ലാന്‍ഡ് റോവര്‍ ഡിഫണ്ടര്‍ വാഹനം വിട്ട് നല്‍കണം എന്നാണ് അപേക്ഷ. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് വെള്ളിയാഴ്ച ദുല്‍ഖര്‍ സല്‍മാന്‍ അപേക്ഷ നല്‍കിയത്.
അപേക്ഷയില്‍ 10 ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി കസ്റ്റംസിനോട് പറഞ്ഞിരുന്നു.അപേക്ഷ പരിഗണിച്ച് രേഖകള്‍ പരിശോധിച്ച ശേഷമാകും കസ്റ്റംസ് അഡീഷണല്‍ കമ്മീഷണര്‍ അന്തിമ തീരുമാനമെടുക്കുക. വാഹനം വിട്ടുനല്‍കാന്‍ സാധിക്കില്ലെങ്കില്‍ കാരണം വ്യക്തമാക്കണമെന്ന് ഹൈക്കോടതി നേരത്തെ കസ്റ്റംസിനോട് നിര്‍ദേശിച്ചിരുന്നു. |