Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഒരു തിരക്കുമില്ല; സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കും: കെപിസിസി അധ്യക്ഷന്‍
Text By: UK Malayalam Pathram
തീരുമാനം നാളെ പ്രഖ്യാപിക്കും. ഒരു തിരക്കുമില്ല. കോണ്‍ഗ്രസ് ഒരു അഖിലേന്ത്യാ പാര്‍ട്ടിയാണ്. - സ്ഥാനാര്‍ത്ഥി പട്ടിക ഇന്നുണ്ടാകില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അറിയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പല മണ്ഡലങ്ങളിലും അഭിപ്രായ വ്യത്യാസം തുടരുന്നു. നേതാക്കള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായതാണ് സ്ഥനാര്‍ത്ഥി പ്രഖ്യാപനത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. അതിനിടെ നേതാക്കള്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി.
മറ്റു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ ക്രമീകരണങ്ങളുമുണ്ട്. തളിപ്പറമ്പില്‍ മാത്രമല്ല കേരളത്തില്‍ സിപിഐഎം അഭിപ്രായ വ്യത്യാസങ്ങളും ആഭ്യന്തര പ്രശ്നങ്ങളും നിരവധി നേരിടുകയാണ്. - അദ്ദേഹം പറഞ്ഞു. എംപിമാര്‍ മത്സരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു.
 
Other News in this category

 
 




 
Close Window