Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ശബരിമല തന്ത്രി ജയിലിലേക്ക്; കണ്ഠരര് രാജീവരെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്
Text By: UK Malayalam Pathram
തന്ത്രി കണ്ഠരര് രാജീവരെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. തന്ത്രിയെ തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റും. ദേവസ്വം ബോര്‍ഡ് കട്ടിള കൊണ്ടുപോകുമ്പോള്‍ തന്ത്രി എന്ന നിലയില്‍ തനിക്ക് തടയാന്‍ കഴിഞ്ഞില്ല ശബരിമലയില്‍ ആചാര ലംഘനം നടത്തിട്ടയിട്ടില്ലെന്നും ഗൂഢാലോചന നടത്തിയിട്ടില്ലെന്നും തന്ത്രി ജാമ്യാപേക്ഷയില്‍ പറയുന്നു. ജാമ്യാപേക്ഷ 13ന് കൊല്ലം വിജിലന്‍സ് കോടതി പരിഗണിക്കും. തന്ത്രിക്ക് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി.

ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചത് കണ്ഠരര് രാജീവരാണെന്ന് പത്മകുമാറടക്കം മൊഴി നല്‍കിയിരുന്നെന്നാണ് വിവരം. ഈ മൊഴികളുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് എസ്‌ഐടി ഓഫീസിലേക്ക് രാജീവരെ വിളിച്ചുവരുത്തിയത്. രണ്ടരമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്.
കഴിഞ്ഞ വര്‍ഷം നവംബറിലും തന്ത്രിയില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ക്ഷേത്രത്തിലെ സ്ഥാവര ജംഗമ സ്വത്തുക്കളുടെ ചുമതല ദേവസ്വം ബോര്‍ഡിനാണെന്നും ദേവസ്വം ഉദ്യോഗസ്ഥരാണു പാളികളുടെ അറ്റകുറ്റപ്പണിക്കായി സമീപിച്ചതെന്നും തന്ത്രി കണ്ഠര് രാജീവര് നേരത്തെ പറഞ്ഞിരുന്നു. ദേവസ്വം ബോര്‍ഡ് അപേക്ഷിച്ചപ്പോള്‍ അനുമതിയും ദേവന്റെ അനുജ്ഞയും നല്‍കുകയാണു ചെയ്തിരുന്നുവെന്നും ദ്വാരപാലക ശില്‍പത്തിലെ 'സ്വര്‍ണ അങ്കി'യുടെ നിറം മങ്ങിയതിനാല്‍ നവീകരിക്കാം എന്നാണ് അനുമതിയില്‍ പറഞ്ഞിട്ടുള്ളതെന്നും തന്ത്രി രാജീവരര് പറഞ്ഞിരുന്നു.
 
Other News in this category

 
 




 
Close Window