|
ആലപ്പുഴ ജില്ലാ ജയിലില്‍ പോക്‌സോ കേസ് പ്രതിയെ സഹതടവുകാരന്‍ മര്‍ദിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ 85 കാരനായ തങ്കപ്പന്‍ എന്നയാളുടെ പല്ല്, സഹതടവുകാരന്‍ അടിച്ചു കൊഴിക്കുകയായിരുന്നു.
മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലുള്ളയാളാണ് തങ്കപ്പനെ മര്‍ദിച്ചത്. തനിക്കും പെണ്‍മക്കള്‍ ഉണ്ടെന്ന് പറഞ്ഞായിരുന്നു മര്‍ദനം. കഴിഞ്ഞ ദിവസമാണ് തങ്കപ്പന്‍ ജയിലിലെത്തിയത്. സഹതടവുകാരന് തങ്കപ്പന്‍ ഏത് കേസിലെ പ്രതിയാണെന്ന് ആദ്യം അറിയില്ലായിരുന്നു. തങ്കപ്പന്‍ പോക്‌സോ കേസ് പ്രതി ആണെന്ന് അറിഞ്ഞതിനെ തുടര്‍ന്നായിരുന്നു മര്‍ദനം.
അടിയേറ്റ് തങ്കപ്പന്റെ പല്ല് കൊഴിഞ്ഞിട്ടുണ്ട്. പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ തങ്കപ്പനെ മര്‍ദിച്ച സഹതടവുകാരനെതിരെ ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തിട്ടുണ്ട്. |