|
രേഷ്മയുടെ ആത്മഹത്യയില്‍ ബ്ലേഡ് മാഫിയക്ക് പങ്കുണ്ടെന്ന ആരോപണവുമായി കുടുംബം. ബ്ലേഡ് മാഫിയ സംഘം ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് രേഷ്മ ബത്തേരി പൊലീസിന് നല്‍കിയ പരാതിയടക്കം ചൂണ്ടിക്കാട്ടിയാണ് കുടുംബം രംഗത്തെത്തിയിരിക്കുന്നത്. വയനാട് കോളിയാടി സ്വദേശി ജിനേഷിന്റെ ഭാര്യയാണു രേഷ്മ.
കഴിഞ്ഞ 30നാണ് രേഷ്മയെ ബത്തേരി കോളിയാടിയിലെ വീട്ടില്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോവിഡ് കാലത്ത് സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഭര്‍ത്താവ് ജിനേഷ് ബീനാച്ചി പഴുപ്പത്തൂര്‍ സ്വദേശികളില്‍ നിന്ന് 20 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് വിവിധ ഘട്ടങ്ങളായി പലിശ സഹിതം തിരിച്ചുനല്‍കിയെന്ന് വ്യക്തമാക്കുന്ന ജിനേഷിന്റെ പരാതിയുടെ പകര്‍പ്പും രേഷ്മയുടെ പരാതിയുടെ പകര്‍പ്പും കുടുംബം പുറത്തുവിട്ടു. അന്ന് നല്‍കിയ ബ്ലാങ്ക് ചെക്കുകളും മുദ്രപത്രങ്ങളും വ്യാജരേഖകളും ഉപയോഗിച്ച് ജിനേഷിന്റെ വീടും സ്ഥലവും തട്ടിയെടുത്തതില്‍ മനംനൊന്താണ് രേഷ്മയുടെ ആത്മഹത്യ എന്നാണ് ആരോപണം. |