത്തെ പാലക്കാടും തൃപ്പൂണിത്തുറയും പിന്നീട് പ്രഖ്യാപിക്കാം എന്നായിരുന്നു കോണ്‍ഗ്രസ് പറഞ്ഞിരുന്നത്.
 
Other News in this category

 
 




 
Close Window